ഓരോ ടെക്ക് പ്രേമിയും വാങ്ങിച്ചിരിക്കേണ്ട 2018ലെ മികച്ച 10 ഗാഡ്ജറ്റുകള്‍

|

2018 ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വര്‍ഷമായിരുന്നു. ഗെയിമിംഗ് ഉപരണങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഓഡിയോ ഉപകരണങ്ങള്‍ എന്നിങ്ങനെ വലിയ ശ്രേണി ഗാഡ്ജറ്റുകള്‍ 2018ല്‍ പുറത്തിറങ്ങി. പലതും വന്‍ വിജയവുമായിരുന്നു. ഈ എഴുത്തിലൂടെ പ്രീയപ്പെട്ട ജിസ്‌ബോട്ട് വായനക്കാര്‍ക്കായി 2018ല്‍ പുറത്തിറങ്ങിയ മികച്ച 10 ഗാഡ്ജറ്റുകളെ പരിചയപ്പെടുത്തുകയാണ്. മികച്ച റിവ്യു ഉള്ളതും ഹാര്‍ഡ്-വെയര്‍/സോഫ്റ്റ്-വെയര്‍ കരുത്തുള്ളതുമായ ഉപകരണങ്ങളുടെ പട്ടികയാണ് ഇവിടെ നല്‍കിയിരിക്കുന്നത്. വായിക്കാം....

 

മൈക്രോസോഫ്റ്റ് എക്‌സ് ബോക്‌സ് വണ്‍X

മൈക്രോസോഫ്റ്റ് എക്‌സ് ബോക്‌സ് വണ്‍X

സോണി PS4 പ്രോയുടെ മുഖ്യ എതിരാളിയായ മൈക്രോസോഫ്റ്റ് എക്‌സ് ബോക്‌സ് വണ്‍X ലൂടെയാണ് പട്ടിക ആരംഭിക്കുന്നത്. വിപണിയില്‍ ഇന്ന് ലഭ്യമായ മറ്റേതു ഗെയിമിംഗ് കണ്‍സോളിനെക്കാളും കരുത്തനാണ് മൈക്രോസോഫ്റ്റ് എക്‌സ് ബോക്‌സ് വണ്‍X. ഇലക്ട്രോണിക് ഭീമന്മാരായ മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഏറ്റവും ചെറിയ കണ്‍സോള്‍ കൂടിയാണ് ഈ മോഡല്‍.

ആരെയും അതിശയിപ്പിക്കുന്ന ഗ്രാഫിക്‌സാണ് മൈക്രോസോഫ്റ്റ് എക്‌സ് ബോക്‌സ് വണ്‍Xലുള്ളത് 60 ഫ്രയിംസ് പെര്‍ സെക്കന്റ് ഗ്രാഫിക്‌സ് പെര്‍ഫോമന്‍സും 4കെ അള്‍ട്രാ എച്ച്.ഡി റെസലൂഷനും മോഡലിനെ വ്യത്യസ്തനാക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വലിയ സ്‌ക്രീനില്‍ ഏറ്റവും മികച്ച ക്വാളിറ്റി ഗെയിം കളിക്കാന്‍ ഇതിലും നല്ല കണ്‍സോള്‍ വേറെയില്ല.

PS4 പ്രോയുമായും എക്‌സ് ബോക്‌സ് വണ്‍X മായും ബന്ധിപ്പിച്ചു നോക്കിയാല്‍ വിലയുടെ കാര്യത്തില്‍ കാര്യമായ വ്യത്യാസമുണ്ട്. സോണിയുടെ കണ്‍സോള്‍ വില കുറവും വലിയ രീതിയിലുള്ള ഗെയിം എക്‌സ്‌ക്ലൂസീവ്‌സും നിറഞ്ഞതാണ്. മൈക്രോസോഫ്റ്റിന്റെ മോഡലിന് അല്‍പ്പം വില കൂടുതലാണെങ്കിലും കരുത്തില്‍ വിട്ടുവീഴ്ചയില്ല.

