എയര്‍ടെല്‍ 4G ഹോട്ട്‌സ്‌പോട്ട് വാങ്ങൂ; 1000 രൂപ ക്യാഷ്ബാക്ക് സ്വന്തമാക്കൂ
എയര്‍ടെല്‍ 4G ഹോട്ട്‌സ്‌പോട്ട് 1000 രൂപ ക്യാഷ്ബാക്കോടെ വാങ്ങാന്‍ അവസരം. ഹോട്ട്‌സ്‌പോട്ടിന്റെ വില 2000 രൂപയാണ്. ക്യാഷ്ബാക്കായി നല്‍കുന്ന 1000 രൂപ ഉപഭോക്താവിന്റെ പോസ്റ്റ്‌പെയ്ഡ് അക്കൗണ്ടിലേക്ക് മാറ്റും. ബില്ലുകള്‍ അടയ്ക്കുന്നതിനും മറ്റും ഉപയോഗിക്കാന്‍ കഴിയും. രണ്ട് റീചാര്‍ജ് പ്ലാനുകളില്‍ മാത്രമാണ് ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നത്.

എല്ലാ മേഖലകളിലും ഓഫര്‍ ലഭ്യമാക്കിയിട്ടുമില്ല. അടുത്തിടെ എയര്‍ടെല്‍ 4G ഹോട്ട്‌സ്‌പോട്ടിന്റെ വില 999 രൂപയായി കുറച്ചിരുന്നു. 399 രൂപയുടെ പ്രതിമാസ പ്ലാനിനൊപ്പം പണം നല്‍കാതെ തന്നെ ഹോട്ട്‌സ്‌പോട്ട് നല്‍കുകയും ചെയ്തു. ക്യാഷ്ബാക്ക് ഓഫര്‍ അവതരിപ്പിച്ചതോടെ ഹോട്ട്‌സ്‌പോട്ടിന്റെ വില വീണ്ടും 2000 രൂപയാക്കുകയായിരുന്നു.

ക്യാഷ്ബാക്ക് ഓഫര്‍ സ്വന്തമാക്കുന്നതിനായി ആദ്യം 2000 രൂപ നല്‍കി ഹോട്ട്‌സ്‌പോട്ട് വാങ്ങുക. അതിനുശേഷം 399 രൂപയ്ക്കും 499 രൂപയ്ക്കും ഇടയ്ക്കുള്ള റീചാര്‍ജ് പ്ലാനുകള്‍ തിരഞ്ഞെടുക്കണം. 399 രൂപയുടെ പ്ലാനില്‍ പ്രതിമാസം 50 ജിബി ഡാറ്റ ലഭിക്കും. ഡാറ്റാ റോള്‍ഓവര്‍ സൗകര്യമാണ് പ്ലാനിന്റെ മറ്റൊരു പ്രത്യേകത. 499 രൂപയുടെ പ്ലാനില്‍ ഓരോ മാസവും 75 ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്.

ശേഷിക്കുന്ന ഡാറ്റ അടുത്തമാസത്തെ ഡാറ്റയ്‌ക്കൊപ്പം ചേര്‍ത്ത് ഉപയോഗിക്കാനും കഴിയും. ഇതിന് പുറമെ ആക്ടിവേഷന്‍ ചാര്‍ജ്ജായി 300 രൂപ നല്‍കണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്ലാന്‍ തിരഞ്ഞെടുത്ത് പണം അടച്ചുകഴിഞ്ഞാല്‍ പോസ്റ്റ്‌പെയ്ഡ് അക്കൗണ്ടില്‍ ക്യാഷ്ബാക്കായി 1000 രൂപ എത്തും. രാജ്യത്തെ എല്ലാ മേഖലകളിലും ഈ ഓഫര്‍ ലഭിക്കുകയില്ലെന്ന് എയര്‍ടെല്‍ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








