സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫിയ്ക്ക് വേണ്ടി ചില ഗ്യാഡ്ജറ്റുകള്‍..!!

Written By:

സ്മാര്‍ട്ട്ഫോണ്‍ ഫോട്ടോഗ്രഫിയും സെല്‍ഫിപ്രേമവും ഏറി വരുന്ന കാഴ്ചകളാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഒരു ഡിജിറ്റല്‍ ക്യാമറ കൊണ്ട് നടക്കാനുള്ള കഷ്ട്പാട് ചില്ലറയല്ല. അതുകൊണ്ട് തന്നെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മികച്ച ക്യാമറകളാണ് സ്മാര്‍ട്ട്‌ഫോണുകളില്‍കൂട്ടിയിണക്കുന്നത്. കൂടാതെ സ്മാര്‍ട്ട്‌ഫോണിന് വേണ്ടി നിരവധി ക്യാമറ അനുബന്ധഘടകങ്ങളാണ് വിപണിയിലെത്തുന്നത്. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫിയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്ന ചില ഗ്യാഡ്ജറ്റുകളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫിയ്ക്ക് വേണ്ടി ചില ഗ്യാഡ്ജറ്റുകള്‍..!!

നിങ്ങളുടെ ഷര്‍ട്ടിലും മറ്റും ധരിക്കാന്‍ സാധിക്കുന്ന ഈ ക്യാമറയില്‍ രണ്ട് വട്ടം പ്രസ്സ് ചെയ്താല്‍ റെക്കോര്‍ഡിംഗ് ആരംഭിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫിയ്ക്ക് വേണ്ടി ചില ഗ്യാഡ്ജറ്റുകള്‍..!!

സ്മാര്‍ട്ട്‌ഫോണുണ്‍ ഫോട്ടോഗ്രഫിയ്ക്ക് കൂടുതല്‍ കരുത്ത് പകരാനാണ് സോണി ഈ ലെന്‍സുകള്‍ വിപണിയിലെത്തിച്ചത്. ഐഒഎസിലും ആന്‍ഡ്രോയിഡിലും പ്രവര്‍ത്തിക്കുന്ന ഈ ലെന്‍സുകള്‍ എന്‍എഫ്സി/വൈഫൈ ഉപയോഗിച്ചാണ് ഫോണുമായി കണക്റ്റ് ചെയ്യുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫിയ്ക്ക് വേണ്ടി ചില ഗ്യാഡ്ജറ്റുകള്‍..!!

മുകു ഷട്ടറിനെ സെല്‍ഫി റിമോട്ട് എന്ന് വിളിക്കുന്നതാവും ഉചിതം. എന്തെന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണോ ക്യാമറയോ നിശ്ചിത ദൂരത്ത് നിന്ന് ക്ലിക്ക് ചെയ്യാന്‍ മുകു ഷട്ടര്‍ സഹായിക്കുന്നു. ഇത് ഐഒഎസും ആന്‍ഡ്രോയിഡും സപ്പോര്‍ട്ട് ചെയ്യും.

സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫിയ്ക്ക് വേണ്ടി ചില ഗ്യാഡ്ജറ്റുകള്‍..!!

നിങ്ങളുടെ ക്യാമറ വളരെ എളുപ്പത്തില്‍ സ്വന്തം ശരീരത്ത് ഘടിപ്പിക്കാന്‍ സഹായകമാണ് ഹിറ്റ്കേസ് ചെസ്റ്റ്ആര്‍ മൗണ്ട്. ഇതിലൂടെ നിങ്ങളുടെ ക്യാമറ 360' കറക്കാനും 180' ടില്‍റ്റ് ചെയ്ത് ആയാസരഹിതമായി ചലിപ്പിക്കാന്‍ സാധിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫിയ്ക്ക് വേണ്ടി ചില ഗ്യാഡ്ജറ്റുകള്‍..!!

ഹൈ-ഡെഫനിഷന്‍ മൈക്രോഫോണ്‍ കൂട്ടിയിണക്കിയിട്ടുള്ള ഒരു സെല്‍ഫി സ്റ്റിക്കാണ് സോളോക്യാം. ഇത് മുഖാന്തരം നിങ്ങള്‍ക്ക് മികച്ച സൗണ്ടുമായി എച്ച്ഡി വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും ഒപ്പം ബ്രോഡ്കാസ്റ്റ് ചെയ്യാനും കഴിയും.

സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രഫിയ്ക്ക് വേണ്ടി ചില ഗ്യാഡ്ജറ്റുകള്‍..!!

400എക്സ് മാഗ്നിഫിക്കേഷന്‍ നല്‍കുന്ന ഒരു ലൈറ്റ് വെയിറ്റ് ഹൈ-റെസല്യൂഷന്‍ മൈക്രോസ്കോപ്പാണ് നുറുഗോ മൈക്രോ.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Some smartphone camera accessories that help you to click good images.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot