Home
Deal of the day

യാത്രാ പ്രേമികൾക്ക് സന്തോഷ വാർത്താ; യാത്ര ടിക്കറ്റുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് പേടിഎം

യാത്രാ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി പ്രമുഖ ഇ-കൊമേഴ്‌സ് പേയ്‌മെന്റ് സംവിധാനവും ഡിജിറ്റൽ വാലറ്റ് കമ്പനിയുമായ പേടിഎം. ഫ്ലൈറ്റ്, ബസ്, ട്രെയിൻ എന്നിയവയുടെ ടിക്കറ്റ് ചാർജുകൾക്ക് കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് പേടിഎം. ആ​ഗസ്ത് 1 മുതൽ ആരംഭിച്ച ഈ പ്രത്യേക ഓഫർ ആ​ഗസ്ത് 10 വരെ നീണ്ട് നിൽക്കും

ഫ്രീഡം ട്രാവൽ കാർണിവൽ എന്നാണ് ഈ കിഴിവിന് പേടിഎം നൽകിയിരിക്കുന്ന പേര്. പുതിയ കിഴിവിന്റെ അടിസ്ഥാനത്തിൽ യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ യാത്ര ആസ്വദിക്കാവുന്നതാണ്. ആർഎൽബി ബാങ്ക് ഐസിഐസിഐ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പേടിഎം ഫ്രീഡം ട്രാവൽ കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ കീഴിൽ ലഭ്യമായ കിഴിവുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

യാത്ര ടിക്കറ്റുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് പേടിഎം

ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് 15 ശതമാനം കിഴിവും അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് 10 ശതമാനം കിഴിവും ആണ് പേടിഎം തൽക്ഷണം വാ​ഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമെ പേടിഎം വാലറ്റും പേടിഎം പോസ്റ്റ്‌പെയ്ഡും ഉപയോഗിക്കുമ്പോൾ ആഭ്യന്തര വിമാന ബുക്കിംഗുകൾക്ക് 12 ശതമാനം കിഴിവ് ലഭിക്കും. ഇൻഡിഗോ, വിസ്താര, സ്പൈസ് ജെറ്റ്, എയർഏഷ്യ, ആകാശ എയർ, എയർ ഇന്ത്യ തുടങ്ങിയ എയർലൈനുകളും പേടിഎമിന്റെ ഈ ഓഫർ വിൽപനയിൽ സഹകരിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാംഗങ്ങൾ എന്നിവർക്ക് പ്രത്യേക നിരക്കും പേടിഎം വാ​ഗ്ദാനം ചെയ്യുന്നുണ്ട്. കൺവീനിയൻസ് ഫീസ് ഒന്നും നൽകാതെ തന്നെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓപ്ഷനും പേടിഎം അവതരിപ്പിച്ചിട്ടുണ്ട്. ബസ് ടിക്കറ്റുകളുടെ കാര്യത്തിൽ 'CRAZYSALE' എന്ന കോഡ് നൽകിയാൽ തൽക്ഷണമായി 25 ശതമാനം കിഴിവ് ലഭിക്കുന്നതാണ്. ഇതിന് പുറമെ നിർദ്ദിഷ്ട ഓപ്പറേറ്റർമാർക്ക് 20 ശതമാനം വരെ അധിക കിഴിവും ലഭിക്കും.

യാത്ര ടിക്കറ്റുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് പേടിഎം

2,500- ലധികം ബസ് ഓപ്പറേറ്റർമാരിൽ ഏറ്റവും കുറഞ്ഞ വിലയിൽ ടിക്കറ്റുകൾ ലഭ്യമാക്കുമെന്നാണ് പേടിഎം പ്രഖ്യാപിച്ചിരിക്കുന്നത്. ട്രെയിൻ‌ ടിക്കറ്റുകളുടെ കാര്യത്തിൽ പേറ്റിഎം പൂജ്യം നിരക്കിൽ യുപിഐ വഴി ബുക്കിംഗ് വാ​ഗ്ദാനം നൽകുന്നുണ്ട്. പേടിഎം ആപ്പ് വഴി തന്നെ പിഎൻആർ നമ്പർ ഉപയോ​ഗിച്ച് യാത്രാ അന്വേഷണങ്ങൾക്കും ട്രെയിനുകൾ തത്സമയം ട്രാക്ക് ചെയ്യാനും സാധിക്കുന്നതാണ്. 24/7 ഉപഭോക്തൃ പിന്തുണയും പേടിഎം വാ​ഗ്ദാനം നൽകുന്നുണ്ട്.

