ഇതുവരെ വിപണിയിലെത്താത്ത 5 സ്മാര്‍ട്ട്‌ ഗ്യാഡ്ജറ്റുകള്‍..!!

Written By:

നിരവധി കണ്ടുപിടിത്തങ്ങളും സ്മാര്‍ട്ട്‌ ഗ്യാഡ്ജറ്റുകളും പല കാരണങ്ങളാല്‍ പുറം ലോകത്ത് എത്താതെ പോകുന്നു. പലപ്പോഴും പണമാണ് വിലങ്ങുതടിയായി വരുന്നത്. ആളുകള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യുന്ന പണമുപയോഗിച്ച് ഗ്യാഡ്ജറ്റുകള്‍ നിശ്ചിതസമയത്തിനുള്ളില്‍ നിര്‍മ്മിച്ച് നല്‍ക്കുന്ന രീതി ചില സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ അവലംബിക്കാറുണ്ട്. ഇത്തരത്തില്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ തുടിച്ചിരിക്കുന്ന ചില സ്മാര്‍ട്ട്‌ ഗ്യാഡ്ജറ്റുകളെയാണ് ഇവിടെ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇതുവരെ വിപണിയിലെത്താത്ത 5 സ്മാര്‍ട്ട്‌ ഗ്യാഡ്ജറ്റുകള്‍..!!

വളരെയേറെ ക്വാളിറ്റിയുള്ള ഔട്ട്‌പുട്ട് നല്‍ക്കുന്ന തടിയില്‍ നിര്‍മ്മിച്ച സ്പീക്കറാണ് എംഐഎന്‍7. വയറുകളുടെ നൂലാമാലകളില്ലാതെ ബ്ലൂടൂത്ത്, വൈഫൈ, എയര്‍ പ്ലേ എന്നിങ്ങനെ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്.

ഇതുവരെ വിപണിയിലെത്താത്ത 5 സ്മാര്‍ട്ട്‌ ഗ്യാഡ്ജറ്റുകള്‍..!!

വെള്ളത്തിനടിയിലെ ഡൈവിംഗ് പോലെയുള്ള സാഹസങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഓക്സിജന്‍ നല്‍കുന്ന ഉപകരണങ്ങള്‍ വളരെ ഭാരിച്ചതായിരിക്കും. അതിനൊരു പ്രതിവിധിയുമായാണ് ട്രിറ്റന്‍ എത്തിയിരിക്കുന്നത്. തീരെ ഭാരമില്ലാത്ത ഈ ഓക്സിജന്‍ മാസ്ക് ഫുള്‍ ചാര്‍ജില്‍ 45മിനിറ്റോളം പ്രവര്‍ത്തിക്കും.

ഇതുവരെ വിപണിയിലെത്താത്ത 5 സ്മാര്‍ട്ട്‌ ഗ്യാഡ്ജറ്റുകള്‍..!!

വെറുമൊരു ഒരു എംപി3 പ്ലെയറാണോ നെര്‍വാണ? അല്ല. ശബ്ദങ്ങള്‍ കൊണ്ട് നാഡികളെ ഉത്തേജിപ്പിക്കുകയും അതിലൂടെ പ്രത്യേകതരത്തിലുള്ള സംഗീത അനുഭൂതി നെര്‍വാണ നമുക്ക് പ്രദാനം ചെയ്യുന്നു.

ഇതുവരെ വിപണിയിലെത്താത്ത 5 സ്മാര്‍ട്ട്‌ ഗ്യാഡ്ജറ്റുകള്‍..!!

ഈ ന്യൂ-ജെനറേഷന്‍ കുട മഴവരുന്നതിന് മുമ്പും എവിടെയെങ്കിലും മറന്ന് വച്ചാലുമൊക്കെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കും.

ഇതുവരെ വിപണിയിലെത്താത്ത 5 സ്മാര്‍ട്ട്‌ ഗ്യാഡ്ജറ്റുകള്‍..!!

സോളാര്‍ പവറില്‍ ചാര്‍ജ് ചെയ്യാവുന്ന ഇന്‍ബില്‍റ്റ് യുഎസ്ബി ചാര്‍ജര്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍, ഇന്റഗ്രേറ്റഡ് ലോക്ക് തുടങ്ങിയ സവിശേഷതകളുള്ള ഒരു ബാഗാണ് ലൈഫ്-പാക്ക്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With the advancements in the field of technology, many innovative minds are coming up with the latest technology and gadgets that can leave you in awe. We have seen many crowdfunded campaigns and have jotted down the best tech that you can't buy right now.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot