ജപ്പാന്‍കാരുടെ 20 വിചിത്ര കണ്ടുപിടുത്തങ്ങള്‍

By Gizbot Bureau
|

പുത്തന്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് ജപ്പാന്‍ ജനത. അവയില്‍ പലതും നമ്മുടെ ജീവിതം അനായാസമാക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ വിചിത്രമായ കണ്ടുപിടുത്തങ്ങളും കുറവല്ല. ജപ്പാന്‍കാരുടെ അത്തരം ചില കണ്ടുപിടുത്തങ്ങള്‍ പരിചയപ്പെടാം.

ഡയറ്റ് ഹാഫ് ബൗള്‍

ഡയറ്റ് ഹാഫ് ബൗള്‍

യഥാര്‍ത്ഥത്തില്‍ കഴിച്ചതിന്റെ ഇരട്ടി അകത്താക്കി എന്ന് തോന്നലുണ്ടാക്കുന്ന പാത്രമാണ് ഡയറ്റ് ഹാഫ് ബൗള്‍. ആഹാരനിയന്ത്രണത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഇത് സഹായിക്കുമത്രേ!

അടപ്പ് മുറുകെ പിടിക്കുന്ന കപ്പ്മാന്‍

അടപ്പ് മുറുകെ പിടിക്കുന്ന കപ്പ്മാന്‍

താപനില തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചെറിയൊരു രൂപമാണ് കപ്പ്മാന്‍. ഒരു നിശ്ചിത താപനില എത്തുമ്പോള്‍ കപ്പ്മാന്‍ പാത്രത്തില്‍ നിന്ന് പിടിവിടും. അപ്പോള്‍ നൂഡില്‍സ് പാകമായിട്ടുണ്ടാകും.

ഈ കീ ചെയിനില്‍ കുമിള പൊട്ടിക്കാം

ഈ കീ ചെയിനില്‍ കുമിള പൊട്ടിക്കാം

കാറില്‍ ഒറ്റയ്ക്കിരുന്ന് ബോറടിക്കുമ്പോള്‍, കീ ചെയിന്‍ എടുക്കുക. കുമിളകള്‍ പൊട്ടിക്കുക. സമയം പോകും! കുമിളകള്‍ പൊട്ടുന്നതിന് അനുസരിച്ച് ശബ്ദവും കേള്‍ക്കാം.

നാപ്കിന്‍ പാന്റ്‌സ്
 

നാപ്കിന്‍ പാന്റ്‌സ്

കൈ തുടയ്ക്കാന്‍ സാധനങ്ങള്‍ അന്വേഷിക്കേണ്ട. പാന്റിസിന്റെ പിറകുവശത്തുള്ള നാപ്കിനില്‍ ധൈര്യമായി തുടയ്ക്കുക.

മൂക്കിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ലിഫ്റ്റ് ഹൈ നോസ്

മൂക്കിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ലിഫ്റ്റ് ഹൈ നോസ്

നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മൂക്കിന്റെ ആകൃതി മാറ്റാന്‍ ലിഫ്റ്റ് ഹൈ നോസ് സഹായിക്കും. മൂക്കിലെ എല്ലുകളെ ചെറുതായി ചലിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്.

എസി ഷൂസ്

എസി ഷൂസ്

എത്ര കടുത്ത ചൂടിലും നിങ്ങളുടെ പാദങ്ങള്‍ സുഖശീതളിമയില്‍ നടന്നുകൊണ്ടിരിക്കും. അതിനായി എയര്‍ കണ്ടീഷനുള്ള ഷൂസ് ജപ്പാന്‍കാര്‍ നിര്‍മ്മിച്ചുകഴിഞ്ഞു.

ബട്ടര്‍ സ്റ്റിക്ക്

ബട്ടര്‍ സ്റ്റിക്ക്

ബ്രഡില്‍ ബട്ടര്‍ തേയ്ക്കാന്‍ കത്തി അന്വേഷിച്ച് നടക്കുന്നവരാണോ നിങ്ങള്‍? കത്തിയോട് വിട പറയാം, ബട്ടര്‍ സ്റ്റിക്ക് എത്തിക്കഴിഞ്ഞു. പേപ്പറില്‍ പശ പുരട്ടുന്നത്ര എളുപ്പത്തില്‍ ബ്രെഡില്‍ ബട്ടര്‍ തേച്ചുപിടിപ്പിക്കാം.

ഉറക്കക്കാര്‍ക്കുള്ള തൊപ്പി

ഉറക്കക്കാര്‍ക്കുള്ള തൊപ്പി

സബ്‌വേയില്‍ യാത്ര ചെയ്യുമ്പോള്‍ വീഴാതെ ഇരിന്നുറങ്ങാനാണ് ഈ തൊപ്പി. സ്റ്റോപ്പ് എത്തുന്നതിന് മുമ്പ് സഹയാത്രികര്‍ നിങ്ങളെ വിളിച്ചുണര്‍ത്തി വിട്ടുകൊള്ളും.

