ഇന്ത്യൻ വിപണിയിലെ ഇളമുറക്കാർ; ടെക്നോ സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡീലുകളുമായി ആമസോൺ
അടുത്തിടെ ഇന്ത്യൻ വിപണിയിൽ കാല് കുത്തിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ടെക്നോ. പുതിയ ബ്രാൻഡുകളിൽ ഒന്നായത് കൊണ്ട് തന്നെ വിപണിയിൽ സ്വാധീനം ഉറപ്പിക്കാൻ കൊണ്ട് പിടിച്ച ശ്രമങ്ങളാണ് കമ്പനി നടത്തുന്നത്. അതിലൊന്നാണ് ഫീച്ചർ റിച്ചായ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നത്.

കുറഞ്ഞ വിലയിൽ നിരവധി ഫീച്ചറുകളുമായെത്തുന്ന ടെക്നോ ഫോണുകൾക്ക് ആരാധകരും നിരവധിയാണ്. ആമസോണിൽ നല്ല ഡീലുകൾ ലഭിക്കുന്ന ഏതാനും ടെക്നോ ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുകയാണ് ഈ ലേഖനത്തിലൂടെ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ടെക്നോ പോപ് 5 എൽടിഇ
ഡിവൈസിന്റെ എംആർപി വില : 8,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 6,299 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 30 ശതമാനം
ടെക്നോ പോപ് 5 എൽടിഇ 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഓഫർ ചെയ്യുന്നു. 6.52 ഇഞ്ച് ഡോട്ട് നോച്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി, 8 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, ഫ്ലാഷ് സപ്പോർട്ടുള്ള 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് ടെക്നോ പോപ് 5 എൽടിഇ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുന്നത്.
ടെക്നോ സ്പാർക്ക് 9ടി
ഡിവൈസിന്റെ എംആർപി വില : 12,499 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 9,199 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 26 ശതമാനം
ടെക്നോ സ്പാർക്ക് 9ടി സ്മാർട്ട്ഫോൺ 26 ശതമാനം ഡിസ്കൌണ്ടോടെ സ്വന്തമാക്കാം എന്നതാണ് ഈ ആമസോൺ ഡീലിന്റെ സവിശേഷത. ടെക്നോ സ്പാർക്ക് 9ടി 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഓഫർ ചെയ്യുന്നു. 7 ജിബി വരെ റാം എക്സ്പാൻഷൻ, 50 എംപി എഐ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, 8 എംപി ഫ്രണ്ട് ക്യാമറ, 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡോട്ട് ഡിസ്പ്ലെ, ഐപിഎക്സ്2 സ്പ്ലാഷ് റെസിസ്റ്റൻസ്, 5000 എംഎഎച്ച് ബാറ്ററി, 18W ഫ്ലാഷ് ചാർജർ, ഹീലിയോ ജി35 പ്രോസസർ എന്നിവയെല്ലാമാണ് ടെക്നോ സ്പാർക്ക് 9ടി സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ.
ടെക്നോ ഫാന്റം എക്സ്
ഡിവൈസിന്റെ എംആർപി വില : 32,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 25,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 21 ശതമാനം
ടെക്നോ ഫാന്റം എക്സ് 6.7 ഇഞ്ച് കർവ്ഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്, 50 എംപി + 13 എംപി + 8 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 48 എംപി + 8 എംപി ഡ്യുവൽ ഫ്രണ്ട് ക്യാമറ സെറ്റപ്പ്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ്, റാം എക്സ്പാൻഷൻ ഫീച്ചർ, ഹീലിയോ ജി95 പ്രോസസർ, 4700 എംഎഎച്ച് ബാറ്ററി, 33W ഫ്ലാഷ് ചാർജർ എന്നിങ്ങനെയുള്ള കിടിലൻ ഫീച്ചറുകളുമായാണ് ടെക്നോ ഫാന്റം എക്സ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്.
ടെക്നോ പോവ 5ജി
ഡിവൈസിന്റെ എംആർപി വില : 28,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 15,599 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 46 ശതമാനം
ടെക്നോ പോവ 5ജി സ്മാർട്ട്ഫോൺ ഡൈമൻസിറ്റി 900 5ജി പ്രോസസർ 11 5ജി ബാൻഡുകൾക്ക് സപ്പോർട്ട് നൽകുന്നു. 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, വെർച്വൽ റാം, 6.9 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡോട്ട് ഇൻ ഡിസ്പ്ലെ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 6000 എംഎഎച്ച് ബാറ്ററി, 18W ചാർജർ, 50 എംപി എഐ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം തുടങ്ങിയ നിരവധി ഫീച്ചറുകളുമായാണ് ടെക്നോ പോവ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. ഈ ഡിവൈസ് 46 ശതമാനം ഡിസ്കൌണ്ടോടെ സ്വന്തമാക്കാമെന്നതാണ് ഈ ആമസോൺ ഡീലിന്റെ പ്രത്യേകത.
ടെക്നോ കാമൺ 19 പ്രോ
ഡിവൈസിന്റെ എംആർപി വില : 24,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 17,999 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( ശതമാനം ) : 28 ശതമാനം
ടെക്നോ കാമൺ 19 പ്രോ സ്മാർട്ട്ഫോൺ ഡിസൈൻ സവിശേഷതകൾ കൊണ്ട് ശ്രദ്ധ നേടിയ മോഡലാണ്. 64 എംപി + 50 എംപി + 2 എംപി റിയർ ക്യാമറ സെറ്റപ്പും 32 എംപി സെൽഫി ക്യാമറയും എടുത്ത് പറയേണ്ട സവിശേഷതകളാണ്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, റാം എക്സ്പാൻഷൻ, 5000 എംഎഎച്ച് ബാറ്ററി, 33W ഫ്ലാഷ് ചാർജർ, ഹീലിയോ ജി96 പ്രോസസർ എന്നീ ഫീച്ചറുകളും ടെക്നോ കാമൺ 19 പ്രോ ഓഫർ ചെയ്യുന്നു.


Click it and Unblock the Notifications