1000 രൂപയ്ക്കുളളില്‍ മികച്ച വിആര്‍ ഹെഡ്‌സെറ്റുകള്‍

By Lekhaka
|

വിആര്‍ ഹെഡ്‌സെറ്റ് അല്ലെങ്കില്‍ വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയിലാണ് വളരെ ജനപ്രിയമായത്. തുടക്കത്തില്‍ വിആര്‍ ഹെഡ്‌സെറ്റുകള്‍ വില കൂടുതലായിരുന്നു.

1000 രൂപയ്ക്കുളളില്‍ മികച്ച വിആര്‍ ഹെഡ്‌സെറ്റുകള്‍

എന്നാല്‍ പലര്‍ക്കും ഇതു വാങ്ങാന്‍ അസാധ്യമാക്കി. വമ്പിച്ച ഡിമാന്‍ഡുകളും ടെക്‌നോളജിയുടെ പുരോഗതിയും കാരണം കമ്പനികള്‍ ഇപ്പോള്‍ മിതമായ വിലയില്‍ വിആര്‍ ഹെഡ്‌സെറ്റുകള്‍ നല്‍കുന്നു. നിലവില്‍ 500 രൂപയില്‍ താഴെ വില വരുന്ന വിആര്‍ ഹെഡ്‌സെറ്റുകള്‍ വരെ ഇപ്പോള്‍ വിപണിയില്‍ ഉണ്ട്.

എന്നാല്‍ ഇത്ര വില കുറഞ്ഞ വിആര്‍ ഹെഡ്‌സെറ്റ് അത്ര മികച്ചതല്ല. ഗയിമിംഗ് കണ്‍ട്രോളുകള്‍, ഇന്‍ബില്‍റ്റ് ഹെഡ്‌ഫോണുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഉളള വിആര്‍ ഹാന്‍സെറ്റുകള്‍ വേണം നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്.

ഇവയെല്ലാം ഉള്‍പ്പെടുത്തി 1000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച വിആര്‍ ഹെഡ്‌സെറ്റുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

സീബ്രോണിക്‌സ് ZBR-VR വിആര്‍ ഹെഡ്‌സെറ്റ്

സീബ്രോണിക്‌സ് ZBR-VR വിആര്‍ ഹെഡ്‌സെറ്റ്

നിങ്ങള്‍ ഒരു ഗയിമര്‍ ആണെങ്കില്‍ ഈ വിആര്‍ ഹെഡ്‌സെറ്റ്

വളരെ പ്രയോജനപ്രദമാകും. വിആര്‍ പിന്തുണയ്ക്കുന്ന ഗയിമുകള്‍, വീഡിയോ ഫീച്ചറുകള്‍, 360 ഡിഗ്രീ പനോരമിക് ഇഫക്ടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ദീര്‍ഘനാള്‍ ഉപയോഗിച്ചാലും ഇതിനു പ്രശ്‌നം ഉണ്ടാകില്ല. ആമസോണില്‍ നിന്നും 909 രൂപയ്ക്ക് വാങ്ങാം.

ANT വിആര്‍ ഹെഡ്‌സെറ്റ്

ANT വിആര്‍ ഹെഡ്‌സെറ്റ്

പ്രത്യേകമായി ലെനോവോ കെ സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി രൂപകല്പന ചെയ്തിരിക്കുന്നതാണ്. ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എല്ലാ ആന്‍ഡ്രോയിഡ് ഉപകരണത്തിലും ഇത് ഉപയോഗിക്കാന്‍ സാധിക്കും. ഇതിന്റെ യഥാര്‍ത്ഥ വില 1999 രൂപയാണ്. എന്നാല്‍ ഇപ്പോള്‍ 599 രൂപയ്ക്ക് ആമസോണില്‍ നിന്നും നിങ്ങള്‍ക്കു വാങ്ങാം.

സ്മാര്‍ട്ട് വിആര്‍ ഷൈന്‍കോണ്‍

സ്മാര്‍ട്ട് വിആര്‍ ഷൈന്‍കോണ്‍

ഈ വിആര്‍ ഹാന്‍സെറ്റ് എല്ലാ ആന്‍ഡ്രോയിഡ് ഐഒഎസ് ഉപകരണങ്ങള്‍ക്കും അനുയോജ്യമാണ്. 4 ഇഞ്ച് മുതല്‍ 6 ഇഞ്ച് വലുപ്പമുളള സ്‌ക്രീന്‍ സൈസുകള്‍ ഇത് പിന്തുണയ്ക്കും. ഇതില്‍ മാജിക് സ്റ്റിക് ഉണ്ട്, എന്നാല്‍ കുറച്ച് ഉപകരണങ്ങളില്‍ ഇത് പ്രവര്‍ത്തിക്കില്ല. വില 630 രൂപയാണ്.

ഈ ആപ്‌സുകളിലൂടെ നിങ്ങള്‍ക്ക് പണം ലാഭിക്കാംഈ ആപ്‌സുകളിലൂടെ നിങ്ങള്‍ക്ക് പണം ലാഭിക്കാം

JT VR BOX 2.0 വെര്‍ച്ച്വല്‍ റിയാലിറ്റി ഗ്ലാസസ്

JT VR BOX 2.0 വെര്‍ച്ച്വല്‍ റിയാലിറ്റി ഗ്ലാസസ്

നിങ്ങള്‍ ഗെയിമുകള്‍ കളിക്കുമ്പോഴോ 3ഡി വീഡിയോ കാണുമ്പോഴോ ഈ ഹെഡ്‌സെറ്റ് നിങ്ങളെ അതിശയകരമായതും അസാമാന്യമായതുമായ വെര്‍ച്ച്വല്‍ ലോകത്തേക്ക് കൊണ്ടു പോകും. ബ്ലൂട്ടൂത്ത് കണ്ട്രോളറും ഇതിലുണ്ട്. ആമസോണില്‍ ഇതിന്റെ വില 489 രൂപയാണ്.

MTTA 3ഡി വിആര്‍ ഹെഡ്‌സെറ്റ് ഗ്ലാസ്

MTTA 3ഡി വിആര്‍ ഹെഡ്‌സെറ്റ് ഗ്ലാസ്

ഉയര്‍ന്ന രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ ലെന്‍സ്. വീഡിയോകള്‍ കാണുമ്പോള്‍ അതിശയകരമായ അനുഭവമാണ് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് 899 രൂപയ്ക്ക് ഇതു വാങ്ങാം.

ENRG വിആര്‍ ഏബിള്‍ ഫോക്കസ്

ENRG വിആര്‍ ഏബിള്‍ ഫോക്കസ്

ആമസോണില്‍ ഈ ഹാന്‍സെറ്റിന്റെ വില 599 രൂപയാണ്. 4-6 ഇഞ്ച് സ്‌കീനുകളുളള മൊബൈലുകള്‍ ഇതില്‍ ഉപയോഗിക്കാം.

DOMO nHanc വിആര്‍9

DOMO nHanc വിആര്‍9

6 ഇഞ്ച് ഡിസ്‌പ്ലേയുളള മൊബൈലുകള്‍ ഇതില്‍ ഉപയോഗിക്കാം. ഇതില്‍ ആസ്ബറിക്കല്‍ ഒപ്റ്റിക്കല്‍ ലെന്‍സുകളാണ്. ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 449 രൂപയ്ക്ക് നിങ്ങള്‍ക്കിതു വാങ്ങാം.

Best Mobiles in India

Read more about:
English summary
We have listed 8 best VR headsets that you can buy in India under Rs. 1,000. We promise, you will get an experience so real, you will forget about the headset itself.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X