ഉത്സവ സീസൺ പൊളിപൊളിക്കാൻ സാംസങ്: ടിവികൾ ഇപ്പോൾ മികച്ച ഡിസ്‌കൗണ്ടിൽ വീട്ടിലെത്തിക്കാം
പ്രീമിയം ടിവികൾക്കും ഹോം എന്റർടെയ്ൻമെന്റിനും പുതിയ മാനങ്ങൾ നൽകുന്നതാണ് സാംസങ് ക്യുഎൽഇഡി ടിവികൾ. അത്യാധുനികമായ പിക്ച്ചർ ക്വാളിറ്റിയും മനോഹരമായ ഡിസൈനുമാണ് ഇതിന്റെ ഹൈലൈറ്റുകളിൽ ചിലത്. ടിവിയുടെ ബ്രൈറ്റ്നെസ് ലെവലുകൾ ഒപ്റ്റിമൈസ് ചെയ്ത് തെളിച്ചമുള്ളതും ആഴത്തിലുള്ളതുമായ നിറങ്ങൾ നൽകുന്ന ക്വാണ്ടം ഡോട്ട് ടെക്‌നോളജിയാണ് ഇതിലുള്ളത്. ക്യുഎൽഇഡി ടിവികളിൽ ഒബ്‌ജെക്റ്റ് ട്രാക്കിംഗ് സൗണ്ട്, ആക്റ്റീവ് വോയിസ് ആംപ്ലിഫയർ എന്നിവയുമുള്ളതിനാൽ വീട്ടിൽ തന്നെ സമാനതകളില്ലാത്ത സിനിമാറ്റിക് അനുഭവം നൽകുന്നുണ്ട്. താങ്ങാവുന്ന വിലയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തങ്ങളുടെ ഹോം എന്റർടൈൻമെന്റ് സംവിധാനങ്ങൾ അപ്‌ഗ്രേഡ് ചെയ്യാൻ ഉപഭോക്താക്കൾക്ക് മികച്ച അവസരം നൽകുകയാണ് സാംസങ്.
ഉത്സവ സീസൺ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ് 55 ഇഞ്ചും അതിനു മുകളിലും വലുപ്പമുള്ള ടിവികൾക്കായി സാംസങ് ബിഗ് ടിവി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നിയോ QLED 8K, നിയോ QLED 4K, OLED, ക്രിസ്റ്റൽ 4K UHD മോഡലുകൾ പോലുള്ള പ്രീമിയം AI ബിഗ്-സ്‌ക്രീൻ ടിവികൾക്കാണ് ഓഫർ നൽകുന്നത്.

രാജ്യത്തുടനീളമുള്ള എല്ലാ പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് റീട്ടെയിലർ ഷോറൂമുകളിലും Samsung.comഇലും ആമസോൺ, ഫ്‌ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഓഫർ ലഭിക്കും. മാർച്ച് 5 മുതൽ 31 വരെ ആയിരിക്കും ഓഫർ കാലാവധി.
ക്യുഎൽഇഡി (QLED) ടിവികൾ, ക്രിസ്റ്റൽ 4കെ യുഎച്ച്ഡി, ക്യുഎൽഇഡി 8കെ ടിവികൾ എന്നിവയുടെ 55, 65, 75, 82 ഇഞ്ച് വലുപ്പമുള്ള സാംസങിന്റെ ലാർജ് സ്‌ക്രീൻ ടിവികൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് സവിശേഷമായ ഓഫറുകളും ഉറപ്പായ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. 2990 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ കൂടാതെ ഉപഭോക്താക്കൾക്ക് 20 ശതമാനം ക്യാഷ്ബാക്കും എക്സ്റ്റൻഡഡ് വാറണ്ടിയും ലഭിക്കുന്നുണ്ട്.
കൂടാതെ, ഈ കാലയളവിൽ ഏതെങ്കിലും സാംസങ് ടിവി വാങ്ങുന്ന ഉപഭോക്താക്കൾക്ക് സാംസങ് സൗണ്ട്ബാറുകളിൽ 45 ശതമാനം വരെ കിഴിവ് ലഭിക്കും. 50 മുതൽ 98 ഇഞ്ച് വരെ സ്‌ക്രീൻ വലുപ്പത്തിൽ ലഭിക്കുന്ന ക്യുഎൽഇഡി ടിവികളുടെ 4 കെ പതിപ്പിന്റെ വില 1,41,990 രൂപ മുതലും 8 കെ പതിപ്പിന്റെ വില 3,14,990 രൂപ മുതലുമാണ് ആരംഭിക്കുന്നത്.

സാംസങിന്റെ 4കെ യുഎച്ച്ഡി ടിവികൾ വ്യത്യസ്തമായ ഫീച്ചറുകളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ക്രിസ്റ്റൽ ടെക്‌നോളജി ഉപയോഗിക്കുന്ന ടിവിയിൽ സുപ്പീരിയർ നിറങ്ങളും സമാനതകളില്ലാത്ത ഷാർപ്പ്‌നെസ്, കോൺട്രാസ്റ്റ് ലെവലുകളും ലഭിക്കുന്നു. ക്രിസ്റ്റൽ 4കെ ഡിസ്‌പ്ലേ, മൾട്ടി വ്യൂ, അഡാപ്റ്റീവ് സൗണ്ട്, ടാപ് വ്യൂ, സ്‌ക്രീൻ മിററിംഗ്, ലാഗ് ഫ്രീ ഗെയ്മിംഗ് തുടങ്ങിയ ഫീച്ചറുകൾ ഉള്ളതിനാൽ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട പിക്ച്ചർ ക്വാളിറ്റിയിൽ അങ്ങേയറ്റം മികച്ച കാഴ്ച്ചാനുഭവം ലഭിക്കുന്നുണ്ട്.
പ്രിമിയം ടിവി സ്‌പേസിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവന്ന ടിവിയാണ് സാംസങിന്റെ ലോകത്തിലെ തന്നെ ആദ്യത്തെ ക്യുഎൽഇഡി 8കെ ടിവികൾ. അൾട്രാ പ്രിമിയം ടിവി ശേഷികളുള്ള ഇവ ഹോം എന്റർടെയ്ൻമെന്റിന് പുതിയ മാനങ്ങൾ നൽകുന്നു. സാംസങിന്റെ ക്യുഎൽഇഡി 8കെ ടിവികളിൽ ഇൻഫിനിറ്റി സ്‌ക്രീൻ, അഡാപ്റ്റീവ് പിക്ച്ചർ, ആക്റ്റീവ് വോയിസ് ആംപ്ലിഫയർ, ക്യു-സിംഫണി, ഒബ്‌ജെക്റ്റ് ട്രാക്കിംഗ് സൗണ്ട്+ തുടങ്ങിയ ഫീച്ചറുകളുണ്ട്. സാംസങ് ക്യുഎൽഇഡി 8കെ ടിവികളിൽ യഥാർത്ഥ 8കെ റെസല്യൂഷൻ, 8കെ എഐ അപ്‌സ്‌കെയ്‌ലിംഗ്, ക്വാണ്ടം പ്രോസസ്സർ 8കെ, ക്വാണ്ടം എച്ച്ഡിആർ എന്നിവയുണ്ട്. ഇവയെല്ലാം ചേരുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് അങ്ങേയറ്റം മികച്ച 8കെ അനുഭവമാണ്.


Click it and Unblock the Notifications








