റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഇതിലും മികച്ചൊരു ഓഫർ ലഭിക്കാനില്ല
ഡീലുകളുടെയും ഡിസ്കൗണ്ടുകളുടെയും കാര്യത്തിൽ ഒന്നാം സ്ഥാനത്ത് ആമസോൺ തന്നെയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും ഡിസ്കൗണ്ടുകളും ഡീലുകളുമെല്ലാം ഇ കൊമേഴ്സ് ജയന്റ് ഓഫർ ചെയ്യുന്നുണ്ട്. എന്തൊക്കെ പേരുകൾ വിളിച്ചാലും കുറഞ്ഞ വിലയിൽ ഫോണുകളും മറ്റ് ഗാഡ്ജറ്റ്സുകളുമെല്ലാം സ്വന്തമാക്കാൻ കഴിയുമെന്നതാണ് ഇവയുടെയെല്ലാം പ്രത്യേകത.

നിരവധി ഗാഡ്ജറ്റുകൾക്ക് ആമസോൺ ഇത്തരത്തിൽ ഡീലുകൾ ഓഫർ ചെയ്യുന്നു. സ്മാർട്ട്ഫോൺ സെക്ഷനുകളിൽ പല ക്യാറ്റഗറികളിലായും ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നു. റെഡ്മി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സെലക്റ്റ് ചെയ്യാവുന്ന ചില ഡീലുകൾ പരിചയപ്പെടാം.
റെഡ്മി നോട്ട് 10എസ് ( 6 ജിബി റാം, 64 ജിബി സ്റ്റോറേജ് )
യഥാർഥ വില: 16,999 രൂപ
ഡീലിന് ശേഷമുള്ള വില: 13,999 രൂപ
ഡിസ്കൌണ്ട്: 3,000 ( 18 ശതമാനം )
മീഡിയടെക്ക് ഹീലിയോ ജി95 പ്രോസസർ, 64 എംപി ക്വാഡ് റിയർ ക്യാമറ സിസ്റ്റം, 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡോട്ട് ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി, 33 വാട്ട് ഫാസ്റ്റ് ചാർജർ എന്നിവയെല്ലാം ഈ ഡിവൈസിന്റെ പ്രത്യേകതയാണ്. 18 ശതമാനം ഡിസ്കൌണ്ടോടെ റെഡ്മി നോട്ട് 10എസ് സ്വന്തമാക്കാം.
റെഡ്മി നോട്ട് 11 ( 4 ജിബി റാം, 64 ജിബി സ്റ്റോറേജ് )
യഥാർഥ വില: 17,999 രൂപ
ഡീലിന് ശേഷമുള്ള വില: 12,999 രൂപ
ഡിസ്കൌണ്ട്: 5,000 ( 28 ശതമാനം )
യഥാർഥ വിലയിൽ നിന്നും 28 ശതമാനം ഡിസ്കൌണ്ടോടെ റെഡ്മി നോട്ട് 11 സ്വന്തമാക്കാനാണ് അവസരം ലഭിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെ, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ പ്രോസസർ, 50 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയെല്ലാം ഈ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 5000 എംഎഎച്ച് ബാറ്ററിയും 33 വാട്ട് ഫാസ്റ്റ് ചാർജറും ഡിവൈസിന് കരുത്തേകുന്നു.
റെഡ്മി നോട്ട് 10ടി 5ജി ( 4 ജിബി റാം, 64 ജിബി സ്റ്റോറേജ് )
യഥാർഥ വില: 16,999 രൂപ
ഡീലിന് ശേഷമുള്ള വില: 14,999 രൂപ
ഡിസ്കൌണ്ട്: 2,000 ( 12 ശതമാനം )
മീഡിയടെക് ഡൈമെൻസിറ്റി 700 ഒക്ട കോർ പ്രോസസറാണ് ഈ 5ജി സ്മാർട്ട്ഫോണിന്റെ ഹൃദയം. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡോട്ട് ഡിസ്പ്ലെ, 48 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, 5000 എംഎഎച്ച് ബാറ്ററി, 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയെല്ലാം റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്.
റെഡ്മി നോട്ട് 10 പ്രോ ( 6 ജിബി റാം, 128 ജിബി സ്റ്റോറേജ് )
യഥാർഥ വില: 19,999 രൂപ
ഡീലിന് ശേഷമുള്ള വില: 15,999 രൂപ
ഡിസ്കൌണ്ട്: 4,000 ( 20 ശതമാനം )
ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 732ജി പ്രോസസറാണ് റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെ, 64 എംപി ക്വാഡ് റിയർ ക്വാമറ സെറ്റപ്പ്, 5020 എംഎഎച്ച് ബാറ്ററി, 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയെല്ലാം റെഡ്മി നോട്ട് 10 പ്രോയെ ആകർഷകമാക്കുന്നു.
റെഡ്മി നോട്ട് 10 പ്രോ മാക്സ് ( 6 ജിബി റാം, 128 ജിബി സ്റ്റോറേജ് )
യഥാർഥ വില: 22,999 രൂപ
ഡീലിന് ശേഷമുള്ള വില: 17,999 രൂപ
ഡിസ്കൌണ്ട്: 5,000 ( 22 ശതമാനം )
22 ശതമാനം ഡിസ്കൌണ്ടാണ് റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണിന് ഇപ്പോൾ ആമസോണിൽ ലഭിക്കുന്നത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 732ജി പ്രോസസർ, 108 എംപി ക്വാഡ് റിയർ ക്യാമറസെറ്റപ്പ്, 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെ, 5020 എംഎഎച്ച് ബാറ്ററി, 33 വാട്ട് ഫാസ്റ്റ് ചാർജർ അങ്ങനെ പോകുന്നു റെഡ്മി നോട്ട് 10 പ്രോ മാക്സിന്റെ സവിശേഷതകൾ.


Click it and Unblock the Notifications