ഗൂഗിള്‍ സമീപകാലത്ത് നിര്‍ത്തലാക്കിയ സവിശേഷതകള്‍ എത്ര പേര്‍ക്കറിയാം?

  |

  കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഗൂഗിള്‍ നിരവധി ഉത്പന്നങ്ങള്‍ നിര്‍ത്തി വച്ചു. അവയില്‍ പലതും മികച്ച രീതിയില്‍ ഭലം ലഭിക്കാത്തതിനാലായിരുന്നു. എന്നാല്‍ അതിനു പകരം കമ്പനി പുതിയ സവിശേഷതകള്‍ കൊണ്ടു വരുകയും ചെയ്തു.

  ഗൂഗിള്‍ സമീപകാലത്ത് നിര്‍ത്തലാക്കിയ സവിശേഷതകള്‍ എത്ര പേര്‍ക്കറിയാം?

   

  നിങ്ങളില്‍ പലര്‍ക്കും അറിയില്ല ഏതൊക്കെ സവിശേഷതകളാണ് കമ്പനി നിര്‍ത്തി വച്ചതെന്ന്. പലരും അത് ഉപയോഗിക്കാന്‍ സമയത്തായിരിക്കും അത് പ്രവര്‍ത്തിക്കുന്നില്ല എന്നു മനസ്സിലാകുന്നത്. നിങ്ങളുടെ ആ പ്രശ്‌നം പരിഹരിക്കാനയി സമീപകാലത്ത് ഗൂഗിള്‍ നിര്‍ത്തലാക്കിയ സവിശേഷതകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ഗൂഗിള്‍ പിക്‌സല്‍, ഗൂഗിള്‍ പിക്‌സല്‍ XL

  ഗൂഗിളിന്റെ രണ്ട് സ്മാര്‍ട്ട്‌ഫോണുകളായ ഗൂഗിള്‍ പിക്‌സല്‍, ഗൂഗിള്‍ പിക്‌സല്‍ XL എന്നിവ ഓണ്‍ലൈന്‍ സ്‌റ്റോര്‍, ഗൂഗിള്‍ സ്‌റ്റോര്‍ എന്നിവയില്‍ നിന്നും നിര്‍ത്തലാക്കി. അതേ തുടര്‍ന്ന് കമ്പനിയും ഉത്പന്നങ്ങള്‍ നിര്‍ത്തുകയായിരുന്നു. IDC റിപ്പോര്‍ട്ടു പ്രകാരം 2017ല്‍ 3.9 മില്ല്യന്‍ പിക്‌സല്‍ ഫോണുകളാണ് കമ്പനി വിറ്റഴിച്ചത്.

  ഗൂഗിള്‍ യുആര്‍എല്‍ ഷോര്‍ട്ട്‌നര്‍

  സ്മാര്‍ട്ട്‌ഫോണുകളിലും ഡെസ്‌ക്‌ടോപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഫയര്‍ബേസ് ഡൈനാമിക് ലിങ്കുകളില്‍ ഗൂഗിള്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഗൂഗിള്‍ ഷോര്‍ട്ട്‌നര്‍ കമ്പനി നിര്‍ത്തുകയായിരുന്നു.

  ഗൂഗിള്‍ എആര്‍ പ്ലാറ്റ്‌ഫോം ടാങ്കോ

  ഗൂഗിളിന്റെ പുതിയ AR പ്രോജക്ടായ ARCore വന്നതിനു ശേഷം ടാങ്കോ എന്ന പിന്തുണ സേവനം കമ്പനി റദ്ദാക്കുകയായിരുന്നു.

  ഗൂഗിള്‍ സ്‌പേസസ്
   

  ഗൂഗിള്‍ സ്‌പേസസ്

  2016ലാണ് ഗൂഗിള്‍ സ്‌പേസ് ആരംഭിച്ചത്. ഇതിലൂടെ ചെറിയ ഗ്രൂപ്പുകളിലേക്ക് ആശയവിനിമയം നടത്താന്‍ സാധിക്കുമായിരുന്നു. 2018 ഏപ്രില്‍ 17ന് ഈ ആപ്ലിക്കേഷന്‍ അടച്ചു പൂട്ടിയതായി ഗൂഗിള്‍ പ്രഖ്യാപിച്ചു.

