Home
Gadgets

SPO2 മോണിറ്റർ വരുന്ന അമാസ്ഫിറ്റ് ബിപ് യു പ്രോ സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു

ഇന്ത്യയിൽ വിപണിയിലെത്തിയ അമാസ്ഫിറ്റ് ബിപ് യു പ്രോ ഏപ്രിൽ 14 മുതൽ ആമസോൺ വഴി വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു. ബിപ് സീരീസിൽ വരുന്ന ഈ പുതിയ സ്മാർട്ട് വാച്ചിൽ ജിപി‌എസും അന്തർനിർമ്മിതമായ ആമസോൺ അലക്സയും ഉൾപ്പെടുത്തിയിരിക്കുന്നു. അത് ചില പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് 'വോയ്‌സ് ഇന്ററാക്‌ഷൻ' അനുവദിക്കുന്നു. രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ അളക്കുന്ന SPO2 പോലുള്ള ഹെൽത്ത് ട്രാക്കിംഗ് സവിശേഷതയും ഇതിലുണ്ട്. കഴിഞ്ഞ വർഷം അവതരിപ്പിച്ച അമാസ്ഫിറ്റ് ബിപ് യു സ്മാർട്ട് വാച്ച് പോലെ ഡിസ്പ്ലേ കസ്റ്റമൈസേഷനായി 50 വാച്ച് ഫെയ്സുകളാണ് അമാസ്ഫിറ്റ് ബിപ് യു പ്രോ ഉപയോക്താക്കൾക്ക് ഇതിൽ നൽകിയിട്ടുള്ളത്.

അമാസ്ഫിറ്റ് ബിപ് യു പ്രോ: വിലയും, ലഭ്യതയും

അമാസ്ഫിറ്റ് ബിപ് യു പ്രോ: വിലയും, ലഭ്യതയും

ഇന്ത്യയിലെ അമാസ്ഫിറ്റ് ബിപ് യു പ്രോയുടെ വില 4,999 രൂപയാണ്. ഏപ്രിൽ 14 മുതൽ ഇത് അമാസ്ഫിറ്റ് വെബ്‌സൈറ്റ്, ആമസോൺ ഇന്ത്യ എന്നിവയിലൂടെ ഈ സ്മാർട്ട് വാച്ച് വിൽപ്പയ്ക്ക് ലഭ്യമാക്കും. കറുപ്പ്, പച്ച, പിങ്ക് എന്നീ മൂന്ന് നിറങ്ങളിൽ അമാസ്ഫിറ്റ് ബിപ് യു പ്രോ ലഭ്യമാക്കും.

അമാസ്ഫിറ്റ് ബിപ് യു പ്രോ സവിശേഷതകൾ

അമാസ്ഫിറ്റ് ബിപ് യു പ്രോ സവിശേഷതകൾ

1.43 ഇഞ്ച് എച്ച്ഡി ടിഎഫ്ടി-എൽസിഡി കളർ ഡിസ്‌പ്ലേ (320x302 പിക്‌സൽ) 2.5 ഡി കോർണിംഗ് ഗോറില്ല 3 സുരക്ഷ നൽകുന്നു. ഈ ഗ്ലാസിന് ആന്റി ഫിംഗർപ്രിന്റ് കോട്ടിംഗ് ഉണ്ട്. ഡിസ്പ്ലേ കസ്റ്റമൈസ് ചെയ്യുന്നതിനായി 50 വാച്ച് ഫെയ്സുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോകൾ പശ്ചാത്തലമായി അപ്‌ലോഡ് ചെയ്യാനും കഴിയും. സ്ട്രെസ് മോണിറ്ററിംഗ്, ബ്രീത്തിങ് ട്രെയിനിങ്, മെൻസ്ട്രുൾ ട്രാക്കിംഗ് തുടങ്ങിയ ഹെൽത്ത് ട്രാക്കിംഗ് മെഷറുകളും, ധരിക്കുന്നയാളുടെ രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ അളക്കുന്ന SPO2 ഫീച്ചറും ഇതിൽ വരുന്നു.

