Home
Gadgets

ഈ ഉപകരണങ്ങൾ കൂടെ ഉണ്ടെങ്കിൽ സെൽഫി എടുക്കൽ ഗംഭീരമാക്കാം!

By Ishaque A P

സെൽഫി എടുക്കുമ്പോൾ മികവുറ്റതാക്കുന്ന ഒരുപാട് ആപ്പുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടും ഉണ്ടാകും പലതും നിങ്ങൾ ഉപയോഗിച്ചിട്ടുമുണ്ടാകും. ഈ കൂട്ടത്തിൽ സെൽഫി എടുക്കുന്നതിനെ സഹായിക്കുന്ന സെൽഫി സ്റ്റിക്കുകളും നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകും.

ഈ ഉപകരണങ്ങൾ കൂടെ ഉണ്ടെങ്കിൽ സെൽഫി എടുക്കൽ ഗംഭീരമാക്കാം!

അത്തരത്തിൽ ഏതൊരു സെൽഫി പ്രേമിക്കും പരീക്ഷിച്ചു നോക്കാവുന്ന 5 സെൽഫി ഉപകരണങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. ഏതൊക്കെയാണ് അവയെന്ന് നമുക്ക് നോക്കാം.

HISY ബ്ലൂടൂത്ത് ഹെഡ്സെറ്റ്

HISY ബ്ലൂടൂത്ത് ഹെഡ്സെറ്റ്

പേര് കേട്ടിട്ട് ഏറെ ആശയക്കുഴപ്പം ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു ഉപകാരണമാണിത്. ഇതിപ്പോൾ ഹെഡ്സെറ്റ് ആണോ അതോ സെൽഫി സ്റ്റിക്ക് ആണോ എന്ന് സംശയമുണ്ടാകും. എന്നാൽ ആ സംശയം ശരിയാണ്. കാരണം ഫലത്തിൽ ഇത് ഒരു ഹെഡ്സെറ്റ് അല്ലെങ്കിൽ ചെറിയ സ്പീക്കർ തന്നെയാണ്. പക്ഷെ ഇതുകൊണ്ട് നിങ്ങളുടെ ഫോണിലെ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുപ്പിക്കാൻ പറ്റും എന്നതാണ് ഗുണകരമായ കാര്യം. ഇതിനായി നിങ്ങളുടെ ഫോണുമായി ബ്ലൂടൂത്ത് വഴി ഈ ഉപകരണം ബന്ധിപ്പിക്കുക. ശേഷം ഈ ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ ഫോണിനെ നിയന്ത്രിക്കാൻ സാധിക്കും. അതായത് ക്യാമറ ക്ലിക്ക് ചെയ്യിപ്പിക്കാൻ. അതിലൂടെ 90 അടി വരെ ദൂരെ നിന്നും നിങ്ങൾക്ക് ഫോൺ വഴി ചിത്രങ്ങൾ എടുക്കാം.

Mpow സെൽഫി സ്റ്റിക്ക്

Mpow സെൽഫി സ്റ്റിക്ക്

ഇതാണ് നമ്മൾ കാണാറുള്ള സാധാരണ സെൽഫി സ്റ്റിക്ക്. മട്ടിലും രൂപത്തിലും ഭാവത്തിലുമെല്ലാം നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന അതേ സെൽഫി സ്റ്റിക്ക് ആണ് ഇത്. ഉപയോഗവും അങ്ങനെ തന്നെ. എന്നാൽ അല്പം ഗുണമേന്മ ഉള്ള ഒരു സെൽഫി സ്റ്റിക്ക് വാങ്ങണം നിന്നുള്ളവർക്ക് ധൈര്യമായി വാങ്ങാവുന്ന ഒന്നാണ് ഇത്. 270 ഡിഗ്രി വരെ നിയന്ത്രിക്കാവുന്നതാണ് ഇത്. 31 ഇഞ്ച് വരെ നീളവുമുണ്ട് ഈ സെൽഫി സ്റ്റിക്കിന്.

