ഇയർബഡ്സുകളിലെ കൊമ്പന്മാർ; പരിചയപ്പെട്ടിരിക്കേണ്ട പ്രീമിയം ടിഡബ്ല്യൂഎസ് ഇയർബഡ്സുകൾ

|

ഇന്നത്തെക്കാലത്ത് എറ്റവും ഉപയോഗിക്കുന്ന ആക്സസറികളിൽ ഒന്നാണ് ഇയർബഡ്സുകൾ. സാധാരണ ഇയർഫോണുകളെയും നെക്ക്ബാൻഡുകളെയും ഒക്കെ അപേക്ഷിച്ച് യൂസ് ചെയ്യാനുള്ള എളുപ്പവും സൌണ്ട് ക്വാളിറ്റിയും ''വള്ളി കുരുങ്ങുന്ന'' പ്രശ്നങ്ങൾ ഇല്ലെന്നതുമൊക്കെ ഇയർബഡ്സിനെ ആകർഷകമാക്കുന്നു. ഏതാണ്ട് എല്ലാ സെഗ്മെന്റിലും ഇയർബഡ്സുകൾ വാങ്ങാനും ലഭിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക (Premium TWS Earbuds).

 

വയർലെസ് ഇയർബഡ്സ് മോഡലുകൾ

200 രൂപ മുതൽ 27,000 രൂപ വരെയുള്ള വിലകളിൽ ഇന്ന് വിവിധ വയർലെസ് ഇയർബഡ്സ് മോഡലുകൾ വാങ്ങാൻ ലഭിക്കും. അത്യാവശ്യം കൊള്ളാവുന്ന ഇയർബഡ്സ് വാങ്ങണമെന്ന് ആഗ്രഹമുള്ളവർ നമ്മുക്കിടയിൽ നിരവധിയാണ്. ടിഡബ്ല്യൂഎസ് ഇയർബഡ്സുകളിലെ പ്രീമിയം കക്ഷികളെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. ആപ്പിൾ, സാംസങ്, നത്തിങ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ളവയാണ് ഇവയെല്ലാം.

ആപ്പിൾ എയർപോഡ്സ് 2

ആപ്പിൾ എയർപോഡ്സ് 2

വിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള ഇയർബഡ്സ് മോഡലുകൾ പുറത്തിറക്കുന്നത് ആപ്പിൾ ആണെന്ന് പറയുമ്പോൾ ആർക്കും അത്ഭുതം തോന്നാൻ സാധ്യതയില്ല. അപ്പിളിന്റെ എയർപോഡ്സ് 2 ഡോൾബി അറ്റ്മോസ് പോലെയുള്ള കിടിലൻ ഫീച്ചറുകളുമായി വരുന്നു. കഴിഞ്ഞ വർഷമാണ് സെക്കൻഡ് ജനറേഷൻ എയർപോഡ്സ് 2 വിപണിയിൽ എത്തിച്ചത്.

വീട് സ്മാർട്ട് ആക്കുന്നത് വെളിച്ചത്തിൽനിന്ന് തുടങ്ങാം; അ‌റിയൂ സ്മാർട്ട്ബൾബുകളെ...വീട് സ്മാർട്ട് ആക്കുന്നത് വെളിച്ചത്തിൽനിന്ന് തുടങ്ങാം; അ‌റിയൂ സ്മാർട്ട്ബൾബുകളെ...

ഫസ്റ്റ് ജനറേഷൻ
 

ഫസ്റ്റ് ജനറേഷൻ എയർപോഡ്സിനെ അപേക്ഷിച്ച് കൂടുതൽ മികച്ച ഡിസൈൻ, സൌണ്ട് ക്വാളിറ്റി, ജെസ്റ്റർ സപ്പോർട്ട്, വലിയ ബാറ്ററി എന്നിവയെല്ലാം ആപ്പിൾ എയർപോഡ്സ് 2ൽ ലഭ്യമാക്കിയിട്ടുണ്ട്. ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ ഫീച്ചർ ഇല്ലെന്നത് അറിഞ്ഞിരിക്കണം. എന്നാൽ നോയ്സ് ഐസൊലേഷൻ ഫീച്ചർ ലഭ്യവുമാണ്. 14,900 രൂപയാണ് ആപ്പിൾ എയർപോഡ്സ് 2ന് വില വരുന്നത്.

