Home
Deal of the day

ഇത്രയും വലിയ ഡിസ്കൗണ്ട് ഇവിടെ ഇരുന്നിട്ട് ആരും കണ്ടില്ലേ! സാധാരണക്കാരുടെ സൂപ്പർ സ്റ്റാർ 5ജി ഫോൺ

ഇത് 5ജി ഫോണുകളുടെ കാലമാണ് എങ്കിലും വിവിധ ബ്രാൻഡുകൾ ഇപ്പോഴും 4ജി ഫോണുകൾ ഇറക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവരെ ഉന്നംവച്ചാണ് ഈ 4ജി ഫോണുകൾ ഇവിടേക്ക് എത്തുന്നത്. എന്നാൽ 4ജി ഫോണുകളെക്കാൾ വിലക്കുറവിൽ ഇന്ത്യയിൽ 5ജി ഫോണുകൾ വാങ്ങാൻ ലഭ്യമായിട്ടുണ്ട് എന്നതാണ് സത്യം. പക്ഷേ കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുന്നവർ ഷോപ്പുകളിലും മറ്റും ചെല്ലുമ്പോൾ പലപ്പോഴും 4ജി ഫോണുകൾ വാങ്ങി തിരിച്ചുവരുന്നു. ബജറ്റ് വിലയിൽ 5ജി ഫോണുകൾ ലഭ്യമാണ് എന്ന വിവരം നമുക്ക് അ‌റിയില്ലെങ്കിൽ അ‌ങ്ങനെ അ‌ബദ്ധം സംഭവിക്കാൻ സാധ്യതയുണ്ട്.

ഇതിനകം അ‌ബദ്ധം പറ്റിക്കഴിഞ്ഞു എങ്കിൽ ഇനി ആ അ‌ബദ്ധം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പതിനായിരം രൂപയിൽ താഴെ വിലയിൽ പോലും 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ ഇപ്പോൾ ആമസോണിലും മറ്റും ദീപാവലി സ്പെഷൽ ഓഫർ സെയിലുകൾ നടക്കുകയാണ്. വിവിധ ബ്രാൻഡുകളുടെ 5ജി സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ വാങ്ങാൻ ഈ അ‌വസരവും വിനിയോഗിക്കാവുന്നതാണ്.

ഇത്രയും വലിയ ഡിസ്കൗണ്ട് ഇവിടെ ഇരുന്നിട്ട് ആരും കണ്ടില്ലേ!

സാധാരണക്കാർക്ക് 5ജി ഫോൺ ബജറ്റ് വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി ​ഉൾക്കൊണ്ട് റെഡ്മി അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റെഡ്മി 13സി 5ജി (Redmi 13C 5G). താങ്ങാനാകുന്ന വിലയിൽ, ഒരു സ്മാർട്ട്ഫോണിൽ ഉണ്ടാകേണ്ട അ‌ത്യാവശ്യം നിലവാരമുള്ള ഫീച്ചറുകൾ റെഡ്മി 13സി 5ജി വാഗ്ദാനം ചെയ്യുന്നു. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിൽ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാണ്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റെഡ്മി 13സി 5ജിയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയായിരുന്നു വില. 6GB+ 128GB മോഡലിന് 12,499 രൂപയും 8GB+ 256GB മോഡലിന് 14,499 രൂപയും നൽകണമായിരുന്നു. എന്നാലിപ്പോൾ ഇതിന്റെ അ‌ടിസ്ഥാന മോഡൽ വെറും 8,749 രൂപ വിലയിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഇത്രയും വലിയ ഡിസ്കൗണ്ട് ഇവിടെ ഇരുന്നിട്ട് ആരും കണ്ടില്ലേ!

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും റെഡ്മി 13സി 5ജിക്ക് ആമസോണിൽ ലഭ്യമാണ്. ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് ഒരു മികച്ച ഓപ്ഷനാണ് ഇത്. സ്റ്റാർട്രെയ്ൽ സിൽവർ, സ്റ്റാർട്രെയിൽ ഗ്രീൻ, സ്റ്റാർലൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ബജറ്റ് 5ജി സ്മാർട്ട്ഫോൺ ലഭ്യമാണ്.

റെഡ്മി 13സി 5ജിയുടെ പ്രധാന ഫീച്ചറുകൾ (Redmi 13C 5G ): ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6100 പ്ലസ് പ്രൊസസറാണ് റെഡ്മി 13സി 5ജിയുടെ കരുത്ത്. 720x1600 പിക്‌സൽ ( HD+ ) റെസലൂഷൻ നൽകുന്ന 90 Hz റിഫ്രഷ് റേറ്റ് 6.74 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയോടെയാണ് ഈ ബജറ്റ് 5ജി ഫോൺ വരുന്നത്.

ഡിസ്‌പ്ലേയ്‌ക്കായി ഗൊറില്ല ഗ്ലാസ് സംരക്ഷണം ഇതിൽ ഒരുക്കിയിട്ടുണ്ട്. 8 ജിബി വരെ റാം, 8 ജിബി വരെ വെർച്വൽ റാം, യുഎഫ്എസ് 2.2 സ്റ്റോറേജ് എന്നിവയുമായാണ് റെഡ്മി 13 സി എത്തുന്നത്. 256 ജിബി സ്റ്റോറേജ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. സ്‌റ്റോറേജ് വർദ്ധിപ്പിക്കുന്നതിന് മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്.

ഇത്രയും വലിയ ഡിസ്കൗണ്ട് ഇവിടെ ഇരുന്നിട്ട് ആരും കണ്ടില്ലേ!

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി 13സി 5ജിയിലുള്ളത്. f/f/1.8 അപ്പേർച്ചർ ഉള്ള 50 മെഗാപിക്സൽ ക്യാമറയാണ് അ‌തിൽ പ്രധാനി. സെൽഫിക്കായി f/f/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൻസർ ഫ്രണ്ടിൽ നൽകിയിരിക്കുന്നു.

സൈഡ് മൗണ്ടഡ് ക്വിക്ക് അൺലോക്ക് ഫിംഗർപ്രിന്റ് സ്കാനറും ഫോണിന്റെ ഫ്രണ്ടിൽ ഒരു ടിയർഡ്രോപ്പ് നോച്ചും സ്ക്രീനിൽ ഗൊറില്ല ഗ്ലാസ് 3 കോട്ടിംഗും ഉണ്ട്. 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് റെഡ്മി 13സി 5ജിയിൽ നൽകിയിരിക്കുന്നത്. ഫോണിനൊപ്പം കമ്പനി 10W ചാർജർ മാത്രമേ അയയ്ക്കൂ.

More from GizBot

Best Mobiles in India

English summary
The Redmi 13C 5G base model was launched in India at a price of Rs 10,999. It is now listed on Amazon at a discounted price of Rs 8749. It is a great option for those looking for a 5G phone at a budget price. This budget 5G smartphone is available in Startrail Silver, Startrail Green and Starlight Black colors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X