സ്മാർട്ഫോൺ കാരണം ഇല്ലാതായ 13 ഉപകരണങ്ങൾ!

By GizBot Bureau
|

സ്മാര്‍ട്ട്‌ഫോണുകളുടെ കാലത്താണ് നാം ജീവിക്കുന്നത്. പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന കമ്പ്യൂട്ടറിനെക്കാള്‍ ശക്തമായ ഉപകരണമായി സ്മാര്‍ട്ട്‌ഫോണ്‍ മാറിക്കഴിഞ്ഞു. ടാക്‌സി ബുക്ക് ചെയ്യാനും ഭക്ഷണം വാങ്ങാനും കൂട്ടുകാരുമായി ബന്ധപ്പെടാനും എന്നുവേണ്ട എന്തിനും ഏതിനും നാം സ്മാര്‍ട്ട്‌ഫോണുകളെ ആശ്രയിക്കുന്നു. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ തിരശ്ശീലയ്ക്ക് പിന്നിലേക്ക് തള്ളിമാറ്റിയ ചില ഉപകരണങ്ങളുണ്ട്. ഓന്നോര്‍ത്താല്‍ നിങ്ങളുടെ മനസ്സിലേക്കും അവ കടന്നുവരും. അത്തരം 13 ഉപകരണങ്ങള്‍ക്കുള്ള ഒരു ഓര്‍മ്മക്കുറിപ്പാണിത്.

1. എംപി3 പ്ലേയറുകള്‍

1. എംപി3 പ്ലേയറുകള്‍

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മുമ്പ് എംപി3 പ്ലേയറുകളാണ് പലരും പാട്ടുകള്‍ കേള്‍ക്കാന്‍ ഉപയോഗിച്ചിരുന്നത്. വലിയ മെമ്മറി ശേഷിയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വന്നതോടെ എത്ര പാട്ടുകള്‍ വേണമെങ്കിലും ഇതില്‍ സൂക്ഷിക്കാമെന്നായി. പ്ലേസ്റ്റോറിലും iOS ആപ്പ് സ്റ്റോറിലും ലഭ്യമായ പല ആപ്പുകളും ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ പാട്ടുകള്‍ കേള്‍ക്കാന്‍ കഴിയും.

2. ജിപിഎസ് നാവിഗേഷന്‍ സംവിധാനം

2. ജിപിഎസ് നാവിഗേഷന്‍ സംവിധാനം

വഴികള്‍ കണ്ടെത്താന്‍ പാടുപെടുമ്പോള്‍ നമ്മുടെ സഹായത്തിന് എത്തിയിരുന്ന ഉപകരണങ്ങളാണ് ജിപിഎസ് നാവിഗേഷന്‍ സംവിധാനങ്ങള്‍. ഭൂപടങ്ങളെ മറവിയിലേക്ക് തള്ളിയാണ് ജിപിഎസ് ുപകരണങ്ങള്‍ വിപണി പിടിച്ചത്. ജിപിഎസ് സംവിധാനത്തോട് കൂടിയ സ്മാര്‍ട്ട്‌ഫോണുകളുടെ തള്ളിക്കയറ്റത്തില്‍ ജിപിഎസ് ഉപകരണങ്ങള്‍ക്കും അടിതെറ്റി.

3. ഡിജിറ്റല്‍ ക്യാമറ
 

3. ഡിജിറ്റല്‍ ക്യാമറ

ഒരു കാലത്ത് പോക്കറ്റില്‍ ഒതുങ്ങുന്ന ഡിജിറ്റല്‍ ക്യാമറകള്‍ ഒരു അന്തസ്സായിരുന്നു. പ്രോ മോഡ് ഉള്‍പ്പെടെയുള്ള സവിശേഷതകളുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഡിജിറ്റല്‍ ക്യാമറയ്ക്ക് മങ്ങലേറ്റു. ഐഫോണ്‍ 7 പ്ലസ് ഉപയോഗിച്ച് ഡിഎസ്എല്‍ആര്‍ ക്യാമറയില്‍ കിട്ടുന്നതിനെക്കാള്‍ മികച്ച ഫോട്ടോകള്‍ എടുക്കാന്‍ കഴിയുമെന്നത് ഇവിടെ ഓര്‍ക്കാവുന്നതാണ്.

