Home
Deal of the day

റെഡ്മി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകളുമായി ആമസോൺ

ബജറ്റ് സ്മാർട്ട്ഫോൺ രംഗത്തെ ഏറ്റവും വലിയ പേരുകളിൽ ഒന്നാണ് റെഡ്മി. കുറഞ്ഞ വിലയിൽ എണ്ണം പറഞ്ഞ ഫീച്ചറുകളും സ്പെക്സും അവതരിപ്പിച്ചാണ് ഈ ചൈനീസ് ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ കാലുറപ്പിച്ചത്. ഷവോമിയ്ക്കെതിരായ ഇഡി നടപടികൾ ചെറുതായി ബാധിച്ചിട്ടുണ്ടെങ്കിലും ബ്രാൻഡ് സ്വാധീനത്തിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും നേരിട്ടിട്ടില്ല.

റെഡ്മി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകളുമായി ആമസോൺ

നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന ( 10,000 രൂപയിൽ താഴെ വിലയിൽ ) എതാനും റെഡ്മി സ്മാർട്ട്ഫോണുകൾ ലിസ്റ്റ് ചെയ്യുകയാണിവിടെ. കൂടുതൽ വിവരങ്ങൾക്കായി തുടർന്ന് വായിക്കുക.

റെഡ്മി 10എ സ്പോർട്ട്

ഡിവൈസിന്റെ എംആർപി വില : 13,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 9,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 4,000 രൂപ

6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഓഫർ ചെയ്യുന്ന റെഡ്മി 10എ സ്പോർട്ട് സ്മാർട്ട്ഫോണിന് 4,000 രൂപ ഡിസ്കൌണ്ടാണ് ആമസോൺ ഡീലിൽ ലഭിക്കുന്നത്. 6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലെ, ഒക്ട കോർ മീഡിയടെക് ഹീലിയോ ജി25 പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി, 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് 13 എംപി റിയർ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ എന്നിവയും ഡിവൈസ് ഓഫർ ചെയ്യുന്നു. 2 ജിബി റാം ബൂസ്റ്റർ ടെക്നോളജിയും റെഡ്മി 10എ സ്പോർട്ട് സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

റെഡ്മി 9എ സ്പോർട്ട്

ഡിവൈസിന്റെ എംആർപി വില : 8,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 6,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,200 രൂപ

റെഡ്മി 9എ സ്പോർട്ട് സ്മാർട്ട്ഫോൺ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റാണ് ഈ വിലയ്ക്ക് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈസിന്റെ 3 ജിബി റാം വേരിയന്റും ഡീൽ പ്രൈസിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി25 ഒക്ട കോർ പ്രോസസർ, 13 എംപി റിയർ ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ, 6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 5000 എംഎച്ച് ബാറ്ററി, 10W ചാർജിങ് സപ്പോർട്ട്, എംഐയുഐ12 എന്നീ ഫീച്ചറുകളും ഡിവൈസ് ഓഫർ ചെയ്യുന്നു. (amazon)

റെഡ്മി എ1

ഡിവൈസിന്റെ എംആർപി വില : 8,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 6,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,700 രൂപ

റെഡ്മി എ1 സ്മാർട്ട്ഫോണിന് 2,700 രൂപ ഡിസ്കൌണ്ടാണ് ഈ ആമസോൺ ഡീൽ ഓഫർ ചെയ്യുന്നത്. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ, മീഡിയടെക് ഹീലിയോ എ22 പ്രോസസർ, 8 എംപി ഡ്യുവൽ റിയർ ക്യാമറ, 5 എംപി സെൽഫി സെൻസർ, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്, എസ്ഡി കാർഡ് സ്ലോട്ട്, 5000 എംഎഎച്ച് ബാറ്ററി, 10W ചാർജർ എന്നിങ്ങനെയുള്ള ഫീച്ചറുകളും സ്പെക്സും റെഡ്മി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

റെഡ്മി 10എ

ഡിവൈസിന്റെ എംആർപി വില : 11,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 8,599 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 3,400 രൂപ

നിലവിൽ 10,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന മറ്റൊരു റെഡ്മി ബജറ്റ് മോഡൽ സ്മാർട്ട്ഫോൺ ആണ് റെഡ്മി 10എ. 6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലെ, 13 എംപി റിയർ ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ സെൻസർ, മീഡിയടെക് ഹീലിയോ ജി25 പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി, 10W ചാർജർ, എന്നിവയും റെഡ്മി 10എ സ്മാർട്ട്ഫോണിൽ ലഭ്യമായ ഫീച്ചറുകളാണ്. റെഡ്മി 10എ സ്മാർട്ട്ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ ഡീൽ പ്രൈസിൽ യൂസേഴ്സിന് ലഭിക്കുന്നത്.

റെഡ്മി 9 ആക്ടിവ്

ഡിവൈസിന്റെ എംആർപി വില : 10,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 8,099 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 2,900 രൂപ

റെഡ്മി 9 ആക്ടിവിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റാണ് 2,900 രൂപ ഡിസ്കൌണ്ടിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈസിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റും ഡീൽ പ്രൈസിൽ ആമസോണിൽ ലഭ്യമാണ്. ഒക്ട കോർ ഹീലിയോ ജി35 പ്രോസസർ, 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ, 6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി, 10W ചാർജിങ് എന്നിവയും ഡിവൈസ് ഓഫർ ചെയ്യുന്നു.

English summary
Redmi is one of the biggest names in the budget smartphone space. This Chinese brand has established a foothold in the Indian market by introducing a number of features and specs at a low price. Although the ED proceedings against Xiaomi have been slightly affected, the brand's impact has not faced any major issues.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X