എല്‍.ജി എ.ഐ സ്പീക്കര്‍
 

എല്‍.ജി എ.ഐ സ്പീക്കര്‍

2018ല്‍ പുറത്തിറങ്ങിയ നിരവധി സ്മാര്‍ട്ട് സ്പീക്കറുകളെ പരീക്ഷിച്ചുവെങ്കിലും എല്‍.ജി XBOOM AI THINQ WK7 സ്പീക്കര്‍ തന്നെയാണ് കരുത്തന്‍. കൃതൃമ ബുദ്ധിയെ ഓഡിയോയുമായി ബന്ധിപ്പിച്ചിരിക്കുന്ന സാങ്കേതികവിദ്യ മികവു പുലര്‍ത്തുന്നു. യഥാര്‍ത്ഥ ക്വാളിറ്റി റെക്കോര്‍ഡിംഗ്‌സിനെ ഹൈ റെസലൂഷന്‍ ഓഡിയോയാക്കി മാറ്റാനുള്ള കഴിവ് ഈ മോഡലിനുണ്ട്.

ALAC, WAV, FLAC ഫോര്‍മാറ്റുകളില്‍ പ്രവര്‍ത്തിക്കും. മികച്ച ഓഡിയോ ഔട്ട്പുട്ടും ടെസ്റ്റിംഗില്‍ നമുക്ക് ലഭിച്ചു. നിങ്ങള്‍ ഒരേസമയം സംഗീതപ്രേമിയും ഗാഡ്ജറ്റ് ഫ്രീക്കുമാണെങ്കില്‍ ഉറപ്പായും ഈ മോഡലിനെ ഇഷ്ടപ്പെടും. മികച്ച ഹോം ഓഡിയോ സെറ്റപ്പിന് എല്‍.ജിയുടെ ഈ മോഡല്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കും.

ഷവോമി എം.ഐ സെക്യൂരിറ്റി ക്യാമറ

ഷവോമി എം.ഐ സെക്യൂരിറ്റി ക്യാമറ

2018ന് പ്രിയപ്പെട്ടതായിരുന്നു കൈയ്യിലൊതുങ്ങുന്ന വിലയിലുള്ള ഷവോമി.ുചെ എം.ഐ സെക്യൂരിറ്റി ക്യാമറ. 2,699 രൂപ വിലയില്‍ വീടിന് പൂര്‍ണ സുരക്ഷ വാഗ്ദാനം നല്‍കുന്ന സെക്യൂരിറ്റി ക്യാമറകളെ ടെക്ക് പ്രേമികള്‍ നെഞ്ചിലേറ്റി. 360 ഡിഗ്രിയില്‍ 24 മണിക്കൂറും സുരക്ഷ ഈ ക്യാമറ വാഗ്ദാനം നല്‍കുന്നു.

എം.ഐ ഹോം സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ മുഖേന സെക്യൂരിറ്റി ക്യാമറയെ നിയന്ത്രിക്കാന്‍ സൗകര്യമുണ്ട്. നൈറ്റ് വിഷനും സപ്പോര്‍ട്ട് ചെയ്യുന്നു. മോഷന്‍ ഡിറ്റക്ഷനും ക്യാമറ നടത്തും. ആവശ്യമെങ്കില്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും നല്ല ഗാഡ്ജറ്റാകും ഷവോമി സെക്യൂരിറ്റി ക്യാമറ.

 ഹുവായ് മാറ്റ് 20 പ്രോ

ഹുവായ് മാറ്റ് 20 പ്രോ

2018ല്‍ പുറത്തിറങ്ങിയ ഏറ്റവും വലിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളിലൊന്നാണ് ഹുവായുടെ സ്വന്തം മാറ്റ് 20 പ്രോ. ക്യാമറ ക്വാളിറ്റിയും കരുത്തും ഡിസൈനും ഒരുപോലെ ഉള്‍ക്കൊള്ളുന്ന ഈ മോഡലിന് ആരാധകരേറെയാണ്. 69,999 രൂപയാണ് വില. വയര്‍ലെസ് റിവേഴ്‌സ് ചാര്‍ജിംഗ്, 40 വാട്ട് പവര്‍ അഡാപ്റ്റര്‍, കരുത്തന്‍ എച്ച്.ഡി.ആര്‍ ഇമേജ് പ്രോസസ്സിംഗ് എന്നിവ മാറ്റ് 20 പ്രോയെ 2018ന് പ്രീയമുള്ളതാക്കി.