BlitzWolf ബ്ലൂടൂത്ത് സെൽഫി സ്റ്റിക്ക്

BlitzWolf ബ്ലൂടൂത്ത് സെൽഫി സ്റ്റിക്ക്

സാധാരണ ഒരു സെൽഫി സ്റ്റിക്ക് എന്നതിലുപരിയായി ഏറെ വ്യത്യസ്തതകളോട് കൂടിയ ഒന്നാണ് ഇത്. ഒരു സെൽഫി സ്റ്റിക്ക് ആയി നിങ്ങൾക്ക് ഇതിനെ ഉപയോഗിക്കാം, ഒപ്പം ഒരു ക്യാമറ സ്റ്റാൻഡ് പോലെയുള്ള ഫോൺ സ്റ്റാൻഡ് ആയും ഉപയോഗിക്കാം. ബ്ലൂടൂത്ത് വഴി നിയന്ത്രിക്കാൻ പറ്റുന്ന ഈ ഉപകരണത്തിൽ ബന്ധിപ്പിക്കാനായി ഒരു ബ്ലൂടൂത്ത് റിമോട്ട് കൂടെയുണ്ട്. സ്വന്തമായി വീഡിയോ ഒക്കെ ചെയ്യുന്ന ആളുകൾക്ക് രണ്ടാമതൊരു ആളുടെ സഹായമില്ലാതെ വിഡിയോകൾ എടുക്കാൻ ഇത് ഏറെ ഉപകാരപ്പെടും എന്ന് തീർച്ച. ഇതിനോട് സമാനമായ മറ്റു കമ്പനികളുടെ സ്റ്റിക്കുകളും വിപണിയിൽ ലഭ്യമാണ്.

 GoRad Gear വാട്ടർപ്രൂഫ് സെൽഫി സ്റ്റിക്ക്

GoRad Gear വാട്ടർപ്രൂഫ് സെൽഫി സ്റ്റിക്ക്

നിങ്ങളുടെ സ്മാർട്ഫോൺ വാട്ടർപ്രൂഫ് ആണെങ്കിൽ ധൈര്യമായി വെള്ളത്തിനിടയിൽ വെച്ചും ചിത്രങ്ങളും വിഡിയോകളും എടുക്കാമല്ലോ. ഈ അവസരത്തിൽ ഉപയോഗിക്കാൻ പറ്റുന്ന പൂർണ്ണമായും വാട്ടർപ്രൂഫ് ആയ ഒരു സെൽഫി സ്റ്റിക്ക് ആണിത്. ഫോണുകളെ പോലെ തന്നെ ജിപ്രൊ പോലെയുള്ള ഉപകരണങ്ങളിലും ഇത് പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത്തരം ആവശ്യങ്ങളുള്ളവർക്ക് ഉപയോഗിച്ചു നോക്കാം.

 Criacr സെൽഫി റിങ് ലൈറ്റ്

Criacr സെൽഫി റിങ് ലൈറ്റ്

ഇത് ഒരു സെൽഫി സ്റ്റിക്കോ അതുപോലെയുള്ള ഉപകരണങ്ങളോ ഒന്നും തന്നെയല്ല. ഇതുകൊണ്ടുള്ള പ്രധാന ലക്ഷ്യം നിങ്ങളുടെ സെൽഫികൾക്ക് കൂടുതൽ വെളിച്ചം നൽകുക എന്നതാണ്. സെൽഫി ആകട്ടെ, പിൻക്യാമറ ആകട്ടെ ഈ ക്ലിപ്പ് പോലെയുള്ള ഉപകരണം ഫോണിൽ ക്ലിപ്പ് ചെയ്തു വെച്ചാൽ മതി. സാധാരണ ഫോൺ എൽഇഡി ഫ്‌ളാഷ് ലൈറ്റുകളെക്കാളും പതിന്മടങ്ങ് വെളിച്ചം ഇത് തരും. ഒരു ക്ലിപ്പും അതിനു മുകളിലായി ഒരു വൃത്താകൃതിയിലുള്ള എൽഇഡി ബൾബുകളും ചേരുന്ന ഈ ഉപകരണം സെൽഫി പ്രേമികളെ സംബന്ധിച്ചെടുത്തോളം പരീക്ഷിച്ചുനോക്കാവുന്ന ഒന്നാണ്.

More from GizBot

Best Mobiles in India

English summary
5 Great Selfie Accessories for Better Selfies
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X