Just In
- 8 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 11 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 16 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 19 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- News
മധ്യവര്‍ഗവുമായി കൂടുതല്‍ ബന്ധപ്പെടൂ; കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
മാതൃദിനത്തില്‍ അമ്മയ്ക്ക് സമ്മാനം നല്കാന് അഞ്ച് ഗാഡ്ജറ്റുകള്‍
മേയ് 12 മാതൃദിനമായി ആഘോഷിക്കുകയാണ്. അമ്മമാരെ അതിരില്ലാതെ സ്നേഹിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ദിനം. ഈ വിശേഷ ദിനത്തില്‍ അമ്മയ്ക്ക് സമ്മാനമായി എന്തുനല്കുമെന്ന് ചിന്തിക്കുന്നുണ്ടാകും നിങ്ങള്‍ അല്ലേ... വിഷമിക്കണ്ട. മാതൃദിനത്തില്‍ അമ്മയ്ക്ക് ഏറെ ഇഷ്ടപ്പെടാവുന്ന അഞ്ച് ഗ്ഡ്ജറ്റുകളെ പരിചയപ്പെടുത്തുകയാണിവിടെ.

ജെ.ബി.എല്‍ ലിങ്ക് വ്യൂ സ്മാര്‍ട്ട് ഡിസ്പ്ലേ
മാതൃദിനത്തില്‍ അമ്മയ്ക്ക് നല്കാവുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാകും ജെ.ബി.എല്‍ ലിങ്ക് വ്യൂ സ്മാര്‍ട്ട് ഡിസ്പ്ലേ എന്നുറപ്പ്. എന്നാല്‍ ഏറെ ആവശ്യമുള്ള വസ്തുവാണുതാനും. അമ്മയ്ക്ക് സംഗീതം ഏതുസമയത്ത് എവിടെയിരുന്നുവേണമെങ്കിലും ആസ്വദിക്കാന്‍ ഈ ഗ്ഡ്ജറ്റ് സഹായിക്കും. കിടിലന്‍ ഓഡിയോ അനുഭവം നല്കുന്ന മോഡലാണിത്. വലിപ്പമുള്ള സ്മാര്‍ട്ട് ഡിസ്പ്ലേയും ഇതിനൊപ്പമുണ്ട്.
യൂട്യൂബ് ട്യൂട്ടോറിയല്‍ കാണുമ്പോഴും മറ്റും ജെ.ബി.എല്‍ ലിങ്ക് വ്യൂ സ്മാര്‍ട്ട് ഡിസ്പ്ലേയുടെ സഹായം ഏറെ ആവശ്യകരമാണ്. അടുക്കളയിലെ ബോറടിമാറ്റാന്‍ ജെ.ബി.എല്‍ ലിങ്ക് വ്യൂ സ്മാര്‍ട്ട് ഡിസ്പ്ലേ അമ്മയെ സഹായിക്കുമെന്നുറപ്പ്. വില 28,248 രൂപ.

ഷവോമി ബാന്‍ഡ് 3
അമ്മമാര്‍ എപ്പോഴും ആരോഗ്യവതികളായിരിക്കാന്‍ നാം ഏവരും ശ്രദ്ധിക്കാറുണ്ട്. ഇതിന് ഏറെ സഹായിക്കുന്ന ഉപകരണമാണ് ഷവോമിയുടെ ബാന്‍ഡ് 3 എന്ന സ്മാര്‍ട്ട് ബാന്‍ഡ് മോഡല്‍. 1,999 രൂപ നല്കിയാല് ആമസോണിലൂടെയും ഫ്ളിപ്കാര്‍ട്ടിലൂടെയും ബാന്‍ഡ് 3 വാങ്ങാം. 20 ദിവസത്തെ ബാറ്ററി ബാക്കപ്പാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാട്ടര്‍ റെസിസ്റ്റന്റു കൂടിയാണ് ഈ മോഡല്‍.
ഫിറ്റ്നസ് ട്രാക്കിംഗ്, സ്ലീപ് ട്രാക്കിംഗ്, ബി.പി മോണിറ്ററിംഗ് അടക്കമുള്ള ഫീച്ചറുകള്‍ ഈ മോഡലിലുണ്ട്. മാത്രമല്ല ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ സമാര്‍ട്ട് ബാന്‍ഡ് സഹായിക്കും. ഇതിനെല്ലാമുപരിയായി ഫോണ്‍ കോള്‍ നോട്ടിഫിക്കേഷന്‍, എസ്.എം.എസ് നോട്ടിഫിക്കേഷന്‍ എന്നിവ വാച്ചില്‍ ലഭിക്കും. ആവശ്യമെങ്കില്‍ കോള്‍ കട്ട് ചെയ്യാനുള്ള സൗകര്യവുമുണ്ട്. വില 1,999 രൂപ.