ഗൂഗിള്‍ ക്രോംകാസ്റ്റ് 3

ഗൂഗിള്‍ ക്രോംകാസ്റ്റ് 3

ഇന്ത്യയില്‍ സ്മാര്‍ട്ട് ടിവി ഇന്ന് കയ്യിലൊതുങ്ങുന്ന വിലയ്ക്ക് ലഭിക്കുന്നുണ്ട്. പഴയ എല്‍.ഇ.ഡി ടിവിയില്‍ തന്നെ തുടരാനും ഒപ്പം സ്മാര്‍ട്ട് ഫീച്ചറുകള്‍ ആസ്വദിക്കാനും താത്പര്യമുണ്ടെങ്കില്‍ ഒട്ടും മടിക്കാതെ ഗൂഗിള്‍ ക്രോം കാസ്റ്റ്3 സ്വന്തമാക്കുക. ഇതിലൂടെ ടിവിയെ സ്മാര്‍ട്ടാക്കാം. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിച്ച സിനിമ കാണാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഇതിലൂടെ കഴിയും.

800 ഓളം ആപ്പുകള്‍ ക്രോം കാസ്റ്റിലൂടെ ലഭിക്കും. യൂടൂബ്, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്സ്റ്റാര്‍, ഗാന, മുതലായവ ഉപയോഗിക്കാനാകും. 1080പി വീഡിയോകളും പ്രവര്‍ത്തിപ്പിക്കാനാകും. 4കെ വീഡിയോകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല എന്നതാണ് പേരായ്മ.

മൈക്രോസോഫ്റ്റ് സര്‍ഫസ് ഗോ

മൈക്രോസോഫ്റ്റ് സര്‍ഫസ് ഗോ

ഈയിടെയാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ ഏറ്റവും വിലക്കുറഞ്ഞ സര്‍ഫസ് ഡിവൈസിനെ വിപണിയിലെത്തിക്കുന്നത്. സര്‍ഫസ് ഗോ എന്നതാണ് പേര്. വിന്‍ഡോസ് 10 അധിഷ്ഠിതമായാണ് പ്രവര്‍ത്തനം. 4ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറിയുള്ള മോഡലിന് 37,999 രൂപയും 8ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറിയുള്ളമ മോഡലിന് 49,999 രൂപയുമാണ് വില.

1.6 ജിഗാഹെര്‍ട്‌സ് ഇന്റല്‍ പെന്റിയം ഗോള്‍ഡ് ചിപ്പ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്റലിന്റേതു തന്നെ എച്ച്.ഡി ഗ്രാഫിക്‌സുമുണ്ട്. ഗ്രാഫിക്‌സ് ഒരുപാടുള്ള ഗെയിമുകള്‍ കളിക്കുക ബുദ്ധിമുട്ടുണ്ടെങ്കിലും ഒരു പരിധിവരെ നല്ലൊരു മോഡലാണ് സര്‍ഫസ് ഗോ.

അസ്യൂസ് ROG ഫോണ്‍

അസ്യൂസ് ROG ഫോണ്‍

2018 അസ്യൂസ് അവതരിപ്പിച്ച ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണാണ് അസ്യൂസ് ROG ഫോണ്‍. ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ഗെയിമിംഗ് ഫോണ്‍ എന്നതാണ് ഈ മോഡലിന്റെ വിളിപ്പേര്. 69,990 രൂപയാണ് വില. മൊബൈല്‍ ഗെയിമര്‍മാരെ പ്രീതിപ്പെടുത്തുന്ന രീതിയിലാണ് ഡിസൈന്‍. 6 ഇഞ്ച് ഫുള്‍ എച്ച്.ഡി അമോലെഡ് സ്‌ക്രീനും കസ്റ്റമൈസ്ഡ് പ്രോസസ്സിംഗ് ചിപ്പ്‌സെറ്റുമെല്ലാം ഫോണിന്റെ പ്രത്യേകതയാണ്. 8 ജി.ബിയാണ് റാം കരുത്ത്.

