രണ്ടു കണ്ണ് എല്ലായിടത്തും എത്തുന്നില്ലേ, ഇന്നാ മൂന്ന് 'കണ്ണുകൾ'കൂടി, എക്സ് സേഫ് സുരക്ഷാ ക്യാമറയുമായി എയർടെൽ

|

''എന്റെ കണ്ണെത്തിയില്ലെങ്കിൽ അ‌വർ അ‌വിടം തലകീഴ് മറിച്ച് വയ്ക്കും'', ''തിരക്കുകൾ കാരണം എല്ലായിടത്തും ശ്രദ്ധചെലുത്താൻ പറ്റുന്നില്ല, എല്ലാം നോക്കി നടത്താൻ ഞാൻ മാത്രമല്ലേ ഉള്ളൂ'' എന്നൊക്കെ പരാതി പറയുന്ന നിരവധി ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. അ‌വരുടെ തിരക്കുകൾ വ്യക്തമാക്കാൻ വേണ്ടി അ‌ൽപ്പം അ‌തിശയോക്തി പരമായും ചിലർ വളരെ സീരിയസായും തന്നെയാണ് ഈ ഡയലോഗുകൾ തട്ടിവിടുന്നത്.

 

മൂന്ന് പുത്തൻ സുരക്ഷാ ക്യാമറകൾ

എന്നാൽ ഇത്തരത്തിൽ ഡയ​ലോഗ് തട്ടിവിടുന്നവർ ഇനി അ‌ത്ര ബലത്തിൽ അ‌ത് തട്ടിവിടേണ്ട. കാരണം ''പിന്നെ എന്തിനാണ് എയർടെൽ ഇവിടെ മൂന്ന് കണ്ണും തുറന്ന് ഇരിക്കുന്നത് '' എന്ന് ആ​രെങ്കിലും ചോദിക്കും. സംഭവം എന്താണ് എന്ന് പിടികിട്ടിയില്ലല്ലേ. അ‌തായത് ഇനി എല്ലായിടത്തും നിങ്ങളുടെ കണ്ണ് എത്തണമെന്നില്ല, കാരണം അ‌ത്തരക്കാർക്കു വേണ്ടിയാണ് എയർടെൽ വ്യത്യസ്തമായ മൂന്ന് പുത്തൻ സുരക്ഷാ ക്യാമറകൾ തയാറാക്കിയിരിക്കുന്നത്.

വമ്പന്മാരിൽ രണ്ടാമനായ എയർടെൽ

സുരക്ഷാ ക്യാമറകൾ ആദ്യമായല്ലല്ലോ ലഭ്യമാകുന്നത് എന്ന് വേണമെങ്കിൽ ചോദിക്കാം. ശരിയാണ് വിപണിയിൽ എല്ലായിടത്തും നിരവധി സുരക്ഷാ ക്യാമറകൾ ലഭ്യമാണ്. എന്നാൽ ഇന്ത്യൻ ടെലികോം രംഗത്തെ വമ്പന്മാരിൽ രണ്ടാമനായ എയർടെൽ ടെലികോം മേഖലയ്ക്കൊപ്പം തന്നെ സുരക്ഷാ മേഖലയിലും ഒരു ​കൈ നോക്കുന്നത് ഇതാദ്യമായാണ്. മുമ്പ് പരീക്ഷണാർഥം തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് എയർടെൽ ഈ ക്യാമറകൾ നൽകിയിരുന്നു.

വെറുതേ സമയം കളയല്ലേ; ചാർജിങ്ങിൽ സ്മാർട്ടായ സ്മാർട്ട്ഫോണുകൾവെറുതേ സമയം കളയല്ലേ; ചാർജിങ്ങിൽ സ്മാർട്ടായ സ്മാർട്ട്ഫോണുകൾ

എയർ​ടെൽ എക്സ് സേഫ്
 

തുടർന്ന് പദ്ധതി വിജയമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ​ഔദ്യോഗികമായി ക്യാമറകൾ പുറത്തിറക്കുന്നത്. വെറുതെ ക്യാമറ ഇറക്കുക മാത്രമല്ല അ‌തു നിരീക്ഷിക്കാനുള്ള സംവിധാനവും എയർടെൽ ശാസ്ത്രീയമായി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. അ‌താണ് മറ്റ് സുരക്ഷാ ക്യാമറകളിൽനിന്ന് എയർടെലിന്റെ സുരക്ഷാ ക്യാമറയെ വ്യത്യസ്തമാക്കുന്നത്. എയർ​ടെൽ എക്സ് സേഫ് എന്നാണ് ഈ പദ്ധതിക്ക് കമ്പനി നൽകിയിരിക്കുന്ന പേര്.

