ഓഫർ നൽകാൻ ആരുടെയും ഔദാര്യം വേണ്ട; ഉഗ്രൻ വിലക്കുറവിൽ ആമസോൺ വിൽക്കുന്ന സ്വന്തം പ്രോഡക്ടുകൾ ഇതാ...
ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ പൊടി പൊടിക്കുകയാണ്. സ്മാർട്ട്ഫോണുകൾ തുടങ്ങിയ ഗാഡ്ജറ്റുകൾക്കും അക്സസറികൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വീട്ടുപകരണങ്ങൾക്കും എന്ന് വേണ്ട, എന്തിനും ഏതിനും മികച്ച ഡീലുകളും ഓഫറുകളും ഡിസ്കൌണ്ടുകളും ഒക്കെ ഓഫർ ചെയ്യപ്പെടുന്നുണ്ട്. പല കമ്പനികളുടെ പല വിധ ഡീലുകളും ഓഫറുകളും നാം പരിചയപ്പെട്ടിട്ടുണ്ട്.

എന്നാൽ ആമസോണിന്റെ പ്ലാറ്റ്ഫോമിൽ ആമസോണിന്റെ തന്നെ പ്രൊഡക്ടുകൾക്ക് ലഭിക്കുന്ന ഡീലുകൾ പരിഗണിച്ചിട്ടില്ല. ഇന്ന് അത്തരം ചില ഡീലുകൾ പരിചയപ്പെടുത്തുകയാണ്. ആമസോൺ എക്കോ ഡോട്ട്, ഫയർ ടിവി സ്റ്റിക്ക്, കിൻഡിൽ തുടങ്ങിയ സ്മാർട്ട് ഡിവൈസുകളും അവയ്ക്ക് ലഭിക്കുന്ന മികച്ച ഡീലുകളും അറിയാൻ തുടർന്ന് വായിക്കുക.
എക്കോ ഡോട്ട് ( തേർഡ് ജനറേഷൻ )
യഥാർഥ വില : 4,499 രൂപ
ഡീലിന് ശേഷമുള്ള വില : 1,549 രൂപ
ഡിസ്കൌണ്ട് : 2,950 രൂപ ( 66 ശതമാനം )
വിപണിയിൽ ലഭ്യമായ സ്മാർട്ട് സ്പീക്കറുകളിൽ ഏറ്റവും മികച്ച ഡിവൈസുകളിൽ ഒന്നാണ് എക്കോ ഡോട്ട് ( തേർഡ് ജനറേഷൻ ). ഒതുക്കമുള്ള ഡിസൈനും എവിടെ വേണമെങ്കിലും ഉപയോഗിക്കാമെന്നതും ഈ സ്പീക്കറിന്റെ സവിശേഷതയാണ്. ഫോണുമായി പെയർ ചെയ്ത് ബ്ലൂടൂത്ത് സ്പീക്കർ എന്ന നിലയിൽ ഉപയോഗിക്കാം. മറ്റ് സ്പീക്കറുകളിലേക്കും കണക്റ്റ് ചെയ്യാം. അലക്സ സപ്പോർട്ട്, വീട്ടിലെ സ്മാർട്ട്ഹോം ഡിവൈസുകളുടെ നിയന്ത്രണം തുടങ്ങി എണ്ണമില്ലാത്ത ഫീച്ചറുകളും ഉപയോഗങ്ങളും എക്കോ ഡോട്ട് ( തേർഡ് ജനറേഷൻ ) സ്പീക്കറിനുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ മുകളിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
എക്കോ ഡോട്ട് ( 4th ജനറേഷൻ , 2020 റിലീസ് )
യഥാർഥ വില : 4,499 രൂപ
ഡീലിന് ശേഷമുള്ള വില : 2,249 രൂപ
ഡിസ്കൌണ്ട് : 2,250 രൂപ ( 50 ശതമാനം )
അഫോർഡബിൾ സ്മാർട്ട് സ്പീക്കറുകളുടെ കാര്യത്തിൽ വിപണിയിൽ ഒന്നാമത് എപ്പോഴും എക്കോ ഡോട്ട് സീരീസ് തന്നെയായിരിക്കും എക്കോ ഡോട്ടിന്റെ ഫോർത് ജനറേഷൻ , 2020 റിലീസ് 50 ശതമാനം ഡിസ്കൌണ്ടോടെ സ്വന്തമാക്കാൻ യൂസേഴ്സിന് അവസരം ലഭിച്ചിരിക്കുകയാണ്. നിരവധി പ്രൈവസി ഫീച്ചറുകളും ഈ എക്കോഡോട്ട് സ്പീക്കറിലുണ്ട്. അമിതാഭ് ബച്ചന്റെ ശബ്ദത്തോടെ വരുന്ന അലക്സ സപ്പോർട്ട് തുടങ്ങിയ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളുമെല്ലാം എക്കോ ഡോട്ട് ( ഫോർത് ജനറേഷൻ , 2020 റിലീസ് ) സ്മാർട്ട് സ്പീക്കറിലുണ്ട്.