 4. റേഡിയോ

4. റേഡിയോ

റേഡിയോയില്‍ നിന്ന് പാട്ടുകേട്ട് മയങ്ങിയിരുന്ന കാലം എന്നേ പഴങ്കഥയായി. എന്നാല്‍ പലരും സ്മാര്‍ട്ട്‌ഫോണിലെ റേഡിയോകള്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ യഥാര്‍ത്ഥ റേഡിയോ വീടുകളില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു.

 5. അലാറമടിക്കുന്ന ക്ലോക്ക്

5. അലാറമടിക്കുന്ന ക്ലോക്ക്

ക്ലോക്കില്‍ അലാറം പിടിച്ചുവച്ച് ഉറങ്ങാന്‍ കിടന്ന ഒരു തലമുറയുണ്ടായിരുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ വന്നതോടെ അലാറം ക്ലോക്കുകള്‍ നിശബ്ദമായി. ഫോണില്‍ ഒന്നിലധികം അലാറം സെറ്റ് ചെയ്യാന്‍ അവസരമുണ്ട്.

6. വാച്ച്

6. വാച്ച്

വാച്ചുകള്‍ ഇന്ന് ഫാഷന്റെ ഭാഗമാണ്. വാച്ചുകള്‍ ധരിക്കുന്നവര്‍ പോലും സമയമറിയാന്‍ സ്മാര്‍ട്ട്‌ഫോണുകളെയാണ് ആശ്രയിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ പല ഉപയോഗങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു ഇത്.

 7. കാല്‍ക്കുലേറ്റര്‍

7. കാല്‍ക്കുലേറ്റര്‍

കാല്‍ക്കുലേറ്റര്‍ കാണണമെങ്കില്‍ പലചരക്ക് കടയിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പോകേണ്ട സ്ഥിതിയാണിന്ന്. കണക്കുകൂട്ടാന്‍ കാല്‍ക്കുലേറ്റര്‍ എന്തിന്? സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടല്ലോ. കണക്കുകൂട്ടാന്‍ വേണ്ടി കാല്‍ക്കുലേറ്റര്‍ കൊണ്ടുനടക്കണമെന്ന ബുദ്ധിമുട്ടും ഇല്ലാതാക്കി സ്മാര്‍ട്ട്‌ഫോണ്‍.

 8. Mi-Fi റൗട്ടറുകള്‍

8. Mi-Fi റൗട്ടറുകള്‍

കൊണ്ടുനടക്കാവുന്ന ഹോട്ട്‌സ്‌പോട്ടുകളായിരുന്നു Mi-Fi റൗട്ടറുകള്‍. ഒരു സിം കാര്‍ഡും ഒന്നിലധികം ഉപയോക്താക്കളും ഉള്ളപ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഇത് സഹായിച്ചിരുന്നു. സ്മാര്‍ട്ട്‌ഫോണുകളിലെ ഹോട്ട്‌സ്‌പോട്ട് സംവിധാനം ഇത് അപ്രസക്തമാക്കി. ഫോണിലെ ഹോട്ട്‌സ്‌പോട്ട് ഓണ്‍ ചെയ്ത് കൂട്ടുകാരുമായി ഇന്റര്‍നെറ്റ് പങ്കുവയ്ക്കാന്‍ കഴിയും.

9. കൈയില്‍ വയ്ക്കാവുന്ന ഗെയിം മെഷീനുകള്‍

9. കൈയില്‍ വയ്ക്കാവുന്ന ഗെയിം മെഷീനുകള്‍

ഇന്ന് സ്മാര്‍ട്ട്‌ഫോണുകളില്‍ എത്ര ഗെയിം വേണമെങ്കിലും കളിക്കാന്‍ കഴിയും. എന്നാല്‍ ഇതൊന്നു മില്ലാതിരുന്ന കാലത്തെ കുറിച്ച് ഓര്‍ത്തുനോക്കുക. അന്നത്തെ താരമായിരുന്നു കൈയില്‍ വയ്ക്കാവുന്ന ഗെയിം മെഷീനുകള്‍.