ബാക്കിയെല്ലാം എയർടെൽ നോക്കിക്കോളും

മൂന്ന് വ്യത്യസ്ത ചുറ്റുപാടുകളിൽ സ്ഥാപിക്കാൻ പറ്റുന്ന ക്യാമറകളാണ് എക്സ് സേഫ് പദ്ധതിയിൽ എയർടെൽ പുറത്തിറക്കിയിരിക്കുന്നത്. വീട്, ഓഫീസ് തുടങ്ങി നിങ്ങളുടെ കണ്ണെത്തേണ്ടത് എവിടെയാണോ അ‌വിടെ ഈ ക്യാമറ സ്ഥാപിക്കുക. ബാക്കിയെല്ലാം എയർടെൽ നോക്കിക്കോളും. ആദ്യഘട്ടമായി രാജ്യത്തെ 40 സിറ്റികളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുക.

കൺഫ്യൂഷൻ കയറി കിളി പോയോ? 6000 എംഎഎച്ചിന് മുകളിൽ ബാറ്ററി കപ്പാസിറ്റിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾകൺഫ്യൂഷൻ കയറി കിളി പോയോ? 6000 എംഎഎച്ചിന് മുകളിൽ ബാറ്ററി കപ്പാസിറ്റിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

സൗജന്യ സബ്സ്ക്രിപ്ഷനും

എയർടെൽ വെബ്​സൈറ്റ് വഴിയും എയർടെലിന്റെ മൊ​ബൈൽ ആപ്പ് ആയ എയർടെൽ താങ്ക്സ് വഴിയും എയർടെൽ എക്സ് സേഫ് പദ്ധതിയുടെ ഭാഗമാകാം. ക്യാമറയ്ക്കൊപ്പം തുടക്ക ഓഫർ എന്ന നിലയിൽ സൗജന്യ സബ്സ്ക്രിപ്ഷനും എയർടെൽ നൽകുന്നുണ്ട്. സ്റ്റിക്കി ക്യാമറ(ഇൻഡോർ), 360 ഡിഗ്രി ക്യാമറ(ഇൻഡോർ), ആക്ടീവ് ഡിഫൻസ് (ഔട്ട്ഡോർ) എന്നിങ്ങനെ മൂന്നു വിധത്തിലുള്ള ക്യാമറകളാണ് എയർടെൽ സേഫ് പദ്ധതിയുടെ ഭാഗമായി തയാറാക്കിയിരിക്കുന്നത്.

സ്റ്റിക്കി ക്യാമറയുടെ സവിശേഷതകൾ

സ്റ്റിക്കി ക്യാമറയുടെ സവിശേഷതകൾ

ഠ വീഡിയോ 7 ദിവസം ക്ലൗഡ് സ്റ്റോറേജിൽ സംഭരിച്ച് വയ്ക്കാം
ഠ ടു വേ കമ്യൂണിക്കേഷൻ
ഠ സ്മാർട്ട് അലർട്ടുകൾ
ഠ വീഡിയോ ഒന്നിലധികം പേർക്ക് ആക്സസ് ചെയ്യാനുള്ള സംവിധാനം

പ്രോഡക്ടിന് ചെലവാകുന്ന തുക: 2499
ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ചാർജ്: 300

ആരുണ്ടെടാ ഏറ്റുമുട്ടാൻ? ജിയോയും വിഐയും ഓർക്കാൻപോലും ഭയക്കുന്ന രണ്ട് എയർടെൽ പ്ലാനുകൾആരുണ്ടെടാ ഏറ്റുമുട്ടാൻ? ജിയോയും വിഐയും ഓർക്കാൻപോലും ഭയക്കുന്ന രണ്ട് എയർടെൽ പ്ലാനുകൾ

 

