പവറാക്കണോ.. പവർ ബാങ്ക് തന്നെ വേണം; ആമസോണിൽ ഡിസ്കൌണ്ടിൽ ലഭിക്കുന്ന പവർ ബാങ്കുകൾ പരിചയപ്പെടാം

എല്ലാവർക്കും ആവശ്യമായ അക്സസറികളിൽ ഒന്നാണ് പവർ ബാങ്കുകൾ, സ്മാർട്ട്ഫോണുകളും മറ്റ് ചെറിയ ഗാഡ്ജറ്റുകളുമൊക്കെ ചാർജ് തീർന്ന് ഓഫാകുന്ന എത്രയോ സന്ദർഭങ്ങളിൽ ഒരു പവർ ബാങ്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചിട്ടുണ്ടാകും. വിവിധ കമ്പനികൾ ഇന്ന് പവർ ബാങ്കുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്.

 
ആമസോണിൽ ഡിസ്കൌണ്ടിൽ ലഭിക്കുന്ന പവർ ബാങ്കുകൾ പരിചയപ്പെടാം

എത്ര ബാറ്ററി ബാക്കപ്പുള്ള സ്മാർട്ട്ഫോണുകളും ഗാഡ്ജറ്റുകളുമാണെങ്കിലും നല്ല ബാറ്ററി കപ്പാസിറ്റിയുള്ള പവർ ബാങ്കുകളും കയ്യിൽ കരുതുന്നത് നല്ലതാണ്. പ്രത്യേകിച്ചും യാത്രകളൊക്കെ പോകുന്നവർ. ആമസോണിൽ മികച്ച ഡീലുകളിൽ ലഭ്യമാകുന്ന ഏതാനും പവർ ബാങ്കുകൾ പരിചയപ്പെടാൻ തുടർന്ന് വായിക്കുക.

Amazon Basics 20000mAh Lithium Polymer 18W Fast Charging Power Bank | Triple Output (Type C, 2 USB) and Dual Input (Type C, Micro USB) Ports | Metallic Body, Black
₹1,699.00
₹1,999.00
15%

ആമസോൺ ബേസിക്സ് 20000mAh പവർ ബാങ്ക്

ഡിവൈസിന്റെ എംആർപി വില : 1,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,699 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 15 ശതമാനം

ആമസോൺ ബേസിക്സ് 20000mAh ലിഥിയം പോളിമർ പവർ ബാങ്ക് 18W ചാർജിങ് സപ്പോർട്ട് ഓഫർ ചെയ്യുന്നു. മൂന്ന് പവർ ഔട്ട് പുട്ട് പോർട്ടുകളാണ് പവർ ബാങ്കിലുള്ളത്. 2 യുഎസ്ബി പോർട്ടുകളും ഒരു ടൈപ്പ് സി പോർട്ടും. ഡ്യുവൽ ഇൻപുട്ട് ( ടൈപ്പ് സി, മൈക്രോ യുഎസ്ബി ) പോർട്ടുകളും ലഭ്യമാണ്. ഓവർകറന്റ്, ഓവർവോൾട്ടേജ്, ഷോർട്ട് സർക്യൂട്ട് സംരക്ഷണം എന്നിവയ്ക്കൊപ്പം ഓവർ ടെംപറേച്ചർ സംരക്ഷണവും കമ്പനി അവകാശപ്പെടുന്നു.

Portronics Power Brick II 20K 20000mAh Power Bank with 2.4A Max Output, Dual Input (Type C + Micro) Dual USB Output(White)
₹1,349.00
₹2,999.00
55%

പോർട്രോണിക്സ് പവർ ബ്രിക്ക് II 20കെ 20000mAh പവർ ബാങ്ക്

ഡിവൈസിന്റെ എംആർപി വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,349 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 55 ശതമാനം

പോർട്രോണിക്സ് പവർ ബ്രിക്ക് II 20കെ 20000mAh പവർ ബാങ്ക് 2.4 മാക്സ് ഡ്യുവൽ യുഎസ്ബി ഔട്ട്പുട്ട്, ഡ്യുവൽ ഇൻപുട്ട് ( ടൈപ്പ് സി, മൈക്രോ യുഎസ്ബി ) പോർട്ടുകളാണ് ഓഫർ ചെയ്യുന്നത്. വേക്ക് അപ്പ് ബട്ടൺ, എൽഇഡി ഇൻഡിക്കേറ്റർ എന്നീ ഫീച്ചറുകളുമായി വരുന്ന പോർട്രോണിക്സ് പവർ ബ്രിക്ക് II 20കെ 20000mAh പവർ ബാങ്കിന്റെ ഔട്ടർ ലേയർ സ്ക്രാച്ച് റെസിസ്റ്റന്റ് ആണെന്നും കമ്പനി അവകാശപ്പെടുന്നു.