സോണി WH-1000XM3 വയര്‍ലെസ് നോയിസ്-ക്യാന്‍സലിംഗ് ഹെഡ്‌ഫോണ്‍

സോണി WH-1000XM3 വയര്‍ലെസ് നോയിസ്-ക്യാന്‍സലിംഗ് ഹെഡ്‌ഫോണ്‍

സോണി എക്കാലത്തെയും മികച്ച വയര്‍ലെസ് ഹെഡ്‌ഫോണായ സോണി WH-1000XM3 യെ ഈ വര്‍ഷമാണ് പുറത്തിറക്കിയത്. ഹൈ റെസലൂഷന്‍ ഓഡിയോയും നോയിസ് ക്യാന്‍സലേഷനുമാണ് പ്രത്യകത. മികച്ച ഓഡിയോ ഔട്ട്പുട്ടിനായി പ്രത്യേകം സംവിധാനങ്ങളും സോണി ഒരുക്കിയിട്ടുണ്ട്. ഈ മോഡലിനോടൊപ്പം ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ടും നിങ്ങള്‍ക്കു ലഭിക്കും. 29,990 രൂപയാണ് മോഡലിന്റെ വില. ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയും ക്രോമയിലൂടെയും വാങ്ങാം.

ആപ്പിള്‍ ഐ-പാഡ് പ്രോ 2018

ആപ്പിള്‍ ഐ-പാഡ് പ്രോ 2018

കരുത്തന്‍ ടാബ്ലെറ്റാണ് ആപ്പിള്‍ 2018ല്‍ പുറത്തിറക്കിയ ഐ-പാഡ് പ്രോ. അത്യുഗ്രന്‍ സ്‌ക്രീനും പവര്‍ഫുള്‍ ഹാര്‍ഡ്-വെയറും മോഡലിന്റെ പ്രത്യേകതയാണ്. ഹോം ബട്ടണ്‍ ഈ മോഡലിലില്ല. പകരം ഡജസ്റ്റര്‍ കണ്‍ട്രോള്‍ ഉപയോഗിച്ചാകും പ്രവര്‍ത്തനം. ഫേസ് ഐ.ഡി, ആപ്പിള്‍ പെന്‍സില്‍, സ്മാര്‍ട്ട് കീബോര്‍ഡ് ഫോളിയോ അക്‌സസ്സറീസ് എന്നിവ ആപ്പിള്‍ ഐ-പാഡ് പ്രോയിലുണ്ട്.

സോണി MP-CD1 മൊബൈല്‍ പ്രൊജക്ടര്‍

സോണി MP-CD1 മൊബൈല്‍ പ്രൊജക്ടര്‍

ഇലക്ട്രോണിക് ഭീമന്മാരില്‍ നിന്നും അടുത്തിടെ പുറത്തിറങ്ങിയ കരുത്തന്‍ പ്രൊജക്ടര്‍ മോഡലാണ് സോണി MP-CD1 മൊബൈല്‍ പ്രൊജക്ടര്‍. ബിസിനസ് പ്രൊഫഷണലുകള്‍ക്കായി പ്രത്യകം ഡിസൈന്‍ ചെയ്ത മോഡലാണിത്. ട്രാവല്‍ ബ്ലോഗര്‍മാര്‍ക്കും യൂട്യൂബേഴ്‌സിനും ഏറെ ഉപയോഗപ്രദം. ഒരു കൈയ്യില്‍ത്തന്നെ കൊണ്ടു നടക്കാവുന്ന തരത്തിലാണ് നിര്‍മാണം. 304.8 സെന്റിമീറ്റര്‍ വരെ പ്രൊജക്ട് ചെയ്യാനാകും. 29,990 രൂപയാണ് വില. ഫോണില്‍ നിന്നും പ്രൊജക്ട് ചെയ്യാമെന്ന സൗകര്യവുമുണ്ട്.

Best Mobiles in India

Read more about:
English summary
10 gadgets of 2018 that every tech enthusiasts should own

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X