ഏറ്റവും വില കൂടിയ 15 ഹെഡ്‌ഫോണുകള്‍; വില 35 ലക്ഷം രൂപ വരെ!

|

ഒരു ഹെഡ്‌ഫോണിന് വേണ്ടി നിങ്ങള്‍ എത്ര രൂപ വരെ ചെലവഴിക്കും? ശബ്ദത്തോടും സംഗീതത്തോടുമുള്ള നിങ്ങളുടെ ഇഷ്ടത്തിനെ ആശ്രയിച്ചിരിക്കും ഉത്തരം. ഏകദേശം 35 ലക്ഷം രൂപ വിലയുള്ള ഹെഡ്‌ഫോണിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? സത്യമാണ്, ലക്ഷങ്ങള്‍ വിലയുള്ള അത്യന്താധുനിക സൗകര്യങ്ങളോട് കൂടിയ നിരവധി ഹെഡ്‌ഫോണുകള്‍ വിപണിയിലുണ്ട്. അവയില്‍ ചിലത് പരിചയപ്പെട്ടാലോ?

 

1. സെന്‍ഹെയ്‌സര്‍ എച്ച്ഇ 90: വില 35 ലക്ഷം

1. സെന്‍ഹെയ്‌സര്‍ എച്ച്ഇ 90: വില 35 ലക്ഷം

എന്താണ് ഈ ഹെഡ്‌ഫോണിന് ഇത്രയും വില? ആറായിരത്തിലധികം ഘകടങ്ങള്‍ ചേര്‍ത്താണ് ഈ ഹെഡ്‌ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. അത് തന്നെയാണ് ഉയര്‍ന്ന വിലയ്ക്ക് കാരണവും. കരാര മാര്‍ബിളില്‍ നിര്‍മ്മിച്ച സ്റ്റാന്‍ഡോടെയാണ് ഹെഡ്‌ഫോണ്‍ വില്‍ക്കുന്നത്. ഇതില്‍ നിന്നുള്ള ശബ്ദത്തിന്റെ മാസ്മരികതയെ കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ?

2. ഹൈഫിമാന്‍ സുസ്വര: വില 12.84 ലക്ഷം

2. ഹൈഫിമാന്‍ സുസ്വര: വില 12.84 ലക്ഷം

പ്രീ-ഓര്‍ഡര്‍ വഴി മാത്രമേ ഇത് സ്വന്തമാക്കാന്‍ കഴിയൂ. പ്രത്യേക ആംപ്ലിഫയറോട് കൂടിയവയാണ് ഈ ഹെഡ്‌ഫോണുകള്‍. ഹെഡ്‌ഫോണിന്റെ ഔട്ട്പുട്ട് 20W ആണ്. 50W ആണ് ആംപ്ലിഫയറിന്റെ ഔട്ട്പുട്ട്.

3. അബിസ്സ് എബി-1266 Phi CC: വില 3.54 ലക്ഷം
 

3. അബിസ്സ് എബി-1266 Phi CC: വില 3.54 ലക്ഷം

മികച്ച ഹെഡ്‌ഫോണുകള്‍ക്ക് പേരുകേട്ട കമ്പനിയാണ് അബിസ്സ്. കമ്പനിയുടെ മുന്തിയ ഹെഡ്‌ഫോണുകളില്‍ ഒന്നാണിത്. പ്രത്യേക രീതിയില്‍ തയ്യാറാക്കിയ സെറാമിക് കോട്ടിംഗ്, ഇയര്‍പാഡുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഉന്നത ഗുണമേന്മയുള്ള മൃദുലമായ ആട്ടിന്‍തുകല്‍ എന്നിവ ഇതിന്റെ സവിശേഷതകളില്‍ പെടുന്നു.

4. ഐഡയമണ്ട് ഇയര്‍ബഡ്‌സ്: വില 4.53 ലക്ഷം

4. ഐഡയമണ്ട് ഇയര്‍ബഡ്‌സ്: വില 4.53 ലക്ഷം

18 കാരറ്റ് സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഇയര്‍ബഡ്‌സില്‍ ഇരുന്നൂറിലധികം വജ്രവും പതിച്ചിരിക്കുന്നു. ഏറ്റവും വില കൂടിയ ഐപോഡിന്റെ സ്രഷ്ടാവായ നോര്‍വീജയന്‍ ആഭരണവ്യാപാരി തന്നെയാണ് ഇതിന്റെയും പിന്നില്‍. വെറും ആയിരം എണ്ണം മാത്രമാണ് വിപണിയിലെത്തിയത്. അവ ചൂടപ്പം പോലെ വിറ്റുപോവുകയും ചെയ്തു.