360 ഡിഗ്രി ക്യാമറ

360 ഡിഗ്രി ക്യാമറ

ഠ മോഷൻ സെൻസിറ്റിവിറ്റി കൺട്രോൾ സൗകര്യവും സ്മാർട്ട് ട്രാക്കിംഗും
ഠ ​ബ്ലൈൻഡ് സ്പോട്ടുകൾ ഇല്ല
ഠ വീഡിയോ 7 ദിവസം ക്ലൗഡ് സ്റ്റോറേജിൽ സംഭരിച്ചുവയ്ക്കാം
ഠ ടു വേ കമ്യൂണിക്കേഷൻ
ഠ സ്മാർട്ട് അലർട്ടുകൾ
ഠ ഒന്നിലധികം പേർക്ക് വീഡിയോ ആക്സസ് ചെയ്യാം

പ്രോഡക്ടിന് ചെലവാകുന്ന തുക: 2999
ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ചാർജ്: 300

 

ആക്ടീവ് ഡിഫൻസ്

ആക്ടീവ് ഡിഫൻസ്

ഠ സ്പോട്ട്​ലൈറ്റ്, ​സൈറൺ സജ്ജീകരണങ്ങൾ
ഠ പൊടി, ഈർപ്പം, വെള്ളം എന്നിവയെ അ‌തിജീവിക്കും
ഠ എഐ സംവിധാനത്തിലൂടെ വ്യക്തികളെ തിരിച്ചറിയും
ഠ 7 ദിവസം വരെ വീഡിയോ ക്ലൗഡ് സ്റ്റോറേജിൽ സംഭരിച്ചുവയ്ക്കാം
​ഠ നൈറ്റ് വിഷനിലും എച്ച്ഡി ക്ലാരിറ്റി

പ്രോഡക്ടിന് ചെലവാകുന്ന തുക: 4499
ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ചാർജ്: 600

പുതിയ 'ഡ്രാഗൺകുഞ്ഞ് ' കൂളാണ്, കരുത്തനുമാണ്; ഷവോമി സിവി 2 സെപ്റ്റംബർ 27 ന് എത്തുന്നുപുതിയ 'ഡ്രാഗൺകുഞ്ഞ് ' കൂളാണ്, കരുത്തനുമാണ്; ഷവോമി സിവി 2 സെപ്റ്റംബർ 27 ന് എത്തുന്നു

 

999 രൂപയാണ് സബ്സ്ക്രിപ്ഷൻ ചാർജ്

ഇതിൽ ആദ്യ ക്യാമറയ്ക്ക് 999 രൂപയാണ് സബ്സ്ക്രിപ്ഷൻ ചാർജ്. തുടർന്ന് ക്യാമറ ആഡ് ചെയ്യുന്നതിന് 699 രൂപകൂടി നൽകേണ്ടിവരും. എന്നാൽ തുടക്കമെന്ന നിലയിൽ ഉപഭോക്താക്കൾക്ക് ആദ്യമാസത്തെ സബ്സ്ക്രിപ്ഷൻ സൗജന്യമാണ്. ക്യാമറകളിൽ കാണുന്ന അ‌സ്വാഭാവിക ചലനങ്ങൾ സംബന്ധിച്ച നോട്ടിഫിക്കേഷനുകൾ എയർടെൽ എക്സ് സേഫ് ആപ്പ് അ‌താതു സമയം ഉപയോക്താക്കളെ അ‌റിയിച്ചുകൊണ്ടിരിക്കും. ഉപഭോക്താക്കളുടെ സൗകര്യത്തിനായി എയർടെൽ എക്സ് സേഫ് ആപ്പിന്റെ സബ്സ്ക്രിപ്ഷൻ തുക മാസം തോറുമുള്ള ബ്രോഡ്ബാന്റ്-
പോസ്റ്റ്പെയ്ഡ് ബില്ലുകൾക്കൊപ്പം നൽകാനുള്ള തയാറെടുപ്പ് നടത്തിവരികയാണെന്നാണ് എയർടെൽ അ‌റിയിച്ചിരിക്കുന്നത്.

Best Mobiles in India

English summary
Airtel has launched X-Safe cameras that can be placed in three different environments. Place this camera wherever you want to catch your eye, be it at home or office. Airtel will take care of everything else. Initially, this service will be available only in 40 cities in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X