കേറിവാടാ മക്കളെ കേറിവാ! ബാങ്ക് ഓഫറൊന്നും കൂടാതെ ഐഫോൺ 16ന് സെപ്റ്റോയിൽ 10,000 രൂപ കിഴിവ്
ബാങ്ക് ഓഫറുകൾ മറന്നേക്കു, ജനപ്രിയ ക്വിക്ക് കൊമേഴ്‌സ് ആപ്പായ Zepto പുതുതായി ലോഞ്ച് ചെയ്ത ഐഫോൺ 16ന് 10,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറിൽ ഒരു ബാങ്ക് ഓഫറും ഉൾപ്പെടുന്നില്ല എന്നതാണ് ഏറ്റവും ആകർഷകമായ ഭാഗം. അതിനാൽ ഏറ്റവും പുതിയ ഐഫോൺ 16 സ്വന്തമാക്കാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടെങ്കിൽ, ഇതിലും മികച്ച ഓപ്ഷൻ മറ്റൊന്നില്ല. ഐഫോൺ 16ന് യഥാർത്ഥത്തിൽ 79,900 രൂപ ആണ് വില. എന്നാൽ Zepto 10,000 രൂപ കിഴിവ് ആണ് വാഗ്ദാനം ചെയ്യുന്നത്. ഇത് വില 69,900 രൂപ ആയി കുറയ്ക്കുന്നു.
ഐഫോൺ 16ൻ്റെ എല്ലാ വേരിയൻ്റുകളിലും ഈ വില കുറവ് ബാധകമാണ്. വമ്പിച്ച കിഴിവിന് ഒപ്പം, Zepto 10 മിനിറ്റിന് ഉള്ളിൽ ഉപകരണം നിങ്ങൾക്ക് എത്തിക്കും, അതും സൗജന്യമായി. ഇത്തരത്തിൽ നിരവധി ഗുണങ്ങൾ ആണ് Zepto ആപ്പിലൂടെ ഫോൺ ഓർഡർ ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത്.

ഇനി ഐഫോൺ 16ന്റെ സ്പെസിഫിക്കേഷനുകൾ എന്തൊക്കെ എന്ന് നോക്കാം. പെർഫോമൻസ്, ക്യാമറ കഴിവുകൾ, ഉപയോക്തൃ അനുഭവം എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി ശ്രദ്ധേയമായ സവിശേഷതകളുമായി ആണ് ഐഫോൺ 16 വരുന്നത്. പുതിയ A18 ചിപ്പ് നൽകുന്ന ഇത് വേഗതയേറിയ പ്രകടനവും മെച്ചപ്പെട്ട എനർജി എഫിഷ്യന്സിയും വാഗ്ദാനം ചെയ്യുന്നു. ഗെയിമിംഗ് പോലുള്ള ഭാരിച്ച കാര്യങ്ങൾ ചെയ്യുന്നതിന് ഈ ഫോൺ അനുയോജ്യമാണ്.
മുൻ മോഡലുകളെ അപേക്ഷിച്ച് ഐഫോൺ 16 മികച്ച ബാറ്ററി ലൈഫും നൽകുന്നു. ഈ മോഡലിലെ പ്രധാന നവീകരണങ്ങളിൽ ഒന്ന് അതിൻ്റെ 48 എംപി ഫ്യൂഷൻ ക്യാമറ ആണ്. ഈ ക്യാമറ സിസ്റ്റത്തിൽ 2x ടെലിഫോട്ടോ ഓപ്ഷൻ ഉൾപ്പെടുന്നു. ഇത് കൂടുതൽ വ്യക്തവും ഷാർപ്പുമായ ചിത്രങ്ങൾക്കായി സൂം ഇൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
കൂടാതെ, അൾട്രാ വൈഡ് ക്യാമറ വിശാലമായ ദൃശ്യങ്ങൾ പകർത്താനും ക്ലോസ് അപ്പ് മാക്രോ ഫോട്ടോഗ്രാഫി പ്രവർത്തനക്ഷമമം ആക്കാനും അനുയോജ്യമാണ്. ഐഫോൺ 16 ക്യാമറ നിയന്ത്രണവും അവതരിപ്പിക്കുന്നു. ഇത് നിങ്ങളുടെ വിരൽകൊണ്ട് വിവിധ രീതിയിൽ നിയന്ത്രിച്ച് ചിത്രങ്ങളും വീഡിയോകളും എടുക്കുന്നത് എളുപ്പം ആക്കുന്നു.
6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേ, ഫോണിൽ കാണുന്നവ എല്ലാം വൈബ്രന്റും വ്യക്തവുമാണെന്ന് ഉറപ്പാക്കുന്നു. അതേ സമയം ഡൈനാമിക് ഐലൻഡ് ഫീച്ചർ കൂടുതൽ ആഴത്തിലുള്ള കാഴ്ചാനുഭവം നൽകുന്നു. ഐഫോൺ 16 വർധിച്ച ഈടുനിൽപ്പും വെള്ളവും പൊടിയും പ്രതിരോധിക്കുന്ന രൂപകൽപനയോടെ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കറുപ്പ്, വെള്ള, പിങ്ക്, ടീൽ, അൾട്രാമറൈൻ എന്നീ അഞ്ച് നിറങ്ങളിൽ ലഭ്യമാണ്.
ക്യാമറ, ഫ്ലാഷ്‌ലൈറ്റ് എന്നിവയും മറ്റും പോലെ സാധാരണയായി ഉപയോഗിക്കുന്ന ഫംഗ്‌ഷനുകളിലേക്ക് പെട്ടെന്ന് ആക്‌സസ് അനുവദിക്കുന്ന ആക്ഷൻ ബട്ടൺ ആണ് മറ്റൊരു ആവേശകരമായ സവിശേഷത. കൂടാതെ, ആപ്പുകളിൽ ഉടനീളം എഴുത്തും സെർച്ചും മെച്ചപ്പെടുത്തുന്നതിനും ദൈനംദിന ജോലികൾ മെച്ചപ്പെടുത്തുന്നതിനും ഉള്ള പുതിയ വഴികൾ ആപ്പിൾ ഇൻ്റലിജൻസ് വാഗ്ദാനം ചെയ്യുന്നു.
മൊത്തത്തിൽ, ഐഫോൺ 16 പവർ, മികച്ച ക്യാമറ ഓപ്ഷനുകൾ, ആകർഷകമായ ഡിസൈൻ എന്നിവ സമന്വയിപ്പിക്കുന്നു. ഇത് ഉപയോക്താക്കളുടെ സ്മാർട്ട്‌ഫോൺ അനുഭവം അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച തിരഞ്ഞെടുപ്പായി മാറുന്നു. ഇത്രയും സവിശേഷത ഉള്ള ഈ ഐഫോൺ 16 സ്മാർട്ട്ഫോൺ 10,000 രൂപ കിഴിവിൽ Zeptoയിൽ നിന്ന് വാങ്ങാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കൂ.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








