കടന്ന് വരൂ... കടന്ന് വരൂ... കടന്ന് വരൂ...! പിക്സൽ ഡെയ്സ് സെയിലിൽ പിക്സൽ ഫോണുകളൾക്ക് കിടിലൻ ഓഫറുകൾ
ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്പ്കാർട്ടിലൂടെ ഗൂഗിൾ അടുത്തിടെ ഇന്ത്യയിൽ പിക്സൽ ഡെയ്സ് സെയിൽ പ്രഖ്യാപിച്ചു. വിൽപ്പന ഇതിനകം തന്നെ ലൈവ് ആണ്. 2024 സെപ്റ്റംബർ 4 വരെ ഈ സെയിൽ തുടരും. സെയിലിനിടെ, മുൻകാല പിക്സൽ സ്മാർട്ട്ഫോണുകളിൽ ഉടനീളം ഗൂഗിൾ നിരവധി ഡീലുകൾ സ്ഥിരീകരിച്ചു. പിക്സൽ 7, പിക്സൽ 8 ലൈനപ്പുകളിൽ ഉടനീളം ഗൂഗിൾ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് എങ്കിലും അടുത്തിടെ ലോഞ്ച് ചെയ്ത ഗൂഗിൾ പിക്സൽ 9 സീരീസ് ഡിസ്കൗണ്ട് നിരക്കിൽ ഓഫർ ചെയ്യില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഗൂഗിൾ പിക്സൽ 8 സീരീസിന്റെ മികച്ച ഓഫറുകൾ: ഗൂഗിൾ പിക്സൽ 8 അടിസ്ഥാന 8 ജിബി/128 ജിബി മോഡലിന് 58,999 രൂപയും ടോപ്പ് എൻഡ് 8 ജിബി/256 ജിബി വേരിയൻ്റിന് 68,999 രൂപയും കിഴിവോടെ ലഭ്യമാണ്. കൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് പിക്സൽ 8ൽ 6,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും.

കൂടാതെ, പിക്സൽ 8 പ്രോ ഇപ്പോൾ 12 ജിബി/128 ജിബി കോൺഫിഗറേഷന് 97,999 രൂപയിലും 12 ജിബി/256 ജിബി വേരിയൻ്റിന് 1,05,999 രൂപയിലും ആരംഭിക്കുന്നു. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾ ഉപയോഗിച്ച് പിക്സൽ 8 പ്രോയിൽ 10,000 രൂപയുടെ കിഴിവും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു.
പിക്സൽ 8a 8 ജിബി/128 ജിബി മോഡലിന് 49,999 രൂപയും ഇരട്ടി സ്റ്റോറേജ് ഉള്ള 256 ജിബി മോഡലിന് 56,999 രൂപയും കിഴിവോടെ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പിക്സൽ 8aയ്ക്ക് 4,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും.
ഗൂഗിൾ പിക്സൽ 7 സീരീസ് മികച്ച ഓഫറുകൾ: 43,999 രൂപ പ്രാരംഭ വിലയിൽ ആദ്യം പുറത്തിറക്കിയ ഗൂഗിൾ പിക്സൽ 7 എ 8 ജിബി/128 ജിബി മോഡലിന് 35,999 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പിക്സൽ 7aയിൽ 4,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും.
ഗൂഗിൾ പിക്സൽ 7, പിക്സൽ ഡേയ്സ് സെയിലിനിടെ 32,999 രൂപ കിഴിവിൽ ലഭ്യമാണ്. കൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പിക്സൽ 7ൽ 2,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. പിക്സൽ 7 സീരീസിലെ അവസാനത്തേത് 7 പ്രോയാണ്. ഇത് ഇപ്പോൾ 8 ജിബി/128 ജിബി മോഡലിന് 44,999 രൂപ കിഴിവ് നിരക്കിൽ വാഗ്ദാനം ചെയ്യുന്നു.
വാനില പിക്സൽ 7ന് സമാനമായ 2,000 രൂപ ഐസിഐസിഐ ബാങ്ക് കിഴിവ് ഇതിന് ലഭിക്കും. പിക്സൽ 7 പ്രോ ഏകദേശം രണ്ട് വർഷം മുമ്പ് ആണ് ലോഞ്ച് ചെയ്തത്. മുൻനിര ക്യാമറാ അനുഭവം പ്രദാനം ചെയ്യുന്ന സ്മാർട്ട്ഫോൺ ആണ് ഇത്. ഡിസ്കൗണ്ടുകൾക്ക് പുറമെ, പിക്സൽ ഫോണുകൾക്കൊപ്പം 699 രൂപയുടെ 12 മാസത്തെ സ്പോട്ടിഫൈ പ്രീമിയം അംഗത്വവും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