10. വോയ്‌സ് റെക്കോഡറുകള്‍

10. വോയ്‌സ് റെക്കോഡറുകള്‍

വോയ്‌സ് റെക്കോഡറുകള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ മുന്‍പന്തിയിലാണ് സോണി. ഇവ പൂര്‍ണ്ണമായും മരിച്ചിട്ടില്ലെങ്കിലും നാശത്തിന്റെ വക്കിലാണ്. ഇതിന് കാരണക്കാരനും സ്മാര്‍ട്ട്‌ഫോണ്‍ ആണ്. പ്ലോസ്‌റ്റോറിലും iOS ആപ്പ് സ്റ്റോറിലും മികച്ച വോയ്‌സ് റെക്കോഡര്‍ ആപ്പുകള്‍ കിട്ടുമ്പോള്‍ ആര്‍ക്കുവേണം വോയ്‌സ് റെക്കോഡര്‍, അല്ലേ?

11. ഫ്‌ളാഷ് ലൈറ്റ്

11. ഫ്‌ളാഷ് ലൈറ്റ്

സ്മാര്‍ട്ട്‌ഫോണിന്റെ വരവോടെ ഉപയോഗം കുറഞ്ഞ മറ്റൊരു ഉപകരണമാണ് ഫ്‌ളാഷ് ലൈറ്റുകള്‍ അഥവാ ടോര്‍ച്ച് ലൈറ്റുകള്‍. ഇരുട്ടിനെ ഭയക്കാതെ നടക്കാന്‍ കൈയില്‍ കരുതിയിരുന്ന ആയുധം എന്ന പെരുമ പെട്ടന്നാണ് ഫ്‌ളാഷ് ലൈറ്റിന് നഷ്ടമായത്. രാത്രി പുറത്തിറങ്ങാന്‍ നേരം ഇപ്പോള്‍ എല്ലാവരും തെളിക്കുന്നത് ഫോണിലെ ഫ്‌ളാഷ് ലൈറ്റാണ്. കാലത്തിന്റെ മാറ്റം!

12. കൈ വാച്ച്

12. കൈ വാച്ച്

കൈയില്‍ കെട്ടാവുന്ന വാച്ചുകളും സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് ഭീഷണി നേരിടുകയാണ്. സ്മാര്‍ട്ട് വാച്ചുകളുടെ പ്രചാരം പോലും കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാത്തിനും പകരം സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ട്. വാച്ചിന്റെ ഭാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞാണ് പലരും ഈ ഉപകരണങ്ങളെ ഉപേക്ഷിക്കുന്നത്. എന്നാല്‍ ഇവ ഇടയ്ക്കിടെ ചാര്‍ജ് ചെയ്യേണ്ട കാര്യമില്ലെന്ന് ഓര്‍ക്കുക.

 13. കൊണ്ടുനടക്കാവുന്ന വീഡിയോ പ്ലേയറുകള്‍

13. കൊണ്ടുനടക്കാവുന്ന വീഡിയോ പ്ലേയറുകള്‍

ചൈനീസ് മീഡിയ പ്ലേയറുകള്‍ വിപണയിലെത്തിയപ്പോള്‍ ഇന്ത്യക്കാര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വന്നതോടെ ഇതില്‍ മാറ്റം വന്നു. വീഡിയോകള്‍ കാണാന്‍ കൂടുതല്‍ പേരും ഇപ്പോള്‍ ആശ്രയിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളെയാണ്.

ഓട്ടോമാറ്റിക്കായി തുറക്കുന്ന ഷവോമിയുടെ സ്മാര്‍ട്ട് ട്രാഷ് ബിന്‍ പരിചയപ്പെടാംഓട്ടോമാറ്റിക്കായി തുറക്കുന്ന ഷവോമിയുടെ സ്മാര്‍ട്ട് ട്രാഷ് ബിന്‍ പരിചയപ്പെടാം

Best Mobiles in India

Read more about:
English summary
13 Gadgets That Your Smartphone Has ‘Killed’

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X