അമാസ്ഫിറ്റ് ബിപ് യു പ്രോ

മ്യൂസിക് നിയന്ത്രിക്കാനും അലാറം സജ്ജീകരിക്കാനും, കാലാവസ്ഥാ പ്രവചനങ്ങൾ, ട്രാഫിക് അപ്‌ഡേറ്റുകൾ, സ്‌പോർട്‌സ് അപ്‌ഡേറ്റുകൾ, ശബ്‌ദത്തിലൂടെ മറ്റ് തത്സമയ വിവരങ്ങൾ എന്നിവ നൽകാനും സാധിക്കുന്ന ബിൽറ്റ്-ഇൻ ആമസോൺ അലക്‌സയാണ് സ്മാർട്ട് വാച്ചിൻറെ യു‌എസ്‌പികളിൽ ഒന്ന്. ബിപ് യു പ്രോയിൽ ഉയർന്ന കൃത്യതയുള്ള ജിപിഎസ് സെൻസർ സവിശേഷതയുണ്ടെന്നും ദൂരം, വേഗത, ഹൃദയമിടിപ്പിൽ വരുന്ന മാറ്റങ്ങൾ, എത്ര കലോറി നഷ്ടമായി തുടങ്ങിയ ഫിറ്റ്‌നെസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എന്നിവ നിരീക്ഷിക്കുമെന്നും അമാസ്ഫിറ്റ് പറയുന്നു. കൂടാതെ, ഓട്ടം, സൈക്ലിംഗ്, യോഗ, നൃത്തം, സ്കേറ്റിംഗ്, കിക്ക്ബോക്സിംഗ് എന്നിവ ഉൾപ്പെടുന്ന 60 ലധികം സ്പോർട്സ് മോഡുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ സ്മാർട്ട് വാച്ചിന് 5ATM (50 മീറ്റർ വരെ) വാട്ടർ റെസിസ്റ്റൻസുണ്ട്.

ചാർജിൽ 9 ദിവസത്തെ പ്രവർത്തന സമയം

ഹൃദയമിടിപ്പ് നിരന്തരം നിരീക്ഷിക്കുന്ന രണ്ട് പിപിജി ബയോ ട്രാക്കിംഗ് ഒപ്റ്റിക്കൽ സെൻസറുകളാണ് സ്മാർട്ട് വാച്ചിനുള്ളത്. മികച്ച പ്രകടനത്തിനായി ഉറക്കം മെച്ചപ്പെടുത്തുന്നതിന് അമാസ്ഫിറ്റ് ബിപ് യു പ്രോ ഉറക്കം നിരീക്ഷിക്കുന്നതിനായുള്ള നാല് സ്ലീപ് സ്റ്റേജുകളും ഇതിൽ വരുന്നു. കൂടാതെ, അമാസ്ഫിറ്റ് ബിപ് യു പ്രോ മെൻസ്ട്രുൾ സൈക്കിൾസ് ട്രാക്കുചെയ്യുകയും റിമൈൻഡറുകൾ ലഭ്യമാക്കുകയും ചെയ്യുന്നു. സ്ട്രെസ് മോണിറ്ററിംഗ് സവിശേഷതയുള്ള ഇത് സ്ട്രെസ് ലെവലുകൾ സന്തുലിതമാക്കുന്നതിന് ശ്വസന വ്യായാമങ്ങൾ നൽകുന്നു. ഒറ്റ ചാർജിൽ 9 ദിവസത്തെ പ്രവർത്തന സമയം നൽകുന്നതായി അമാസ്ഫിറ്റ് ബിപ് യു പ്രോ അവകാശപ്പെടുന്നു.

Best Mobiles in India

English summary
Amazfit Bip U Pro has been launched in India, and will go on sale via Amazon from April 14, the company announced on Friday. The latest entrant to the Bip series, the wearable comes equipped with GPS, and built-in Amazon Alexa that allows for voice interaction to control some functions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X