Home
Deal of the day

ഗെയിം കളിക്കാൻ ഇഷ്ടാണോ? ഗെയിമിങ് ലാപ്ടോപ്പുകൾക്ക് വൻ വിലക്കുറവുമായി ആമസോൺ

ഗെയിം കളിക്കാൻ ഇഷ്ടമുളളവരാണ് നാമെല്ലാവരും തന്നെ. അനുയോജ്യമായ ഡിവൈസുകൾ ഇല്ലെങ്കിൽ പലപ്പോഴും ഗെയിമിങ് ശോകമാകാറുണ്ട്. ലാഗ് ചെയ്യുന്ന ഗെയിം പ്ലേയും സ്റ്റക്ക് ആകുന്ന കൺട്രോളുകളും ക്വാളിറ്റി കുറഞ്ഞ ഡിസ്പ്ലെയുമെല്ലാം ഗെയിമിങ് എക്സ്പീരിയൻസ് കുളമാക്കും.

ഗെയിം കളിക്കാൻ ഇഷ്ടാണോ? ഗെയിമിങ് ലാപ്ടോപ്പുകൾക്ക് വൻ വിലക്കുറവ്

മുകളിൽ പറഞ്ഞ ഫീച്ചറുകൾ നല്ല ക്വാളിറ്റിയോടെ ഓഫർ ചെയ്യുന്ന ഗെയിമിങ് ലാപ്ടോപ്പുകൾക്ക് ആമസോണിൽ നല്ല ഡീലുകൾ ലഭ്യമാണ്. ഏസൂസിന്റെയും, ഏസറിന്റെയും ഡെല്ലിന്റെയുമൊക്കെ ലാപ്ടോപ്പുകൾ ഇത്തരത്തിൽ ഡിസ്കൌണ്ടുകളോടെ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഏസൂസ് റോഗ് സ്ട്രിക്സ് ജി17

ഡിവൈസിന്റെ യഥാർഥ വില : 1,21,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 89,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 32,000 രൂപ

ഏസൂസ് റോഗ് സ്ട്രിക്സ് ജി17 ഗെയിമിങ് ലാപ്ടോപ്പ് 144 Hz റിഫ്രഷ് റേറ്റ് ഉള്ള 17.3 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. എഎംഡി റൈസൺ 7 4800H പ്രോസസറാണ് ലാപ്പിൽ ഉള്ളത്. ആർടിക്സ് 3050 ടിഐ 4 ജിബി ഗ്രാഫിക്സിനൊപ്പം 16 ജിബി റാമും 1 ടിബി സ്റ്റോറേജും നൽകിയിരിക്കുന്നു. വിൻഡോസ് 11 ഒഎസിലാണ് ഏസൂസ് റോഗ് സ്ട്രിക്സ് ജി17 പ്രവർത്തിക്കുന്നത്.

ഡെൽ ന്യൂ ജി15 5511 ഗെയിമിങ് ലാപ്ടോപ്പ്

ഡിവൈസിന്റെ യഥാർഥ വില : 89,476 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 64,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 24,486 രൂപ

ഇന്റൽ ഐ5-11260H പ്രോസസറാണ് ഡെൽ ന്യൂ ജി15 5511 ഗെയിമിങ് ലാപ്ടോപ്പ് ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഓഫർ ചെയ്യുന്ന 15.6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയും ഡിവൈസിൽ ലഭ്യമാക്കിയിരിക്കുന്നു. വിൻഡോസ് 11 ഒഎസിൽ പ്രവർത്തിക്കുന്ന ഡെൽ ന്യൂ ജി15 5511 ഗെയിമിങ് ലാപ്ടോപ്പിൽ 8 ജിബി റാമും 512 ജിബി സ്റ്റോറേജുമുണ്ട്.