ചോപ്പര്‍ ഹാന്‍ഡ്

ചോപ്പര്‍ ഹാന്‍ഡ്

കൈ മുറിയാതെ സാധനങ്ങള്‍ അരിഞ്ഞ് കഷണങ്ങളാക്കാന്‍ സഹായിക്കുന്ന ചെറിയൊരു കണ്ടുപിടുത്തമാണിത്.

ശബ്ദം പിടിക്കുന്ന തലയിണ

ശബ്ദം പിടിക്കുന്ന തലയിണ

ടിവി കാണുമ്പോള്‍ തല ഇതില്‍ വയ്ക്കുക. എത്രനേരം കഴിഞ്ഞാലും കഴുത്തിന് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും അനുഭവപ്പെടുകയില്ല.

ടൈ കുട

ടൈ കുട

അപ്രതീക്ഷിതമായി മഴ പെയ്താല്‍ ഇനി നിങ്ങള്‍ക്ക് നനയേണ്ടിവരില്ല.

എവിടെയും എപ്പോഴും ടിഷ്യൂ

എവിടെയും എപ്പോഴും ടിഷ്യൂ

അലര്‍ജി മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് വേണ്ടിയുള്ള ഹെഡ്‌സെറ്റ് കിറ്റാണ് എവര്‍റെഡി ടിഷ്യൂ ഡ്‌സ്‌പെന്‍സര്‍. തുമ്മല്‍, ചുമ മുതലായവ ഉണ്ടാകുമ്പോള്‍ കൈ ഉയര്‍ത്തിയാല്‍ മതി, ടിഷ്യൂ റെഡി.

തള്ളവിരലിന് എക്‌സ്റ്റന്‍ഷന്‍

തള്ളവിരലിന് എക്‌സ്റ്റന്‍ഷന്‍

വലിയ സ്‌ക്രീനോട് കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ അനായാസം ഉപയോഗിക്കുന്നതിന് ഇത് സഹായിക്കുന്നു. തമ്പ് എക്സ്റ്റന്‍ഷന്‍ ഇടുന്നതോടെ തള്ളവിരലിന്റെ നീളം കൂടും.

Ctrl+Alt+Del ഒറ്റ ക്ലിക്കില്‍

Ctrl+Alt+Del ഒറ്റ ക്ലിക്കില്‍

ഒറ്റ ക്ലിക്കില്‍ ഈ മൂന്ന് കീകളും വളരെ എളുപ്പത്തില്‍ അമര്‍ത്താന്‍ ഇത് സഹായിക്കുന്നു.

ചോപ്സ്റ്റിക് ഫാന്‍

ചോപ്സ്റ്റിക് ഫാന്‍

ചൂടേറിയ ആഹാരം കഴിച്ച് ചുണ്ടും നാവും പൊള്ളുന്നത് ഇനി പഴങ്കഥ.

മടക്കാവുന്ന ഷൂ

മടക്കാവുന്ന ഷൂ

ഷൂകളില്‍ കാല്‍ വച്ചതിന് ശേഷം മടക്കി പൊതിയുക. ഷൂ കെട്ടേണ്ട കാര്യമില്ല.

കൊണ്ടുനടക്കാവുന്ന യാത്രക്കാരുടെ സീറ്റ്

കൊണ്ടുനടക്കാവുന്ന യാത്രക്കാരുടെ സീറ്റ്

തിരക്കേറിയ ബസ്സിലോ ട്രെയിനിലോ സീറ്റ് അന്വേഷിച്ച് അലയേണ്ട. സീറ്റ് എവിടെയെങ്കിലും വയ്ക്കുക, ഇരിക്കുക.

എന്തുംചെയ്യാന്‍ ഈ കൈയുറക

എന്തുംചെയ്യാന്‍ ഈ കൈയുറക

രണ്ട് റബ്ബര്‍ കൈയുറകളാണിവ്. ഇവ കൊണ്ട് ഏറെക്കുറെ എല്ലാ ജോലികളും ചെയ്യാനാകും.

ബാക്ക് സ്‌ക്രാച്ച് ടീഷര്‍ട്ട്

ബാക്ക് സ്‌ക്രാച്ച് ടീഷര്‍ട്ട്

ചൊറിച്ചില്‍ അനുഭവപ്പെടുന്ന സ്ഥലം ഇനി കൃത്യമായി പറഞ്ഞുകൊടുക്കാന്‍ കഴിയും.

ഭര്‍ത്താവിനെ തേടുന്ന ബ്രാ

ഭര്‍ത്താവിനെ തേടുന്ന ബ്രാ

അനുയോജ്യനായ ആളിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ പ്രത്യേകരീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബ്രായില്‍ വിവാഹമോതിരം വയ്ക്കുക. അതോടെ അതിലെ കൗണ്ട്ഡൗണ്‍ ക്ലോക്ക് നില്‍ക്കും. വരനെ കണ്ടെത്തുന്നത് വരെ ക്ലോക്ക് നിര്‍ത്താതെ ഓടും.

via

Best Mobiles in India

Read more about:
English summary
20 Weird Gadgets Those Were Invented In Japan

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X