  ഗൂഗിള്‍ ക്രോം ആപ്‌സ്

  2018ന്റെ ആദ്യപാദത്തില്‍ തന്നെ ഗൂഗിള്‍ ക്രോ ആപ്പ് നിര്‍ത്തലാക്കുമെന്ന് ഈമെയില്‍ വഴി ഗൂഗിള്‍ ആപ്പ് ഡവലപ്പര്‍മാരെ ഗൂഗിള്‍ അറിയിക്കുകയായിരുന്നു. ക്രോം വെബ് സ്‌റ്റോറിലെ 'ആപ്പ്' വിഭാഗം വിന്‍ഡോസ്, മാക്, ലിനക്‌സ് വേര്‍ഷന്‍ എന്നിവയിലാണ് നിര്‍ത്തിയിരിക്കുന്നത്. ക്രോംഓഎസില്‍ നിര്‍ത്തിയിട്ടില്ല.

  വൺപ്ലസ് 6ന് പിറകിൽ ഗ്ലാസ് പാനൽ; അതും 5 തട്ടുകൾ കൊണ്ട് നിർമിച്ചത്

  GTalk

  മെസേജിഗ് പ്ലാറ്റ്‌ഫോമായ ജിടോക്ക് ആരംഭിച്ചത് 2005ലാണ്. ഇതിനു പകരം ഗൂഗിള്‍ ഹാങ്ങ്ഔട്ട് കൊണ്ടു വന്നു.

  Google Captcha

  മാര്‍ച്ച് 2017ലാണ് ഗൂഗിള്‍ ക്യാപ്ച്ച നിര്‍ത്തലാക്കിയത്. ഗൂഗിള്‍ ക്യാപ്ച്ചയ്ക്കു പകരം ഇപ്പോള്‍ reCaptcha യാണ് ഉപയോഗിക്കുന്നത്.

  Titan drone project

  2014ല്‍ വിദൂര സ്ഥലങ്ങളിലേക്ക് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ കൊണ്ടു വരാനുളള ഗൂഗിളിന്റെ ഡ്രോണ്‍ നിര്‍മ്മാതാവായ ടൈറ്റന്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഗൂഗിള്‍ പെറ്റന്റ് ആല്‍ഫബെറ്റ്‌സ് X ഡിവിഷനില്‍ നിന്നും പ്രോഗ്രാം അടച്ചു പൂട്ടി. കാരണം സാമ്പത്തിക ശാസ്ത്രങ്ങള്‍ പ്രവര്‍ത്തിക്കില്ല എന്നതായിരുന്നു.

  Google Site Search

  2008 ലാണ് ഈ സേവനം ആരംഭിച്ചത്. ഗൂഗിള്‍ സൈറ്റ് സര്‍ച്ച് എന്നാല്‍, കമ്പനിയുടെ സെര്‍ച്ച് ടെക്‌നോളജി വെബ്പബ്ലിഷര്‍മാരുടെ വെബ്‌സൈറ്റുകളില്‍ പ്രയോഗിക്കാന്‍ അനുവദിച്ചിരുന്നു. 2018 ഏപ്രില്‍ 1ന് ഇത് നിര്‍ത്തലാക്കുകയും ചെയ്തു.

  Now on Tap Feature

  സ്‌ക്രീനില്‍ എന്തു കണ്ടാലും അത് സര്‍ച്ച് ചെയ്യാനുളള സവിശേഷതയായിരുന്നു 'ടാപ്പ്'. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ സവിശേഷത ഇപ്പോള്‍ ഗൂഗിള്‍ നിര്‍ത്തലാക്കി.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Google's timeline is peppered with innovations and achievements that today have become something that pops up on your radar as you go through your everyday routine. But Google also has a list of products and services that were shut down rather quickly or in some cases, stuck around for a long time and simply outlived its usefulness or was replaced by a better app.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more