ഏസർ ആസ്പയർ 5 ഗെയിമിങ് ലാപ്ടോപ്പ്

ഡിവൈസിന്റെ യഥാർഥ വില : 81,999 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 57,690 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 24,309 രൂപ

12th ജെൻ ഇന്റൽ കോർ ഐ5 പ്രോസസറാണ് ഏസർ ആസ്പയർ 5 ഗെയിമിങ് ലാപ്ടോപ്പിന്റെ ഹൃദയം. എൻവിഡിയ ജീഫോഴ്സ് ആർടിഎക്സ് 2050 ഗ്രാഫിക്സും ഈ ലാപ്ടോപ്പിൽ നൽകിയിരിക്കുന്നു. 8 ജിബി റാമിനും 512 ജിബി എസ്എസ്ഡി സ്റ്റോറേജിനുമൊപ്പം വിൻഡോസ് 11 ഹോമും ഏസർ ആസ്പയർ 5 ഗെയിമിങ് ലാപ്ടോപ്പിൽ ലഭ്യമാണ്. 15.6 ഇഞ്ച് ഐപിഎസ് ഡിസ്പ്ലെയും ഡിവൈസ് ഫീച്ചർ ചെയ്യുന്നു.

എംഎസ്ഐ ജിഎഫ്63 തിൻ ഗെയിമിങ് ലാപ്ടോപ്പ്

ഡിവൈസിന്റെ യഥാർഥ വില : 78,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 51,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 27,000 രൂപ

എംഎസ്ഐ ജിഎഫ്63 തിൻ ഗെയിമിങ് ലാപ്ടോപ്പ് 11th ജെൻ ഐ5-11400എച്ച് ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്നു. 40 സെമി ഫുൾ എച്ച്ഡി ( 144 ഹെർട്സ് റിഫ്രഷ് റേറ്റ് ) ഡിസ്പ്ലെയും ഡിവൈസിൽ ഉണ്ട്. 8 ജിബി റാം, 512 ജിബി എസ്എസ്ഡി സ്റ്റോറേജ്, വിൻഡോസ് 11 ഹോം, എൻവിഡിയ ജിഫോഴ്സ് ജിടിഎക്സ്1650 ഗ്രാഫിക്സും എംഎസ്ഐ ജിഎഫ്63 തിൻ ഗെയിമിങ് ലാപ്ടോപ്പ് ഫീച്ചർ ചെയ്യുന്നുണ്ട്.

ഏസൂസ് ടിയുഎഫ് എ15 ഗെയിമിങ് ലാപ്ടോപ്പ്

ഡിവൈസിന്റെ യഥാർഥ വില : 71,990 രൂപ
അമസോൺ ഡീലിലെ പ്രൈസ് : 49,990 രൂപ
ലഭിക്കുന്ന ഡിസ്കൌണ്ട് ( രൂപ ) : 22,000 രൂപ

ഏസൂസ് ടിയുഎഫ് എ15 ഗെയിമിങ് ലാപ്ടോപ്പ് 15.6 ഇഞ്ച് ഫുൾ എച്ച്ഡി ( 144 ഹെർട്സ് റിഫ്രഷ് റേറ്റ് ) ഡിസ്പ്ലെയാണ് ഓഫർ ചെയ്യുന്നത്. എഎംഎഡി റൈസൺ 5 4600എച്ച് പ്രോസസറിനൊപ്പം 8 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജും ഏസൂസ് ടിയുഎഫ് എ15 ഗെയിമിങ് ലാപ്ടോപ്പ് ഓഫർ ചെയ്യുന്നു. വിൻഡോസ് 11 ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. എൻവിഡിയ ജിഫോഴ്സ് ജിടിഎക്സ് 1650 ഗ്രാഫിക്സും ഏസൂസ് ടിയുഎഫ് എ15 ഗെയിമിങ് ലാപ്ടോപ്പ് ഓഫർ ചെയ്യുന്നു.

English summary
We all love to play games. Without the right devices, the gaming experience often suffers. Good deals are available on Amazon for gaming laptops. Amazing laptops from Asus, Acer, and Dell are listed on Amazon with such discounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X