Just In
- 5 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 7 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 8 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 9 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള് വിട്ടുമാറുന്നില്ലേ; അടുക്കളയില് നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില് രോഹിത് 7ാമന്! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില് മലയാളിയും- അറിയാം
പ്രകാശത്തിൽ തൊട്ട് ടൈപ്പ് ചെയ്യാൻ കഴിയുമോ? അറിയാം ലേസർ പ്രൊജക്ഷൻ കീബോർഡുകളെക്കുറിച്ച്
വെർച്വൽ ഡിവൈസുകൾ വെറും സയൻസ് ഫിക്ഷനായിരുന്ന കാലമല്ല ഇന്ന്. സൂപ്പർ ഹീറോ സിനിമകളിൽ മാത്രം കണ്ടിരുന്ന ഹൈടെക്ക് ഡിവൈസുകൾ നമ്മുടെ ജീവിതങ്ങളിലേക്കും കടന്ന് വന്നിരിക്കുന്നു. ബിസിനസ് ആവശ്യങ്ങൾക്കായാലും നമ്മുടെ വീടുകൾ സ്മാർട്ട് ആക്കാനായാലും ഇന്ന് ധാരാളം വെർച്വൽ ഡിവൈസുകൾ ലഭ്യമാണ്. അവയിൽ നിങ്ങൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഗാഡ്ജറ്റുകളിൽ ഒന്നാണ് ലേസർ പ്രൊജക്ഷൻ കീബോർഡുകൾ (Laser Projection Keyboards).

എന്താണ് ലേസർ പ്രൊജക്ഷൻ കീബോർഡ്?
കീബോർഡ് ഐക്കണുകൾ ഏതൊരു പ്ലാറ്റ്ഫോമിലേക്കും അല്ലെങ്കിൽ പ്രതലങ്ങളിലേക്കും പ്രൊജക്ട് ചെയ്യുന്ന ഡിവൈസുകളാണ് വെർച്വൽ അഥവാ ഹോളോഗ്രാഫിക് കീബോർഡുകൾ. ഇങ്ങനെ പ്രൊജക്ട് ചെയ്തിരിക്കുന്ന കീബോർഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ടൈപ്പ് ചെയ്യാനും സാധിക്കും. സ്കൈ ഫൈ സിനിമകളിൽ കണ്ടിരിക്കുന്നവയെക്കാൾ യൂസർ ഫ്രണ്ട്ലിയും പോർട്ടബിളും ആണ് ഈ ലേസർ പ്രൊജക്ഷൻ കീബോർഡുകൾ. നിലവിൽ ലഭ്യമായ ഏറ്റവും മികച്ച അഞ്ച് ലേസർ കീ ബോർഡുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഹാർട്ട്‌ബീറ്റ് എം1 ലേസർ പ്രൊജക്ഷൻ കീബോർഡ്
ഹാർട്ട്‌ബീറ്റ് ലേസർ പ്രൊജക്ഷൻ കീബോർഡ്, നിലവിൽ ലഭ്യമായവയിൽ വച്ച് ഏറ്റവും മികച്ച ലേസർ കീബോർഡുകളിൽ ഒന്നാണ്. നിങ്ങളുടെ ഫോണോ ടാബ്‌ലെറ്റോ ഇതിന് മുകളിൽ വച്ച് യൂസ് ചെയ്യാൻ കഴിയും. വേറോരു കോളിൽ ആയിരിക്കുമ്പോഴും കീബോർഡുമായിട്ടുള്ള കണക്ഷൻ പോകാതിരിക്കാൻ ഡിവൈസിലെ സ്മാർട്ട് സ്റ്റാൻഡ്‌ബൈ ഫംഗ്‌ഷൻ സഹായിക്കുന്നു.

വളരെ ആക്യുറേറ്റ് ആയ കീ റെക്കഗ്നിഷൻ, മൾട്ടി ടച്ച് മൌസ് ആൻഡ് കീബോർഡ് സിസ്റ്റം എന്നിവയും ഹാർട്ട്‌ബീറ്റ് എം1 ലേസർ പ്രൊജക്ഷൻ കീബോർഡിന്റെ സവിശേഷതയാണ്. നിങ്ങൾക്ക് ഫോട്ടോകൾ സൂം ഇൻ ചെയ്യാനും സൂം ഔട്ട് ചെയ്യാനും കഴിയും. ഒറ്റ ചാർജിൽ ഏകദേശം ഒരു മണിക്കൂർ നിർത്താതെ പ്രവർത്തിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ടെപ്പ് ചെയ്യുമ്പോൾ കീകൾ മാറിപ്പോകാതിരിക്കാൻ റൌണ്ട് കീ സംവിധാനമാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. സ്മാർട്ട്ഫോൺ ചാർജ് ചെയ്യാൻ പവർ ബാങ്ക് ഫങ്ഷനും ഹാർട്ട്‌ബീറ്റ് എം1 ലേസർ പ്രൊജക്ഷൻ കീബോർഡിൽ ലഭ്യമാണ്. ഹാർട്ട്‌ബീറ്റ് എം1 ലേസർ പ്രൊജക്ഷൻ കീബോർഡ് വിൻഡോസ്, ഐഒഎസ്, ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കൊപ്പം കണക്റ്റ് ചെയ്ത് ഉപയോഗിക്കാം.

എജിഎസ് വയർലെസ് ലേസർ പ്രൊജക്ഷൻ ബ്ലൂടൂത്ത് വെർച്വൽ കീബോർഡ്
വളരെ യൂസ്ഫുൾ ആയ മറ്റൊരു വയർലെസ് ലേസർ കീബോർഡ് ആണ് എജിഎസ് വയർലെസ് ലേസർ പ്രൊജക്ഷൻ ബ്ലൂടൂത്ത് വെർച്വൽ കീബോർഡ്. റിപ്പോർട്ട് തയ്യാറാക്കാനും മെയിൽ അയയ്ക്കാനും ഒക്കെ ഈ കീബോർഡ് സംവിധാനം ഉപയോഗിക്കാൻ സാധിക്കും. വളരെ ചെറിയ സ്പേസിലും ഇ കീബോർഡ് സെറ്റ് ചെയ്യാൻ കഴിയും.

വിൻഡോസ്, ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകളിൽ എജിഎസ് വയർലെസ് കീബോർഡ് സപ്പോർട്ട് ചെയ്യും. ക്യുവർട്ടി കീബോർഡ് ലേഔട്ടും ഓഫർ ചെയ്യുന്നു. എജിഎസ് വയർലെസ് ലേസർ പ്രൊജക്ഷൻ ബ്ലൂടൂത്ത് വെർച്വൽ കീബോർഡ് ഉപയോഗിച്ച് മിനിറ്റിൽ 350 ക്യാരക്റ്റേഴ്സ് വരെ ടൈപ്പ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൂടാതെ ഒറ്റ ചാർജിൽ 3.3 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുന്ന 1,000 എംഎഎച്ച് അയേൺ ബാറ്ററിയാണ് ഈ ലേസർ പ്രൊജക്ഷൻ ബ്ലൂടൂത്ത് വെർച്വൽ കീബോർഡിൽ ഉള്ളത്. ഫങ്ഷൻ കീകൾ ഉപയോഗിച്ച് എജിഎസ് വയർലെസ് ലേസർ പ്രൊജക്ഷൻ ബ്ലൂടൂത്ത് വെർച്വൽ കീബോർഡ് മൗസ് മോഡിലേക്ക് മാറ്റാനും കഴിയും.

ഷോമീ ലേസർ കീബോർഡ്
ക്വാളിറ്റിയും ഡ്യൂറബിലിറ്റിയും ഉള്ള ഡിസൈനുമായാണ് ഷോമീ ലേസർ കീബോർഡ് വരുന്നത്. വിൻഡോസ്, ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകളിൽ ഷോമീ ലേസർ കീബോർഡ് സപ്പോർട്ട് ചെയ്യും. വളരെ എളുപ്പം കണക്റ്റ് ചെയ്യാൻ കഴിയുമെന്നതും ലേസർ കീബോർഡിന്റെ പ്രത്യേകതയാണ്. നേരിട്ട് സൂര്യപ്രകാശം അടിക്കുമ്പോൾ പോലും ഇതിലെ ലേസർ കീകൾ വ്യക്തതയോടെ കാണാൻ കഴിയും.

ഏറെ നേരം നീണ്ട് നിൽക്കുന്ന ബാറ്ററിയാണ് ഷോമീ ലേസർ കീബോർഡിന്റെ മറ്റൊരു സവിശേഷത. ഇതിനാൽ തന്നെ മണിക്കൂറുകളോളം ഷോമീ ലേസർ കീബോർഡ് ഉപയോഗിക്കാൻ സാധിക്കും. ക്യുവർട്ടി കീബോർഡ് ലേഔട്ടും ഷോമീ ലേസർ കീബോർഡിൽ ലഭ്യമാണ്. വിപണിയിൽ ലഭ്യമായ ലേസർ പ്രൊജക്ഷൻ കീബോർഡുകളിൽ സ്റ്റൈലിഷ് ആയ ഡിവൈസുകളിൽ ഒന്നാണ് ഷോമീ ലേസർ കീബോർഡ്.

