കേള്‍വിക്ക് പുതിയ നിര്‍വചനവുമായി 10 വയര്‍ലെസ്സ് ഹെഡ്ഫോണ്‍സ്

Written By:

ഇക്കാലത്ത് ഹെഡ്ഫോണുകള്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാവില്ല. പാട്ടുകള്‍, ന്യൂസ്‌ തുടങ്ങിയ നമുക്ക് ഒഴിച്ച്കൂടാനാവാത്ത കാര്യങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ചേക്കേറി തുടങ്ങിയത്തോടെ ഹെഡ്ഫോണുകളുടെ ഉപയോഗവും കൂടി വന്നു. ഈ വയര്‍ലെസ്സ് യുഗത്തിലും ഹെഡ്ഫോണുകളുടെ വയറുകളുണ്ടാക്കുന്ന കുരുക്കുകള്‍ക്ക് ഒരു കുറവുമില്ല.എന്നാല്‍ കേള്‍വിയുടെ മറ്റൊരു തലത്തിലേക്ക് നിങ്ങളെ എത്തിക്കുന്ന കുറച്ച് ഹെഡ്ഫോണുകളെ ഇവിടെ പരിചയപ്പെടാം.

സ്ലൈഡറിലൂടെ അവരെ കാണാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കേള്‍വിക്ക് പുതിയ നിര്‍വചനവുമായി 10 വയര്‍ലെസ്സ് ഹെഡ്ഫോണ്‍സ്

മ്യൂസിക്‌ പ്ലേയറില്‍ നിന്ന്‍ പാട്ടുകേള്‍ക്കുന്നതിന് പുറമേ ഡാഷ് നിങ്ങളുടെ ശരീരത്തിന്‍റെ വിവരങ്ങള്‍ ശേഖരിച്ച്, അത് വഴി നിങ്ങളുടെ ആരോഗ്യനില വിലയിരുത്തുന്നു. ശബ്ദതരംഗങ്ങള്‍ ഉപയോഗപെടുത്തിയാണ് ഡാഷ് നമ്മുടെ ചലനങ്ങളെയും(നടപ്പ്, വേഗം, ദൂരം) ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും(ഹൃദയമിടിപ്പ്, ഓക്സിജന്‍റെ സാന്ദ്രത) അടുത്തറിയുന്നത്. ഡാഷിന്‍റെ 'നോയിസ് ഐസൊലേഷന്‍' ആവശ്യമില്ലാത്ത ശബ്ദങ്ങളെ നീക്കംചെയ്യുകയും 'ട്രാന്‍സ്പരന്റ്റ് ഓഡിയോ' തനിമ ഒട്ടും ചോരാതെ കാതുകള്‍ക്ക് വേറൊരു അനുഭൂതി പകരുന്നു.

കേള്‍വിക്ക് പുതിയ നിര്‍വചനവുമായി 10 വയര്‍ലെസ്സ് ഹെഡ്ഫോണ്‍സ്

നിങ്ങളുടെ പേര്‍സണല്‍ ട്രെയിനര്‍ എന്ന് പേരാവും ഇതിന് കൂടുതല്‍ ചേരുന്നത്. എങ്ങനെയെന്നാല്‍ ഒരു ഇയര്‍ സെന്‍സറിന്‍റെ പ്രത്യേകതരം ചലനങ്ങളിലൂടെ നിങ്ങള്‍ ചെയ്യുന്ന ഓരോ വ്യായാമങ്ങളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നു. കൂടാതെ ലുമാഫിറ്റ്‌ ആപ്പ് ഈ വിവരങ്ങള്‍ വിലയിരുത്തുകയും അതിനൊപ്പം നിങ്ങള്‍ക്ക് വേണ്ടിയൊരു ഫിറ്റ്നെസ്സ് ചാര്‍ട്ടും തയ്യാറാക്കുന്നു.

കേള്‍വിക്ക് പുതിയ നിര്‍വചനവുമായി 10 വയര്‍ലെസ്സ് ഹെഡ്ഫോണ്‍സ്

നിങ്ങള്‍ ഫോണിലെ 'വോയിസ്‌ കണ്‍ട്രോള്‍' ഓപ്ഷനുകള്‍ സ്ഥിരമായ്‌ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ ഈ ഹെഡ്ഫോണ്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഫോണില്‍നിന്ന്‍ 150അടി അകലത്തില്‍നിന്ന്‍ പോലും നമുക്ക് കോളുകള്‍ സ്വീകരിക്കാന്‍ കഴിയും. കൂടാതെ ഇതിന്‍റെ 'നോയിസ് റിഡക്ഷന്‍' 'എക്കോ ക്യാന്‍സലേഷന്‍' എന്നീ സവിശേഷതകള്‍ മുഖേന നല്ല ശ്രവണാനുഭവം പ്രദാനംചെയ്യുന്നു. മോട്ടോ ഹിന്റ്റ് 6 വ്യത്യസ്ഥ നിറങ്ങളിലാണ് വിപണിയിലെത്തുന്നത്.