Amazon Basics 10000mAH Lithium Polymer 18W Fast Charging Power Bank | Dual Input and Triple Output Ports | Flat Metallic Body, Black
₹999.00
₹1,999.00
50%

ആമസോൺ ബേസിക്സ് 10000mAh പവർ ബാങ്ക് ( 18W ഫാസ്റ്റ് ചാർജിങ് )

ഡിവൈസിന്റെ എംആർപി വില : 1,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 50 ശതമാനം

ആമസോൺ ബേസിക്സ് 10000mAh ലിഥിയം പോളിമർ പവർ ബാങ്ക് 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. ഡ്യുവൽ ഇൻപുട്ട് പോർട്ടുകളും മൂന്ന് ഔട്ട്പുട്ട് പോർട്ടുകളും ഡിവൈസിൽ ലഭ്യമാണ്. ഓവർകറന്റ്, ഓവർവോൾട്ടേജ്, ഷോർട്ട് സർക്യൂട്ട് എന്നിവയിൽ നിന്നെല്ലാം സംരക്ഷണവും ഓഫർ ചെയ്യപ്പെടുന്നു. ഒരു നേരം മൂന്ന് ഡിവൈസുകൾ വരെ ചാർജ് ചെയ്യാമെന്നാണ് അവകാശവാദം. ആമസോൺ ബേസിക്സ് 10000mAh ലിഥിയം പോളിമർ പവർ ബാങ്ക് 50 ശതമാനം ഡിസ്കൌണ്ടോടെയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

 
Portronics Power Brick II 10000 mAh Power Bank with LED Indicators, Fast Charging for Mobile & Other Devices(Black)
₹774.00
₹1,999.00
61%

പോർട്രോണിക്സ് പവർ ബ്രിക്ക് II 10000mAh പവർ ബാങ്ക്

ഡിവൈസിന്റെ എംആർപി വില : 1,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 774 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 61 ശതമാനം

1,999 രൂപ എംആർപി വിലയിൽ വിൽപ്പനയ്ക്കെത്തിയ പോർട്രോണിക്സ് പവർ ബ്രിക്ക് II 10000mAh പവർ ബാങ്ക് വെറും 774 രൂപയ്ക്ക് സ്വന്തമാക്കാമെന്നതാണ് ഈ ആമസോൺ ഡീലിന്റെ സവിശേഷത. ഡ്യുവൽ ഇൻപുട്ട്, ഔട്ട്പുട്ട് പോർട്ടുകളോടെയെത്തുന്ന പോർട്രോണിക്സ് പവർ ബ്രിക്ക് II 10000mAh പവർ ബാങ്ക് ആൻഡ്രോയിഡ് ഐഒഎസ് ഡിവൈസുകൾ ചാർജ് ചെയ്യാനും ഉപയോഗിക്കാവുന്നതാണ്. എൽഇഡി ഇൻഡിക്കേറ്ററുകൾ, വേക്ക് അപ്പ് ബട്ടൺ തുടങ്ങിയ സാധാരണ ഫീച്ചറുകളും ഇതിലുണ്ട്.

Amazon Basics 10000mAH Lithium Polymer Power Bank | 3 Charging Cables Included | Four Way Output (Micro USB, Type C, iPhone Cables and 1 USB Port), Dual Input (Type C, Micro USB) | Black
₹1,049.00
₹1,999.00
48%

ആമസോൺ ബേസിക്സ് 10000mAh പവർ ബാങ്ക്

ഡിവൈസിന്റെ എംആർപി വില : 1,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,099 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 45 ശതമാനം

ഈ ആമസോൺ ബേസിക്സ് 10000mAh ലിഥിയം പോളിമർ പവർ ബാങ്ക് 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇല്ലാതെയാണ് വരുന്നത്. മൂന്ന് ചാർജിങ് കേബിളുകളും പവർ ബാങ്കിനൊപ്പം ലഭിക്കും. മൈക്രോ യുഎസ്ബി, ടൈപ്പ് സി, ഐഫോൺ, യുഎസ്ബി ഔട്ട്പുട്ട് എന്നിങ്ങനെ നാല് ഔട്ട്പുട്ട് ഓപ്ഷനുകളാണ് പവർ ബാങ്ക് ഓഫർ ചെയ്യുന്നത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X