TWS Earphones ന് ആമസോണിൽ വൻ ഡിസ്കൌണ്ട് ഓഫറുകൾ
ആമസോണിൽ ഇപ്പോൾ ഓഫറുകളുടെ സമയമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? എന്ത് വാങ്ങിയാലും ലാഭത്തിൽ വാങ്ങാൻ കഴിയുമെന്നതാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ പ്രത്യേകത. ഗാഡ്ജറ്റുകളും മറ്റും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഫെസ്റ്റിവൽ അവസാനിക്കുന്നതിന് മുമ്പ് തന്നെ അത് ചെയ്യുന്നതാണ് നല്ലത്. ആമസോണിൽ മികച്ച ഡിസ്കൌണ്ടുകളിൽ ലഭിക്കുന്ന എതാനും ഇയർഫോണുകൾ പരിചയപ്പെടാം.

ഇയർഫോണുകൾക്ക് വലിയ ഡിസ്കൌണ്ട് ഓഫറുകളാണ് ആമസോൺ ഓഫർ ചെയ്യുന്നത്. സാംസങ്, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളുടെ ഇയർബഡ്സും നെക്ക്ബാൻഡുകളുമാണ് താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾക്ക് തുടർന്ന് വായിക്കുക.
വൺപ്ലസ് നോർഡ് നോർഡ് ബഡ്‌സ്
ഡിവൈസിന്റെ യഥാർഥ വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 2,399 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 600 രൂപ ( 20 ശതമാനം )
വൺപ്ലസ് നോർഡ് നോർഡ് ബഡ്‌സ് ട്രൂ വയർലെസ് ഇയർബഡ്സ് 20 ശതമാനം ഡിസ്കൌണ്ടോടെ 2,399 രൂപയ്ക്ക് സ്വന്തമാക്കാം. ചാർജിങ് കേസിനൊപ്പം 30 മണിക്കൂർ പ്ലേബാക്ക്, അൾട്ര ഫാസ്റ്റ് ചാർജിങ്, എഐ നോയ്സ് ക്യാൻസലേഷൻ, 12.4 mm ഡൈനാമിക് ഡ്രൈവറുകൾ, ഐപി55 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് തുടങ്ങിയ നിരവധി ഫീച്ചറുകളുമായാണ് വൺപ്ലസ് നോർഡ് നോർഡ് ബഡ്‌സ് ട്രൂ വയർലെസ് ഇയർബഡ്സ് വരുന്നത്.
റിയൽമി ടെക്‌ലൈഫ് ബഡ്സ് ടി100
ഡിവൈസിന്റെ യഥാർഥ വില : 2,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,499 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 1,500 രൂപ ( 50 ശതമാനം )
റിയൽമി ടെക്‌ലൈഫ് ബഡ്സ് ടി100 ന് 50 ശതമാനം ഡിസ്കൌണ്ടാണ് ഇപ്പോൾ ആമസോണിൽ ലഭിക്കുന്നത്. 2,999 രൂപ എംആർപിയുള്ള റിയൽമി ടെക്‌ലൈഫ് ബഡ്സ് ടി100 ഇപ്പോൾ വെറും 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 28 മണിക്കൂർ വരെയുള്ള പ്ലേബാക്കും യൂസേഴ്സിന് ലഭിക്കും. ബ്ലൂടൂത്ത് കോളുകളിൽ എഐ എൻവിയോൺമെന്റ് നോയ്സ് ക്യാൻസലേഷനും റിയൽമി ടെക്‌ലൈഫ് ബഡ്സ് ടി100 ഫീച്ചർ ചെയ്യുന്നു.
സാംസങ് ഗാലക്‌സി ബഡ്‌സ് പ്രോ
ഡിവൈസിന്റെ യഥാർഥ വില : 17,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 6,490 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 11,500 രൂപ ( 64 ശതമാനം )
17,990 രൂപ വിലയുള്ള ഇയർബഡ്സ് നിലവിൽ വെറും 6,490 രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. അതായത് 64 ശതമാനം ഡിസ്കൌണ്ട്. ഇന്റലിജന്റ് ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ, യൂസറിന്റെ വോയ്സ് ഡിറ്റക്റ്റ് ചെയ്ത് എഎൻസിയിൽ നിന്നും ആംബിയന്റ് വോയ്സിലേക്കുള്ള സ്വിച്ചിങ്, 2 വേ സ്പീക്കറുകൾ, 28 മണിക്കൂർ വരെ നീളുന്ന ബാറ്റി ബാക്കപ്പ്, ഐപിഎക്സ്4 വാട്ടർ റെസിസ്റ്റൻസ്, 13mm ഡൈനാമിക് ഡ്രൈവർ എന്നിങ്ങന നിരവധി സ്പെക്സും ഫീച്ചറുകളും സാംസങ് ഗാലക്‌സി ബഡ്‌സ് പ്രോ ഓഫർ ചെയ്യുന്നു.
പിട്രോൺ ബാസ്ബഡ്സ് ഡ്യുവോ
ഡിവൈസിന്റെ യഥാർഥ വില : 2,599 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 599 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 12,000 രൂപ ( 77 ശതമാനം )
സ്മാർട്ട് ടച്ച് കൺട്രോൾ,32 മണിക്കൂർ പ്ലേ ടൈം, 10M വയർലെസ് കണക്റ്റിവിറ്റി, 13MM ഡൈമനാമിക് ഡ്രൈവർ, ഐപിഎക്സ്4 വാട്ടർ ഡസ്റ്റ് റെസിസ്റ്റൻസ്, ബിൽറ്റ് ഇൻ എച്ച്ഡി മൈക്ക് തുടങ്ങിയ നിരവധി ഫീച്ചറുകളുമായാണ് പിട്രോൺ ബാസ്ബഡ്സ് ഡ്യുവോ വരുന്നത്. ഒരു വർഷത്തെ വാറന്റിയും പിട്രോൺ ബാസ്ബഡ്സ് ഡ്യുവോ ഓഫർ ചെയ്യുന്നു.
വൺപ്ലസ് ബുള്ളറ്റ്സ് Z2 ബ്ലൂടൂത്ത് നെക്ക്ബാൻഡ്
ഡിവൈസിന്റെ യഥാർഥ വില : 2,299 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 1,699 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 600 രൂപ ( 26 ശതമാനം )
വൺപ്ലസ് ബുള്ളറ്റ്സ് Z2 ബ്ലൂടൂത്ത് നെക്ക്ബാൻഡ് 1,699 രൂപയ്ക്കാണ് ആമസോണിൽ ഇപ്പോൾ ലഭ്യമാകുന്നത്. 30 മണിക്കൂർ വരെ നീളുന്ന ബാറ്ററി ലൈഫ്, 12.4mm ഡ്രൈവറുകൾ എന്നിവയൊക്കെ വൺപ്ലസ് ബുള്ളറ്റ്സ് Z2 ബ്ലൂടൂത്ത് നെക്ക്ബാൻഡ് പ്രധാന സവിശേഷതയാണ്. 10 മിനിറ്റ് ചാർജ് ചെയ്താൽ 20 മണിക്കൂർ വരെ മ്യൂസിക് പ്ലേ ചെയ്യാൻ സാധിക്കും.


Click it and Unblock the Notifications