ആപ്പിൾ എയർപോഡ്സ് പ്രോ 2

ആപ്പിൾ എയർപോഡ്സ് പ്രോ 2

കുറച്ച് കൂടി കാശ് ചിലവഴിക്കാൻ താത്പര്യം ഉള്ളവർക്ക് ആപ്പിൾ എയർപോഡ്സ് പ്രോ 2 പരിഗണിക്കാവുന്നതാണ്. സെപ്റ്റംബറിൽ ഐഫോൺ 14 സീരീസിനൊപ്പമാണ് എയർപോഡ്സ് പ്രോ അവതരിപ്പിച്ചത്. ചാർജിങ് കേസിന്റെ പുതിയ ഡിസൈൻ, സ്പേഷ്യൽ ഓഡിയോ സപ്പോർട്ട്, ഡോൾബി അറ്റ്മോസ് എന്നിവയെല്ലാം മുൻഗാമികളെക്കാളും മികച്ച ഓഡിയോ എക്സ്പീരിയൻസ് നൽകുന്നു.

നിങ്ങളുടെ വീട്ടിലുമുണ്ടോ വൈഫൈ ഡെഡ് സോണുകൾ; അറിയാം പരിഹാരമാർഗങ്ങൾനിങ്ങളുടെ വീട്ടിലുമുണ്ടോ വൈഫൈ ഡെഡ് സോണുകൾ; അറിയാം പരിഹാരമാർഗങ്ങൾ

ആപ്പിൾ എയർപോഡ്സ്

മെച്ചപ്പെടുത്തിയ ബാറ്ററിയും ആപ്പിൾ എയർപോഡ്സ് പ്രോ 2 മോഡലിന്റെ സവിശേഷതയാണ്. ആപ്പിൾ എയർപോഡ്സ് പ്രോ 2വിന്റെ ചാർജിങ് കേസ് ഒരു ലേനിയാർഡ് ഡിസൈനാണ് ഫീച്ചർ ചെയ്യുന്നത്. അത് പോലെ തന്നെ മാഗ്സേഫ് ചാർജിങ് സപ്പോർട്ടും ഓഫർ ചെയ്യുന്നു. പുതിയ എച്ച്2 ചിപ്പ് രണ്ടിരട്ടി ശേഷിയുള്ള നോയ്സ് ക്യാൻസലേഷനും നൽകുന്നുണ്ട്. 26,900 രൂപാണ് ആപ്പിൾ എയർപോഡ്സ് പ്രോ 2ന് വില വരുന്നത്.

സാംസങ് ഗാലക്സി ബഡ്സ് 2 പ്രോ

സാംസങ് ഗാലക്സി ബഡ്സ് 2 പ്രോ

സാംസങിൽ നിന്നുള്ള ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ടിഡബ്ല്യൂഎസ് ഇയർബഡ്സാണ് സാംസങ് ഗാലക്സി ബഡ്സ് 2 പ്രോ. മികവുറ്റ ഡിസൈനും ചെറിയ ചാർജിങ് കേസുമെല്ലാം സാംസങ് ഗാലക്സി ബഡ്സ് 2 പ്രോയെ ആകർഷകമാക്കുന്നു. ബൊറാപർപ്പിൾ ഓപ്ഷൻ അടക്കം മൂന്ന് നിറങ്ങളിലാണ് ബഡ്സ് 2 പ്രോ വരുന്നത്. ആക്ടീവ് നോയ്സ് ക്യാൻസലേഷൻ ട്രാൻസ്പരൻസി മോഡ്, സ്പേഷ്യൽ ഓഡിയോ ഹെഡ് ട്രാക്കിങ്, 24 ബിറ്റ് ഹൈ ഫൈ ഓഡിയോ എന്നിവയെല്ലാം 17,999 രൂപ വില വരുന്ന സാംസങ് ഗാലക്സി ബഡ്സ് 2 പ്രോ ഇയർബഡ്സിന്റെ സവിശേഷതയാണ്.