സെറാഫിം ഐക്യീബോ ലേസർ പ്രൊജക്ഷൻ ഇംഗ്ലീഷ് & പിയാനോ കീബോർഡ്
വേഗതയേറിയതും കൃത്യതയുള്ളതുമായ ടൈപ്പിങ് ഉറപ്പ് തരുന്നവയാണ് സെറാഫിം ഐക്യീബോ ലേസർ പ്രൊജക്ഷൻ ഇംഗ്ലീഷ് & പിയാനോ കീബോർഡ്. ബ്ലൂടൂത്ത്, യുഎസ്ബി കണക്ഷനുകളും ഈ ലേസർ പ്രൊജക്ഷൻ കീബോർഡിന് ഒപ്പം ലഭ്യമാണ്. റൌണ്ട് കീ ഡിസൈനിലാണ് സെറാഫിം ലേസർ പ്രോജക്ഷൻ കീബോർഡ് വരുന്നത്.

ഫോൺ സ്റ്റാൻഡ് പോലെയും സെറാഫിം ലേസർ പ്രോജക്ഷൻ കീബോർഡ് ഉപയോഗിക്കാൻ കഴിയും. 2000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉള്ളത്. ഇതിനാൽ പവർ ബാങ്ക് ആയും സെറാഫിം ലേസർ പ്രോജക്ഷൻ കീബോർഡ് ഉപയോഗിക്കാൻ സാധിക്കും. മൊത്തത്തിൽ ഒരു മൊബൈൽ വർക്ക് സ്റ്റേഷൻ പോലെ സെറാഫിം ലേസർ പ്രോജക്ഷൻ കീബോർഡിനെ കാണാവുന്നതാണ്.

ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകൾക്കായി ഒരു ബിൽറ്റ് ഇൻ മ്യൂസിക് ആപ്പും സെറാഫിം ലേസർ പ്രോജക്ഷൻ കീബോർഡ് ഓഫർ ചെയ്യുന്നു. ഇത് ഉപയോഗിച്ച് എവിടെ വച്ചും പിയാനോ, ഗിറ്റാർ, ബാസ്, ഡ്രംസ് എന്നീ മ്യൂസിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയും. സംഗീത ഉപകരണങ്ങൾ കീബോർഡിലേക്ക് പ്രൊജക്ട് ചെയ്താണ് ഇത് സാധ്യമാകുന്നത്.

ലാ ഗുവാപ്പാ വെർച്വൽ പ്രൊജക്ഷൻ കീബോർഡ്
ലാ ഗുവാപ്പാ ആൻഡ്രോയിഡ്, വിൻഡോസ്, ഐഒഎസ് ഡിവൈസുകൾക്ക് സപ്പോർട്ട് നൽകുന്നു. സ്റ്റേബിളായ പെർഫോമൻസ് ഉറപ്പ് നൽകുന്ന അപൂർവം പ്രൊജക്ഷൻ കീബോർഡുകളിൽ ഒന്നാണ് ലാ ഗുവാപ്പാ വെർച്വൽ പ്രൊജക്ഷൻ കീബോർഡ്. ഈ ബ്ലൂടൂത്ത് ലേസർ കീ ബോർഡിൽ മിനി ബ്ലൂടൂത്ത് സ്പീക്കറും ലഭ്യമാണ്.

വോയ്സ് റിപ്പോർട്ടുകൾക്കും മ്യൂസിക് പ്ലേബാക്കിനും ലാ ഗുവാപ്പാ വെർച്വൽ പ്രൊജക്ഷൻ കീബോർഡിലെ സ്പീക്കർ സംവിധാനം ഉപയോഗിക്കാം. റീചാർജബിൾ ബാറ്ററി സംവിധാനമാണ് ലാ ഗുവാപ്പാ വെർച്വൽ പ്രൊജക്ഷൻ കീബോർഡിൽ ഉള്ളത്. ദീർഘകാലത്തേക്ക് സുരക്ഷിതമായ ഉപയോഗത്തിന് ശേഷിയുള്ള ഡിവൈസ് കൂടിയാണ് ലാ ഗുവാപ്പാ വെർച്വൽ പ്രൊജക്ഷൻ കീബോർഡ്.

വെർച്വൽ കീബോർഡുകൾ അത്ര സങ്കീർണമായ ഡിവൈസുകളിൽ ഒന്നല്ല. വെർച്വൽ സാങ്കേതിക വിദ്യയിലേക്ക് ആദ്യ ആക്സസ് നൽകുന്ന ഡിവൈസുകളിൽ ഒന്നായി ഈ ലേസർ പ്രൊജക്ഷൻ കീബോർഡുകളെ കാണാമെന്ന് മാത്രം. ലഭ്യമായ ലേസർ പ്രൊജക്ഷൻ കീബോർഡുകളിൽ ഏറ്റവും മികച്ച 5 ഡിവൈസുകളാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470