ഇസിം സപ്പോർട്ടുള്ള കോളിംഗ് ഫീച്ചറുമായി അമാസ്ഫിറ്റ് ജിടിആർ 2 എൽടിഇ എഡിഷൻ സ്മാർട്ട് വാച്ച്

|

അമാസ്ഫിറ്റ് ജിടിആർ 2 എൽടിഇ സ്മാർട്ട് വാച്ച് അമാസ്ഫിറ്റ് പവർബഡ്സ് പ്രോ ഇയർബഡുകൾക്കൊപ്പം പുറത്തിറക്കി. ഈ സ്മാർട്ട് വാച്ച് ഒന്നിൽ കൂടുതൽ ഇസിം കോൾ ഫംഗ്ഷനുമായി വരുന്നു. ഈ എൽ‌ടി‌ഇ സ്മാർട്ട് വാച്ച് മോഡൽ കൂടുതൽ പ്രവർത്തനം നൽകുന്നു, അല്ലാത്തപക്ഷം അതിൻറെ എല്ലാ സവിശേഷതകളും കഴിഞ്ഞ വർഷം അവതരിപ്പിച്ച അമാസ്ഫിറ്റ് ജിടിആർ 2 ന് തുല്യമാണ്. റൗണ്ട് ഡയൽ, സിലിക്കൺ സ്ട്രാപ്പ്, ഹൃദയമിടിപ്പ്, ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ (SpO2) മോണിറ്ററിംഗ് എന്നിവയുമായാണ് അമാസ്ഫിറ്റ് ജിടിആർ 2 എൽടിഇ വിപണിയിൽ വരുന്നത്. കൂടാതെ, സ്മാർട്ട് വാച്ച് വൈ-ഫൈ, ജിപിഎസിനൊപ്പം ഡ്യൂവൽ സാറ്റലൈറ്റ് പൊസിഷനിംഗും എൻ‌എഫ്‌സിയും, കൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെയും സപ്പോർട്ട് ചെയ്യുന്നു.

അമാസ്ഫിറ്റ് ജിടിആർ 2 എൽടിഇ സ്മാർട്ട് വാച്ചിൻറെ വിലയും, വിൽപ്പനയും

അമാസ്ഫിറ്റ് ജിടിആർ 2 എൽടിഇ സ്മാർട്ട് വാച്ചിൻറെ വിലയും, വിൽപ്പനയും

പുതിയ അമാസ്ഫിറ്റ് ജിടിആർ 2 എൽടിഇ സ്മാർട്ട് വാച്ചിന് ആഗോളതലത്തിൽ യൂറോ 249 (ഏകദേശം 21,900 രൂപ) വില വരുന്നു. അമാസ്ഫിറ്റിൻറെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ആമസോൺ വഴി ക്യു 3 2021 ലും ഇത് ലഭ്യമാകും. ജർമ്മൻ, സ്‌പെയിൻ വിപണികളിലും ഈ സ്മാർട്ട് വാച്ച് പ്രഖ്യാപിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര വിപണികളിൽ ഇത് ലഭ്യമാകുന്നതിനെ കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല.

 എംഐ 11 അൾട്ര സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ ഇന്ന് ആരംഭിക്കും; വില, സവിശേഷതകൾ എംഐ 11 അൾട്ര സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ ഇന്ന് ആരംഭിക്കും; വില, സവിശേഷതകൾ