നത്തിങ് ഇയർ സ്റ്റിക്ക്

നത്തിങ് ഇയർ സ്റ്റിക്ക്

നത്തിങിന്റെ ഏറ്റവും പുതിയ വയർലെസ് ഇയർബഡ്സ് ആണ് ഇയർ സ്റ്റിക്ക്. കമ്പനിയുടെ മറ്റ് പ്രോഡക്റ്റുകളെ പോലെ തന്നെ ട്രാൻസ്പരന്റ് ഡിസൈനുമായാണ് നത്തിങ് ഇയർ സ്റ്റിക്കും വരുന്നത്. ചെവികളിൽ നല്ല ഫിറ്റും മികച്ച സൌണ്ട് ക്വാളിറ്റിയും നത്തിങ് ഓഫർ ചെയ്യുന്നുണ്ട്. ഡോൾബി അറ്റ്മോസ് സപ്പോർട്ടും സ്പേഷ്യൽ ഓഡിയോ ഹെഡ് ട്രാക്കിങുമൊന്നും നത്തിങ് ഇയർ സ്റ്റിക്ക് ഓഫർ ചെയ്യുന്നില്ല. കേസിനൊപ്പം 29 മണിക്കൂർ ബാറ്ററി ബാക്കപ്പ് ഓഫർ ചെയ്യുന്നുണ്ട്. 8,499 രൂപയാണ് നത്തിങ് ഇയർ സ്റ്റിക്കിന് വില വരുന്നത്.

പല്ല് തേക്കാം സ്മാർട്ടായി, പക്ഷെ പേസ്റ്റ് വേണോ? ഇലക്ട്രിക് ടൂത്ത് ബ്രഷുകളുടെ വിശേഷങ്ങൾ ഇതാപല്ല് തേക്കാം സ്മാർട്ടായി, പക്ഷെ പേസ്റ്റ് വേണോ? ഇലക്ട്രിക് ടൂത്ത് ബ്രഷുകളുടെ വിശേഷങ്ങൾ ഇതാ

ഓപ്പോ എൻകോ എക്സ്2

ഓപ്പോ എൻകോ എക്സ്2

ഓഡിയോ ഡിവൈസുകളുടെ കാര്യത്തിൽ അത്ര പരിഗണന കിട്ടാത്ത ബ്രാൻഡ് ആണ് ഓപ്പോ. കമ്പനിയുടെ മികച്ച ടിഡബ്ല്യൂഎസ് പ്രോഡക്ടുകളിൽ ഒന്നാണ് ഓപ്പോ എൻകോ എക്സ്2. എൽഎച്ച്ഡിസി കോഡകിന്റെ സപ്പോർട്ട്, പല ലെവലുകളിൽ നോയ്സ് ക്യാൻസലേഷൻ ഓഫർ ചെയ്യുന്ന കസ്റ്റമൈസ്ഡ് എഎൻസി പ്രൊഫൈലുകൾ, ഫാസ്റ്റ് ചാർജിങ് കേസ് എന്നീ ഫീച്ചറുകളുമായി വരുന്ന ഓപ്പോ എൻകോ എക്സ്2വിന് 10,999 രൂപയാണ് വില വരുന്നത്.

Best Mobiles in India

English summary
Various wireless earbuds models are available today at prices ranging from Rs 200 to Rs 27,000. Many of us want to purchase high-end earbuds. Let's meet the premium side of the TWS earbuds. All these are from Apple, Samsung, and Oppo brands.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X