ഹെൻറമ്മോ.. ഇതിലും വലിയ ഓഫർ ഇനി വരുമോ? സാംസങ് ഗാലക്സി എസ് 24 അൾട്രക്ക് 33,500 രൂപയുടെ ഡിസ്‌കൗണ്ട്
സാംസങ് ആരാധകരാണ് നിങ്ങളെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു മികച്ച ഓഫർ എത്തിയിട്ടുണ്ട്. ഒരു സാംസങ് ഗാലക്സി എസ് 24 അൾട്രാ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് സുവർണാവസരം. കിടിലൻ ഗാലക്സി സ്മാർട്ട്ഫോണുകൾ ലോഞ്ചിന് ശേഷം ലഭ്യമായിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരമൊരുക്കി വമ്പൻ ഡിസ്‌കൗണ്ട് പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സാംസങ്. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണായ സാംസങ് ഗാലക്സി എസ് 24 അൾട്രക്ക് വമ്പൻ ഓഫറാണ് ആമസോണിൽ നൽകുന്നത്. വിലക്കുറവും ബാങ്ക് ഓഫറുകളും ഉൾപ്പെടെ ഇപ്പോൾ ആമസോണിൽ 33,500 രൂപയിൽ കൂടുതൽ കിഴിവിൽ സാംസങ് എസ് 24 അൾട്ര വാങ്ങാം.
ഗ്യാലക്‌സി എസ്24 അൾട്ര എല്ലാ മുൻനിര ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്. നിരവധി സൈറ്റുകളിൽ ഉത്സവകാലത്തോട് അനുബന്ധിച്ച് തകൃതിയായി ഈ ഫോണിന്റെ വിറ്റുവരവ് നടക്കുന്നതിനിടെയാണ് ആമസോണിന്റെ പുതിയ പ്രഖ്യാപനം. 12 ജിബി റാം ഉള്ള മൂന്ന് സ്റ്റോറേജ് വേരിയന്റാണ് സാംസങ് എസ് 24 അൾട്രക്ക് ഉള്ളത്.

ഇതിൽ 256 ജിബി വേരിയന്റിന് ഇപ്പോൾ 99,300 രൂപയ്ക്കാണ് ആമസോണിൽ വിൽക്കപ്പെടുന്നത്. 1,29,900 രൂപയാണ് ഫോണിന്റെ വിപണി വില. ഇത് പരിമിതകാലത്തേക്ക് മാത്രം ലഭ്യമാവുന്ന ഓഫർ ആയിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൂടാതെ ഉപഭോക്താക്കൾക്ക് ഗുണകരമാവുന്ന ഇഎംഐ പ്ലാനുകൾ കൂടി സാംസങ് ഇതിനോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത.
അവിടെ നിന്നാണ് ഇത്രയും വലിയൊരു കിഴിവ് നൽകി സാംസങ് തങ്ങളുടെ ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്നത്. 20,000 നേട്ടം ഇതിലൂടെ സ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയും. ആമസോൺ പേ ഐസിഐസി ബാങ്ക് തുടങ്ങി തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിലൂടെ വാങ്ങുന്നവർക്ക് 2,982 രൂപ വരെ ലാഭിക്കാം. അങ്ങനെയാണെങ്കിൽ വില 96,318 രൂപയിൽ താഴെയായി കുറയും.

കൂടാതെ, വാങ്ങുന്നവർക്ക് പ്രതിമാസം 4,819 രൂപയിൽ ആരംഭിക്കുന്ന EMI ഓപ്ഷനും ലഭിക്കും. ഉപയോഗിക്കുന്ന ബാങ്ക് കാർഡുകളെ ആശ്രയിച്ച് നോ-കോസ്റ്റ് EMIക്കുള്ള ഓപ്ഷനുകളുണ്ട്. ഇതിന് പുറമെ മെച്ചപ്പെട്ടവില ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 24 മാസത്തേക്ക് 4,819 രൂപയിൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ സേവനം കൂടി പ്രയോജനപ്പെടുത്താം.
നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് ഗാലക്സി എസ്24 അൾട്ര വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ, ഉപകരണത്തിന്റെ മോഡലും പ്രവർത്തന സാഹചര്യങ്ങളും അനുസരിച്ച് നിങ്ങൾക്ക് 22,800 രൂപ വരെ എക്സ്ചേഞ്ച് മൂല്യം ലഭിക്കും. ആഡ്-ഓണുകൾക്കായി, വാങ്ങുന്നവർക്ക് 6,999 രൂപയ്ക്ക് സാംസങ് കെയർ+ ആക്സിഡന്റൽ & ലിക്വിഡ് ഡാമേജ് പ്രൊട്ടക്ഷൻ പ്ലാനുകളും 6,999 രൂപയ്ക്ക് ടോട്ടൽ പ്രൊട്ടക്ഷൻ പ്ലാനും പരിഗണിക്കാം.

6.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് എന്നിവയാണ് സാംസങിന്റെ ഈ വജ്രായുധത്തിന്റെ പ്രധാന ആകർഷണങ്ങൾ. കൂടാതെ ഈ സ്മാർട്ട്‌ഫോൺ ഗ്യാലക്‌സി എഐയെ പിന്തുണയ്ക്കുന്നത് കൂടിയാണ്. സർക്കിൾ ടു സെർച്ച്, ചാറ്റ് അസിസ്റ്റ്, തത്സമയ വിവർത്തനം എന്നിവ ഉൾപ്പെടെ ഒട്ടേറെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളുടെ വൻ ശേഖരം തന്നെ ഫോണിലുണ്ട്.
ഗ്യാലക്‌സി എസ് 24 അൾട്രായുടെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് ഇതിലെ ക്യാമറ തന്നെയാണ്. 120-ഡിഗ്രി എഫ്ഒവി ഉള്ള 12 എംപി അൾട്രാ-വൈഡ് ക്യാമറ, ഒഐഎസ് ഉള്ള 200എംപി വൈഡ് ക്യാമറ, 5x, 3x ഒപ്റ്റിക്കൽ സൂം ഓപ്ഷനുകൾ ഫീച്ചർ ചെയ്യുന്ന ടെലിഫോട്ടോ ക്യാമറകൾ എന്നിവയും ഒപ്പം ഒരു ഉഗ്രൻ 12 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്.


Click it and Unblock the Notifications