അമാസ്ഫിറ്റ് ജിടിആർ 2 എൽടിഇ സ്മാർട്ട് വാച്ചിൻറെ സവിശേഷതകൾ
 

അമാസ്ഫിറ്റ് ജിടിആർ 2 എൽടിഇ സ്മാർട്ട് വാച്ചിൻറെ സവിശേഷതകൾ

അമാസ്ഫിറ്റ് ജിടിആർ 2 എൽടിഇയും അമാസ്ഫിറ്റ് ജിടിആർ 2 തമ്മിലുള്ള യഥാർത്ഥ വ്യത്യാസം ഒന്നിൽ കൂടുതൽ ഇസിം എൽടിഇ കോൾ ഫംഗ്ഷനാണ്. ഇതുകൂടാതെ, ഈ സ്മാർട്ട് വാച്ചിൽ രണ്ട് വസ്‌തുക്കളും ഒരേ സവിശേഷതകൾ വരുന്നതായി വെളിപ്പെടുത്തുന്നു. 1.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 326 പിപി പിക്‌സൽ ഡെൻസിറ്റി, 450 നൈറ്റിന്റെ പീക്ക് ബറൈറ്റ്നസ്സ് എന്നിവ ഇതിലുണ്ടാകും. ഏറ്റവും പുതിയ ആപ്പിൾ വാച്ച് പോലെ തന്നെ ഈ സ്മാർട്ട് വാച്ചിന് SpO2 ഫീച്ചറുമുണ്ട്. 3 ഡി ഗ്ലാസ് സുരക്ഷയും, ആക്‌സിലറോമീറ്റർ, എയർ പ്രഷർ സെൻസർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, ഹാർട്ട്റേറ്റ് സെൻസർ എന്നിവ ഉൾപ്പെടുന്ന സെൻസറുകളുടെ ഒരു നിരതന്നെ ഈ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്.

ഇസിം സപ്പോർട്ടുള്ള കോളിംഗ് ഫീച്ചറുമായി അമാസ്ഫിറ്റ് ജിടിആർ 2 എൽടിഇ എഡിഷൻ സ്മാർട്ട് വാച്ച്

അമാസ്ഫിറ്റ് ജിടിആർ 2 എൽടിഇ 12 പ്രൊഫഷണൽ സ്പോർട്സ് മോഡുകളുമായി പ്രീലോഡ് ചെയ്തിരിക്കുന്നു. ഓഫ്‌ലൈൻ പ്ലേബാക്കിനായി 600 പാട്ടുകൾ വരെ സ്റ്റോർ ചെയ്യുവാൻ കഴിവുള്ള 3 ജിബി ഓൺബോർഡ് സ്റ്റോറേജ് ഇതിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ജിടിആർ 2 എൽടിഇയിൽ 417 എംഎഎച്ച് ബാറ്ററിയുണ്ടാകും, ഇത് ഏകദേശം രണ്ടാഴ്ചത്തെ ബാറ്ററി ലൈഫ് നിങ്ങൾക്ക് ഉറപ്പാക്കുന്നു. പവർ-സേവിംഗ് മോഡിൽ ഉപയോഗിക്കുകയാണെങ്കിൽ ഇത് 38 ദിവസം വരെ നിലനിൽക്കും. എന്നാൽ, നിങ്ങൾ എത്ര തവണ കോളിംഗ് ഫംഗ്ഷൻ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ബാറ്ററി ആയുസ്സ് വ്യത്യാസപ്പെടാം. മുൻപ് സൂചിപ്പിച്ചതുപോലെ,ഈ സ്മാർട്ട് വാച്ച് ജിപിഎസിനൊപ്പം ഡ്യൂവൽ സാറ്റലൈറ്റ് പൊസിഷനിംഗും എൻ‌എഫ്‌സിയും കൂടാതെ വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെയും സപ്പോർട്ട് ചെയ്യും. ഒരു വൈ-ഫൈ നെറ്റ്‌വർക്കിലൂടെ മ്യൂസിക് പ്രക്ഷേപണം ചെയ്യുന്നതിന് വൈ-ഫൈ മ്യൂസിക് ട്രാൻസ്മിഷനുമുണ്ട്.

Best Mobiles in India

English summary
Along with the Amazfit Powerbuds Pro earbuds, the Amazfit GTR 2 LTE smartwatch was released. A separate eSIM call function is included with the wearable. The LTE variant adds this feature.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X