കേള്‍വിക്ക് പുതിയ നിര്‍വചനവുമായി 10 വയര്‍ലെസ്സ് ഹെഡ്ഫോണ്‍സ്

ഇത് നിങ്ങളുടെ കാതുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്‍റെ 12ഡിബി 'നോയിസ് ക്യാന്‍സലേഷന്‍ റേറ്റിംഗ്' തന്നെ അതിനുള്ള തെളിവ്. ക്ലബ്ബുകള്‍, ഓഡിറ്റോറിയങ്ങള്‍, നിര്‍മാണമേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നില്‍ക്കുമ്പോള്‍ ഇതിലെ അക്വസ്റ്റിക്ക് ഫില്‍റ്ററുകള്‍ ഹാനികരമായ തരത്തിലുള്ള ശബ്ദങ്ങളെ അവഗണിക്കുന്നത്തിലൂടെ കാതുകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നു.

 

കേള്‍വിക്ക് പുതിയ നിര്‍വചനവുമായി 10 വയര്‍ലെസ്സ് ഹെഡ്ഫോണ്‍സ്

തല ചലിപ്പിച്ച്കൊണ്ട് ഫോണ്‍ കണ്‍ട്രോള്‍ ചെയ്യണോ? എന്നാല്‍ എല്‍ബീയെ വിളിച്ചോളൂ. ചില നിര്‍ദിഷ്ട ചലങ്ങളിലൂടെ നിങ്ങള്‍ക്ക് കോളുകള്‍, ആപ്ലിക്കേഷനുകള്‍, മ്യൂസിക് മുതലായവ നിയന്ത്രിക്കാന്‍ കഴിയും. മാത്രമല്ല, ഇതിലൂടെ വോയിസ്‌ കമാന്റ്റ്സും ഉപയോഗിക്കാം. ഇനി നിങ്ങള്‍ ഫോണ്‍ എടുക്കാന്‍ മറന്നാല്‍ എല്‍ബീ ഓര്‍മ്മിപ്പിച്ചോളും. ഇതിനൊക്കെ പുറമേ വീട്ടിലെ ലൈറ്റ്, ടിവി, ഗേറ്റ് തുടങ്ങിയ എല്ലാ ഓട്ടോമേറ്റെഡ് ഉപകരണങ്ങളും നേരത്തെ സേവ് ചെയ്തിട്ടുള്ള ചലനങ്ങളിലൂടെ ഇതിന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

 

കേള്‍വിക്ക് പുതിയ നിര്‍വചനവുമായി 10 വയര്‍ലെസ്സ് ഹെഡ്ഫോണ്‍സ്

രണ്ട് ചെറിയ ബഡിന്‍റെ വലിപ്പവുമായി കാതില്‍ അപ്രത്യക്ഷമാകുന്ന ഡോട്ടാണ് ലോകത്തിലെ ഏറ്റവും ചെറിയ ഹെഡ്ഫോണ്‍. 3.5ഗ്രാമാണ് ഇതിന്‍റെ ഭാരം. ആപ്റ്റ്എക്സ് സപ്പോര്‍ട്ട് ചെയ്യുന്ന ഡോട്ട് വേഗത്തില്‍ കണക്ഷന്‍ കൈവരിക്കുന്നതിനൊപ്പം നല്ല ക്വാളിറ്റിയും വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് ഉപയോഗിച്ച് ഒരേസമയം 8 ഡിവൈസുകളുമായി കണക്റ്റ് ചെയ്യാനും സാധിക്കും. ഫുള്‍ചാര്‍ജ് ചെയ്യാന്‍ 30മിനിട്ട് മാത്രമേ എടുക്കൂയെന്നതാണ് ഡോട്ടിന്‍റെ മറ്റൊരു സവിശേഷത.