ഇതിന് പുറമെ ഈ ടിക്കറ്റുകളെല്ലാം ഫ്രീ ആയി ക്യാൻസൽ ചെയ്യാനും പേടിഎമിന്റെ ഫ്രീഡം ട്രാവൽ കാർണിവൽ അനുവ​ദിക്കുന്നുണ്ട്. ടിക്കറ്റ് ക്യാൻസൽ ചെയ്താൽ 100 ശതനമാനം ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. വലിയ വ്യക്തത ഇല്ലാതെയാണ് യാത്രകൾ തീരുമാനിക്കുന്നത് എങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ പ്രീമിയം ഫ്രീ കാൻസലേഷൻ സെലക്ട് ചെയ്യേണ്ടകാണ്. പേടിഎമ്മിന്റെ ഔദ്യോഗിക പ്രസ്താവനയിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

പേടിഎമിൽ നിന്ന് എങ്ങനെ എളുപ്പത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും എന്ന് പരിശോധിക്കാം. ആദ്യമായി നിങ്ങളുടെ ഫോണിൽ പേടിഎം ആപ്പ് ഇല്ലെങ്കിൽ പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ശേഷം ആപ്പിൽ കാണുന്ന ട്രാവൽ എന്ന ടാബ് ഓപ്പൺ ആക്കുക. ഇതിൽ നിന്ന് ഏത് തരം ടിക്കറ്റാണ് നിങ്ങൾ ആവിശ്യം എന്ന് തിരഞ്ഞെടുക്കുക. വിമാന ടിക്കറ്റാണോ ട്രെയിൻ ടിക്കറ്റാണോ ബസ് ടിക്കറ്റാണോ നിങ്ങൾക്ക് ആവിശ്യമെന്ന് തിരഞ്ഞെടുക്കുക.

ഇതിന് ശേഷം നിങ്ങളുടെ യാത്രയുടെ വിശദാംശങ്ങൾ ചേർക്കേണ്ടതാണ്. നിങ്ങൾ എവിടെ നിന്ന് യാത്ര ആരംഭിക്കും എവിടെ യാത്ര അവസാനിക്കും ഏത് തിയതിൽ ഏത് സമയത്താണ് നിങ്ങൾക്ക് ടിക്കറ്റ് വേണ്ടത്, യാത്രക്കാരുടെ എണ്ണം എന്ന് മുതലായ വിവരങ്ങളാണ് ചേർക്കേണ്ടത്. ഇതിന് ശേഷം നിങ്ങൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രാ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. ഇതിന് ശേഷമാണ് യാത്രക്കായുള്ള പണം നൽകേണ്ടത്.

പേടിഎം, പേടിഎം വാലറ്റ്, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോ​ഗിച്ച് ഉപഭോക്താക്കൾക്ക് പണം അടയ്ക്കാവുന്നതാണ്. അടയ്ക്കേണ്ട പണം എത്രയെന്ന് ടൈപ്പ് ചെയ്തതിന് ശേഷം ഇത് കൺഫോം ചെയ്യാനുള്ള ഓപ്ഷനും ആപ്പിൽ‍ ദൃശ്യമാകുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ടിക്കറ്റ് ബുക്ക് ആകുന്നതാണ്. ടിക്കറ്റ് ബുക്ക് ആയിക്കഴിഞ്ഞാൽ ഇത് സംബന്ധിച്ച ഒരു മെയിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

Best Mobiles in India

English summary
Paytm has announced discounts on flight, bus, and train ticket charges. This special offer started on August 1 and will continue until August 10. Paytm has named this discount the Freedom Travel Carnival. It is organized in collaboration with RLB Bank and ICICI Bank. Let's check in detail what the discounts available are below.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X