സരിഗമ കാരവന് പ്രീമിയം പോര്‍ട്ടബിള്‍ മ്യൂസിക്ക് പ്ലേയര്‍
പഴയ ബോളിവുഡ് ഹിന്ദി ഗാനങ്ങള്‍ അമ്മയ്ക്ക് ഏറെ ഇഷ്ടമാണോ.. എന്നാല്‍ സരിഗമ കാരവന് പ്രീമിയം പോര്‍ട്ടബിള്‍ ഡിജിറ്റല്‍ മ്യൂസിക്ക് പ്ലേയര്‍ അമ്മയ്ക്ക് ഏറെ ഇഷ്ടപ്പെടുമെന്നുറപ്പ്. കിഷോര്‍ കുമാര്‍, ലതാ മങ്കേഷ്കര്‍, ആനന്ദ് ബക്ഷി അടക്കമുള്ളവരുടെ 5,000 പ്രീ ലോഡഡ് പാട്ടുകള്‍ ഈ പ്ലേയറിലുണ്ട്. പല മൂഡുകളിലുള്ള പാട്ടുകളാണ് പ്ലേയറിലുള്ളത്. വില 5,600 രൂപ.

യുറേക്ക റോബോട്ടിക് വാക്വം ക്ലീനര്‍
അമ്മയുടെ വീട്ടുജാലി കുറയ്ക്കാന്‍ സഹായിക്കുകയാണ് യുറേക്ക റോബോട്ടിക് വാക്വം ക്ലീനറുടെ പ്രധാന ജോലി. തറ വൃത്തിയാക്കാനും കാര്‍പ്പറ്റ് വൃത്തിയാക്കാക്കാനുമെല്ലാം ഈ ഉപകരണം സഹായിക്കും. സമയവും ആരോഗ്യവും ലാഭിക്കാമെന്നതാണ് പ്രത്യേകത. ആമസോണിലൂടെ ഈ മോഡല്‍ വാങ്ങാനാകും. വില 18,127 രൂപ.

ഗൂഗിള്‍ ക്രോംകാസ്റ്റ്
ടി.വി സീരിയലുകളും സിനിമയും ആസ്വദിക്കാന്നയാളാണോ നിങ്ങളുടെ അമ്മ. എന്നാല്‍ ഗൂഗിള്‍ ക്രോംകാസ്റ്റ് ഏറെ ഉപയോഗപ്രദമായ സമ്മാനമാകും. നെറ്റ്ഫ്ളിക്സ് അടക്കമുള്ള സ്ട്രീമിംഗ് ചാനലുകളില്‍ നിന്നും സൗജന്യമായി സിനിമയും സീരിയലും ആസ്വദിക്കാന്‍ ഗൂഗിള്‍ ക്രോംകാസ്റ്റ് സഹായിക്കും. 800 ലധികം കോംപറ്റബിള് ആപ്പും ഇതിനോടൊപ്പമുണ്ട്. ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനം ഉള്‍ക്കൊള്ളിച്ച 1080 പിക്സല്‍ ശേഷിയോടുകൂടിയതാണ് ക്രോംകാസ്റ്റ്. ഫ്ളിപ്കാര്‍ട്ടിലൂടെ മോഡല്‍ വാങ്ങാനാകും. വില 3,499 രൂപ.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470