കിൻഡിൽ ( 10th ജനറേഷൻ )
യഥാർഥ വില : 7,999 രൂപ
ഡീലിന് ശേഷമുള്ള വില : 6,499 രൂപ
ഡിസ്കൌണ്ട് : 1,500 രൂപ ( 19 ശതമാനം )
ബിൽറ്റ് ഇൻ ലൈറ്റുള്ള 6 ഇഞ്ച് ഡിസ്പ്ലെയുമായാണ് 10th ജനറേഷൻ കിൻഡിൽ വരുന്നത്. അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് ലൈറ്റ് വായന മണിക്കൂറുകളോളം നീണ്ടാലും മടുപ്പ് തോന്നാതിരിക്കാൻ സഹായിക്കും. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ പോലും യഥാർഥ പേപ്പർ പോലെ വായിക്കാൻ ഡിസ്പ്ലെയിലെ 167 പിപിഐയും ഗ്ലെയർ ഫ്രീ സൌകര്യങ്ങളും സഹായിക്കുന്നു. പ്രൈം അംഗങ്ങൾക്ക് ബുക്കുകളിലേക്കും കോമിക്സുകളിലേക്കും പരിധികളില്ലാത്ത ആക്സസും ലഭിക്കും. ഓഡിയോബുക്ക്സിന് സപ്പോർട്ട് ഇല്ലെന്ന കാര്യം അറിഞ്ഞിരിക്കണം.
എക്കോ ഷോ 8 ( സെക്കൻഡ് ജനറേഷൻ ), എംഐ എൽഇഡി സ്മാർട്ട് കളർ ബൾബ് ( കോമ്പോ )
യഥാർഥ വില : 14,998 രൂപ
ഡീലിന് ശേഷമുള്ള വില : 7,549 രൂപ
ഡിസ്കൌണ്ട് : 7,449 രൂപ ( 49 ശതമാനം )
രണ്ട് ഡിവൈസുകൾ ഒരുമിച്ച് വാങ്ങുമ്പോൾ കൂടുതൽ ലാഭം യൂസേഴ്സിന് നൽകുന്ന ഓഫറുകളാണ് കോമ്പോ ഓഫറുകൾ. ആമസോൺ എക്കോ ഷോ 8 സെക്കൻഡ് ജനറേഷനും എംഐ എൽഇഡി സ്മാർട്ട് കളർ ബൾബുമാണ് ഈ കോമ്പോ ഓഫറിൽ ഉള്ളത്. നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് വീട്ടിലെ ലൈറ്റുകൾ നിയന്ത്രിക്കാം എന്നതാണ് ഈ കോമ്പോയുടെ പ്രധാന ആകർഷണം. സ്ക്രീനുള്ള സ്മാർട്ട് സ്പീക്കറാണ് എക്കോ ഷോ 8. അലക്സ സപ്പോർട്ടും ലഭ്യമാണ്. 13 എംപി ക്യാമറയും ഈ സ്മാർട്ട് സ്പീക്കറിൽ ലഭ്യമാണ്.
ഫയർ ടിവി സ്റ്റിക്ക് വിത്ത് അലക്സ വോയ്സ് റിമോട്ട്
യഥാർഥ വില : 4,999 രൂപ
ഡീലിന് ശേഷമുള്ള വില : 1,999 രൂപ
ഡിസ്കൌണ്ട് : 3,000 രൂപ ( 60 ശതമാനം )
ടിവി, ആപ്പുകൾ എന്നിവയെ നിയന്ത്രിക്കാനുള്ള ഫീച്ചറുകളുമായാണ് ഫയർ ടിവി സ്റ്റിക്ക് വിത്ത് അലക്സ വോയ്സ് റിമോട്ട് വരുന്നത്. ഫയർ ടിവി സ്റ്റിക്കിന്റെ ഏറ്റവും പുതിയ ജനറേഷൻ ഡിവൈസ് ആണിത്. ഡോൾബി അറ്റ്‌മോസുള്ള ഹോം തിയേറ്റർ ഓഡിയോ, പുതിയ പ്രീസെറ്റ് ബട്ടണുകൾ, ഫുൾ എച്ച്ഡി സ്ട്രീമിങ് സപ്പോർട്ട് എന്നിവയെല്ലാം ഫയർ ടിവി സ്റ്റിക്ക് വിത്ത് അലക്സ വോയ്സ് റിമോട്ട് ഓഫർ ചെയ്യുന്നുണ്ട്.
Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.