5. ഓഡീസ് LCDi4: വില 199000 രൂപ

5. ഓഡീസ് LCDi4: വില 199000 രൂപ

അമേരിക്കന്‍ ആസ്ഥാനമായ ഓസീയുടെ ഉത്പന്നമായ ഹെഡ്‌ഫോണില്‍ വളരെ നേര്‍ത്ത ഫിലിമാണ് ഉപയോഗിച്ചിരിക്കുന്നത്. മികച്ച പ്രകടനം ഉറപ്പുനല്‍കുന്ന ഹെഡ്‌ഫോണ്‍ ഭാരം കുറഞ്ഞതും കൊണ്ടുനടക്കാന്‍ സൗകര്യപ്രദവുമാണ്.

6. സ്റ്റാക്‌സ് എസ്ആര്‍ 009: വില 2.64 ലക്ഷം

6. സ്റ്റാക്‌സ് എസ്ആര്‍ 009: വില 2.64 ലക്ഷം

ഭൂരിഭാഗവും അലുമിനിയത്താല്‍ നിര്‍മ്മിതമായ ഹെഡ്‌ഫോണില്‍ പരിശുദ്ധമായ ചെമ്പുകമ്പികള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഉന്നത ഗുണമേന്മയുള്ള ശബ്ദം ലഭിക്കുന്നു. ശുദ്ധമായ ആട്ടിന്‍തുകല്‍, തുകല്‍ എന്നിവയാണ് മറ്റ് പ്രധാന നിര്‍മ്മാണ വസ്തുക്കള്‍.

7. ഒബ്രാവോ EAMT-3: വില 1.86 ലക്ഷം

7. ഒബ്രാവോ EAMT-3: വില 1.86 ലക്ഷം

കോ ആക്‌സിയല്‍ സ്ട്രക്ചര്‍, അത്യന്താധുനിക എയര്‍ മോഷന്‍ ട്രാന്‍സ്‌ഫോര്‍മര്‍ ട്വീറ്റര്‍, നിയോഡൈമിയം ഡൈനാമിക് ഡ്രൈവറുകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ചെവിക്ക് അകത്തുവയ്ക്കുന്ന തരത്തിലുള്ള ഹെഡ്‌ഫോണ്‍ മികച്ച ശബ്ദം ഉറപ്പുനല്‍കുന്നു.

8. ഷുവര്‍ KSE1500: വില 1.79 ലക്ഷം

8. ഷുവര്‍ KSE1500: വില 1.79 ലക്ഷം

സിംഗിള്‍ ഡ്രൈവര്‍ ഇലക്ട്രോസ്റ്റാറ്റിക് ഇയര്‍ഫോണ്‍ ആണിത്. ഡിജിറ്റല്‍ റ്റു ഓഡിയോ കണ്‍വേര്‍ഷന്‍ ഡിജിറ്റല്‍, സ്ട്രീമിംഗ്, അനലോഗ് ഓഡിയോ സ്രോതസ്സുകളെ പിന്തുണയ്ക്കുന്നു

9. അള്‍ട്രാസോണ്‍ എഡിഷന്‍ 15: വില 2.14 ലക്ഷം

9. അള്‍ട്രാസോണ്‍ എഡിഷന്‍ 15: വില 2.14 ലക്ഷം

ഗോള്‍ഡ് ടൈറ്റാനിയം കോമ്പൗണ്ട് ഡ്രൈവര്‍ സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന സവിശേഷത. മികച്ച ശബ്ദത്തിന് വേണ്ടി സ്വര്‍ണ്ണ ഫോയിലും ടൈറ്റാനിയം ഡോമുമാണ് ഹെഡ്‌ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇയര്‍ കപ്പുകള്‍ ഉണ്ടാക്കിയിരിക്കുന്നത് അമേരിക്കന്‍ ചെറി മരങ്ങളുടെ തടിയില്‍ നിന്നാണ്.