 

കേള്‍വിക്ക് പുതിയ നിര്‍വചനവുമായി 10 വയര്‍ലെസ്സ് ഹെഡ്ഫോണ്‍സ്

ഇത് നിങ്ങളുടെ ശരീരത്തിന്‍റെ എല്ലാ വിവരങ്ങളും മോണിറ്റര്‍ ചെയ്തുകൊണ്ടിരിക്കും. അതുകൊണ്ട് തന്നെ സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്കും കായികതാരങ്ങള്‍ക്കും അനുയോജ്യമാണിത്. വ്യായമ സമയങ്ങളില്‍ ഇത് നിങ്ങളുടെ ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍, ശരീരത്തിന്‍റെ ഊഷ്മാവ് എന്നിവ മനസിലാക്കുന്നത്തിലൂടെ അമിതവ്യായാമം കാരണം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നീക്കുന്നു. ഇടതോ വലതോ ചെവിയില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന കോസിനസ്സ് വണ്‍ ഏത് സ്പോര്‍ട്സ് ആപ്പ്ളിക്കേഷനുമായും കണക്റ്റ് ചെയ്യാവുന്നതാണ്. മാത്രമല്ല 10

മണിക്കൂറാണ് ഇതിന്‍റെ ബാറ്ററി ബാക്ക്അപ്പ്.

 

കേള്‍വിക്ക് പുതിയ നിര്‍വചനവുമായി 10 വയര്‍ലെസ്സ് ഹെഡ്ഫോണ്‍സ്

നിങ്ങളുടെ ഫിറ്റ്നെസ് മോണിറ്റര്‍ ചെയ്യാന്‍ വേണ്ടി നിര്‍മ്മിച്ചിട്ടുള്ളതാണിത്. ഫ്രീവേവ്സ് നിങ്ങളുടെ ഹൃദയമിടിപ്പ്, ശരീരത്തിലെ ഓക്സിജന്‍റെ അളവ്, എരിഞ്ഞുതീര്‍ന്ന കലോറി, ദൂരം, വ്യായാമം ചെയ്ത സമയം എന്നിവ ശേഖരിച്ച് നിങ്ങള്‍ ആവശ്യപെടുമ്പോള്‍ തരുന്നു. നിങ്ങള്‍ ചെയ്യുന്ന വ്യായാമത്തിനനുസരിച്ച് ഫ്രീവേവ്സിന്‍റെ വിവരണങ്ങള്‍ മാറ്റാനും സാധിക്കും.

 

കേള്‍വിക്ക് പുതിയ നിര്‍വചനവുമായി 10 വയര്‍ലെസ്സ് ഹെഡ്ഫോണ്‍സ്

സൗണ്ട്ഹോക്ക് സിസ്റ്റം ശ്രവണശക്തി കുറവുള്ളവര്‍ക്കും അതുപോലെ ശബ്ദകോലാഹലമുള്ള സ്ഥലത്ത് ജോലിചെയ്യുന്നവര്‍ക്കും ഏറെ സഹായകമാണ്. മൊബൈല്‍ ആപ്ലിക്കേഷനും, വയര്‍ലെസ്സ് മൈക്കും പിന്നെ സ്കൂപ്പ് ഇയര്‍പീസും ചേരുന്നതാണ്‌ സൗണ്ട്ഹോക്ക് സിസ്റ്റം. ഇത് നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ശബ്ദങ്ങള്‍ കൂട്ടുകയും അതോടൊപ്പം അനാവശ്യ ശബ്ദങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്ന വഴി ഉപഭോക്താവിന്‍റെ കേള്‍വിയുടെ നിലവാരം ഉയര്‍ത്തുന്നു.

 

കേള്‍വിക്ക് പുതിയ നിര്‍വചനവുമായി 10 വയര്‍ലെസ്സ് ഹെഡ്ഫോണ്‍സ്

ആഗ്രഹിക്കുന്ന ശബ്ദങ്ങളുടെ ലോകത്ത് നിങ്ങള്‍ക്ക് ഇഴുകിച്ചേരണോ? എന്നാല്‍ ഹിയര്‍ നിങ്ങളെ സഹായിക്കും. ട്രാഫിക്കിലെ ശബ്ദങ്ങള്‍, ഓഫീസിലെ കോലാഹലങ്ങള്‍ തുടങ്ങിയ ബഹളങ്ങള്‍ നോയിസ് ഫില്‍റ്റര്‍ കൊണ്ട് പുറന്തള്ളി എന്താണോ നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്, ഹിയര്‍ അത് നിങ്ങളുടെ ചെവിയില്‍ എത്തിക്കും. ഒരു ലൈവ് മ്യൂസിക് പ്രോഗ്രാമിന്‍റെ ട്യൂണ്‍ വരെ നിങ്ങള്‍ ആഗ്രഹിക്കുന്നത്പോലെ കേള്‍ക്കാമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഇത് ശരിക്കുമൊരു പുതിയ അനുഭവം തന്നെയാവും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Introducing some 'smart' headphones which is able to redefine your hearing experience.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot