ബാഗില്‍ കരുതേണ്ട സാധനങ്ങളുടെ കാര്യമോര്‍ക്കുമ്പോള്‍ തന്നെ യാത്ര വേണ്ടെന്ന് വയ്ക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ആ പ്രശ്‌നത്തിന് പരിഹാരമുണ്ട്. യാത്രയില്‍ അനായാസം കൊണ്ടുപോകാവുന്ന അത്ഭുതകരമായ ചില ഉപകരണങ്ങള്‍ പരിചയപ്പെടാം.
ട്രാവല്‍ ബാഗുകള്‍ മുതല്‍ നെക്ക് പാക്കറുകള്‍ വരെ ഞങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രകള്‍ വ്രതമാക്കിയവര്‍ക്ക് ഒരിക്കലും ഒഴിവാക്കാനാവാത്തതാണ് ഈ ഉപകരണങ്ങള്‍.
തിങ്ക് പെന്‍
സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നൊരു ഉപകരണമാണ് തിങ്ക് പെന്‍. ബോള്‍ കറക്കാനും ഉരുട്ടാനും കഴിയും.
നെക്ക്പാക്കര്‍
യാത്രകളില്‍ ധരിക്കാവുന്ന മനോഹരമായ ജാക്കറ്റ് ആണ് നെക്ക്പാക്കര്‍. ജാക്കറ്റിന്റെ കഴുത്ത്, കവിള്‍, തലയുടെ പിന്‍വശം എന്നീ ഭാഗങ്ങളില്‍ എയര്‍ ക്യുഷനുണ്ട്. ഇടത് പോക്കറ്റില്‍ സ്ഥാപിച്ചിട്ടുള്ള പമ്പ് ഉപയോഗിച്ച് എയര്‍ ക്യുഷനുകളില്‍ കാറ്റ് നിറയ്ക്കാനാകും.
ധരിക്കാവുന്ന Vufine+ ഡിസ്‌പ്ലേ
ഹൈ ഡെഫനിഷന്‍ വിര്‍ച്വല്‍ ഡിസ്‌പ്ലേയാണിത്. HDMI കേബിള്‍ ഉപയോഗിക്കാവുന്ന ഇതിന്റെ ബാറ്രറി 90 മിനിറ്റ് വരെ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കഴിയും.
മൈക്രോ
ഏറ്റവും ചെറിയ ട്രാവല്‍ അഡാപ്റ്ററാണ് മൈക്രോ.
'അംബാനി തന്ത്രം' വീണ്ടും,100 ശതമാനത്തിനു മേല്‍ ക്യാഷ്ബാക്ക് ഓഫറുകള്‍!
ബുള്‍റെസ്റ്റ് തലയിണ
കഴുത്ത് ശരിയായി ഇരിക്കുന്നതിന് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന തലയിണയാണിത്. കഴുത്തിന്റെ വലുപ്പത്തിനും ആകൃതിക്കും ഇണങ്ങുന്ന വിധത്തിലാണ് ഫോം മോള്‍ഡുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
മാഗ്‌പൈ
സ്മാര്‍ട്ട് ജിപിഎസ് സാങ്കേതികവിദ്യയാണിത്. അനായാസം കൊണ്ടുനടക്കാവുന്ന ഇത് വളരെ ചെറുതും ഭാരം കുറഞ്ഞതുമാണ്.
നൊമാറ്റിക് ബാഗുകള്‍
യാത്രകളില്‍ ഉപയോഗിക്കാന്‍ ഏറ്റവും സൗകര്യപ്രദമായ ബാഗുകളില്‍ ഒന്നാണിത്.
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.