10. സെന്‍ഹെയ്‌സര്‍ HD800: വില 1.28 ലക്ഷം

10. സെന്‍ഹെയ്‌സര്‍ HD800: വില 1.28 ലക്ഷം

ഏറ്റവും മികച്ച അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് കൃത്യതയോടെ ജര്‍മ്മനിയില്‍ നിര്‍മ്മിച്ച ഹെഡ്‌ഫോണ്‍ ആണിത്. ഈടുനില്‍പ്പ് ഉറപ്പിക്കുന്നതിനും ഭാരം കുറയ്ക്കുന്നതിനുമായി എയ്‌റോസ്‌പെയ്‌സ് വ്യവസായത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

 

 

 11. ഓഡീസ് LCD-4z: വില 2.86 ലക്ഷം

11. ഓഡീസ് LCD-4z: വില 2.86 ലക്ഷം

മികച്ച വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഹെഡ്‌ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് പ്ലാനാര്‍ മാഗ്നറ്റിക് സാങ്കേതികവിദ്യയാണ്.

12. സോണി എംഡിആര്‍--Z1R പ്രീമിയം: വില 1.65 ലക്ഷം

12. സോണി എംഡിആര്‍--Z1R പ്രീമിയം: വില 1.65 ലക്ഷം

ശുദ്ധമായ ശബ്ദം അതാണ് ഈ ഹെഡ്‌ഫോണ്‍ ഉറപ്പുനല്‍കുന്നത്. വലിയ ആവൃത്തി പരിധി, സൂപ്പര്‍ സ്ലോ- സൂപ്പര്‍ ഹൈ ആവൃത്തികള്‍ പുനര്‍നിര്‍മ്മിക്കാനുള്ള കഴിവ് എന്നിവ ഇതിനുണ്ട്. സൂപ്പര്‍ ഹൈ ആവൃത്തി പരിധി 120 KHz വരെയാണ്.

13. ഫോക്കല്‍ ഉടോപ്യ: വില 2.86 ലക്ഷം

13. ഫോക്കല്‍ ഉടോപ്യ: വില 2.86 ലക്ഷം

ഫ്രഞ്ച് കമ്പനിയായ ഫോക്കലിന്റെ മുന്തിയയിനം ഹെഡ്‌ഫോണ്‍ ആണിത്. പിന്‍ഭാഗം പൂര്‍ണ്ണമായും തുറന്ന വിധത്തിലുള്ള ലോകത്തിലെ ഏക ഹെഡ്‌ഫോണ്‍ എന്ന ഖ്യാതിയും ഇതിനുണ്ട്. 5Hz മുതല്‍ 50KHz വരെയാണ് ഫ്രീക്വന്‍സി റെസ്‌പോണ്‍സ് പരിധി.

14. അബിസ്സ് ഡയാന PHI: വില 2.8 ലക്ഷം

14. അബിസ്സ് ഡയാന PHI: വില 2.8 ലക്ഷം

ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ ബൂട്ടീക് ഹെഡ്‌ഫോണ്‍ ആയ അബിസ്സ് ഡയാന PHI 2018-ല്‍ ആണ് വിപണിയിലെത്തിയത്. ലോകോത്തര ശബ്ദമാണ് ഇതിന്റെ സവിശേഷത.

15. ഓഡിയോ ടെക്‌നിക എടിഎച്ച്- ADX5000: വില 1.43 ലക്ഷം

15. ഓഡിയോ ടെക്‌നിക എടിഎച്ച്- ADX5000: വില 1.43 ലക്ഷം

ഇളക്കിയെടുക്കാവുന്ന 3.0m കേബിള്‍, A2DC കണക്ടറുകള്‍, സ്വര്‍ണ്ണം പൂശിയ 6.3 മില്ലീമീറ്റര്‍ സ്റ്റീരിയോ പ്ലഗ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍. ലേസര്‍ ഉപയോഗിച്ച് കൊത്തിയ സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് ഓരോ ഹെഡ്‌ഫോണും തിരിച്ചറിയാന്‍ കഴിയും. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ബലമുള്ള കെയ്‌സും ഹെഡ്‌ഫോണിനൊപ്പം ലഭിക്കും.

Best Mobiles in India

Read more about:
English summary
15 most expensive headphones that would cost you upto Rs 35 lakh

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X