സ്വാതന്ത്ര്യദിന സ്പെഷ്യൽ; 50ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് വിഐ, ഓഫർ ലഭ്യമാകുന്ന പ്ലാനുകൾ ഇതാ
സ്വാതന്ത്ര്യദിനം പ്രമാണിച്ച് പ്രത്യേകം ഓഫർ പ്രഖ്യാപിച്ച് പ്രമുഖ ടെലികോം കമ്പനിയായ വിഐ (വോഡഫോൺ ഐഡിയ). ഉപഭോക്താക്കൾക്ക് കൂടുതൽ ഡാറ്റ ലഭിക്കുന്ന തരത്തിലാണ് വിഐ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. റിലയൻസ് ജിയോ അടുത്തിടെ സ്വാതന്ത്ര്യദിനത്തിൽ വാർഷിക പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് വിഐയുടെ പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്.
ബിഗ് ഫ്രീഡം സെയിൽ എന്നാണ് പുതിയ പ്ലാനിന് വിഐ നൽകിയിരിക്കുന്ന പേര്. ബോണസ് ഡാറ്റാക്കൊപ്പം ഇൻസെന്റീവുകളും നിരവധി ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവിൽ രാജ്യത്തെ വലിയ മൂന്നമാത്തെ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് വിഐ. ജിയോ, എയർടെൽ എന്നിവരാണ് വിപണിയിൽ വിഐയുടെ പ്രധാന എതിരാളികൾ. സ്വന്തം ഉപഭോക്താക്കളെ കൂടെ നിർത്താനായി ഇടയ്ക്കിടെ ഇത്തരം ഓഫറുകൾ വിവിധ കമ്പനികൾ പ്രഖ്യാപിക്കാർ പതിവാണ്.

ആഗസ്റ്റ് 12 മുതൽ 18 വരെ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്കാണ് വിഐയുടെ ബിഗ് ഫ്രീഡം സെയിലിന്റെ ആനുകൂല്യങ്ങൾ ലഭിക്കു. മാത്രമല്ല തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് കമ്പനി ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ചെറിയ പ്ലാനുകളിലാണ് ഈ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 199 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾക്ക് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 50 ജിബി അധിക ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ആഗസ്റ്റ് 18-ന് മുമ്പ് നടത്തുന്ന റീചാർജുകൾക്ക് ഈ ബോണസ് ഡാറ്റാ ഇൻസെന്റീവ് ബാധകമാണ്. 1499 രൂപയുടെ റീച്ചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 50 രൂപ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. 1499 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ആകട്ടെ 75 രൂപയാണ് തൽക്ഷണം ക്യാഷ്ബാക്ക് ആയി ലഭിക്കുക. ആഗസ്റ്റ് 18 വരെയാണ് ഈ ഓഫർ ലഭിക്കു എന്ന് ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആയതിനാൽ തന്നെ ഇപ്പോൾ തന്നെ റീച്ചാർജ് ചെയ്യുന്നതായിരിക്കും ഉപഭോക്താക്കൾക്ക് ഗുണം.

പുതിയ ഓഫർ പ്രഖ്യാപനം വിപണിയിൽ ടെലികോം കമ്പനികൾ തമ്മിൽ നടത്തുന്ന മത്സരം ചൂട് പിടിപ്പിക്കും എന്ന കാര്യം ഉറപ്പാണ്. മാത്രമല്ല തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാനും ഇത്തരം ഓഫറുകൾ പ്രഖ്യാപിക്കുന്നത് ഗുണം ചെയ്യും. നേരത്തെ സ്വാതന്ത്രദിനം പ്രമാണിച്ച ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ അടക്കമുള്ള ടെലികോം കമ്പനികൾ രംഗത്ത് വന്നിരുന്നു. വാർഷിക പ്ലാനിലാണ് ജിയോ വൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ചോളം അധിക ആനുകൂല്യങ്ങളാണ് ജിയോ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ കിഴിവ് പ്രകാരം അധികമായി ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഈ റീച്ചാർജ് ചെയ്യുന്ന വഴി സ്വിഗ്ഗി വഴിയുള്ള 249 രൂപയുടെ ഓഡറിന് 100 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. വിമാനയാത്രകൾക്ക് 1500 രൂപ കിഴിവും ഈ ഓഫറിലൂടെ നേടാവുന്നതാണ്.
ഇതിന് പുറമെ ആഭ്യന്തര ഹോട്ടലുകളിൽ 15% ഡിസ്കൗണ്ട് (4000 രൂപ വരെ) ലഭിക്കും. അജിയോയിൽ നിന്നുള്ള ഷോപ്പിംഗുകൾക്ക് 200 രൂപയുടെ കിഴിവും ഈ ഓഫർ ഉപഭോക്താക്കൾക്ക് അധികമായി വാഗ്ദാനം ചെയ്യുന്നു. പ്രമുഖ ഓൺലൈൻ മെഡിസിൻ വിതരണക്കാരയ നെറ്റ്മെഡ്സിൽ 999 രൂപ + NMS സൂപ്പർകാഷിൽ 20% ഡിസ്കൗണ്ട്, റിലയൻസ് ഡിജിറ്റലിലെ തിരഞ്ഞെടുത്ത ഓഡിയോ ആക്‌സസറികൾക്കും വീട്ടുപകരണങ്ങൾക്കും 10% ഡിസ്കൗണ്ടും ഈ ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട്.
നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ. പ്രത്യേക ഓഫറിന് പുറമെയുള്ള 2999 രൂപയുടെ ജിയോ പ്ലാനിന് കീഴിൽ എന്തെല്ലാം ലഭിക്കുമെന്ന് പരിശോധിക്കാം. 365 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 2.5ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസും ഈ പ്ലാനിന് കീഴിൽ ലഭിക്കുന്നതാണ്.
ഈ പ്ലാൻ പ്രകാരം ഉപയോക്താവിന് ആകെ ലഭിക്കുന്നത് 912.5 GB ഡാറ്റയാണ്. ഇതിന് പുറമെ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ഇതിന് പുറമെയാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രത്യേക കിഴിവും ലഭിക്കുന്നത്. മറ്റൊരു പ്രധാന ടെലികോം കമ്പനിയായ എയർടെലും ഉപഭോക്തക്കൾക്കായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications








