അമാസ്ഫിറ്റ് ജിടിആർ 2 ഇ, അമാസ്ഫിറ്റ് ജിടിഎസ് 2 ഇ സ്മാർട്ട് വാച്ചുകൾ ജനുവരി 19 ന് അവതരിപ്പിക്കും
പുതിയ അമാസ്ഫിറ്റ് ജിടിആർ 2 ഇ, അമാസ്ഫിറ്റ് ജിടിഎസ് 2 ഇ സ്മാർട്ട് വാച്ചുകൾ ജനുവരി 19 ന് ഇന്ത്യയിൽ വിപണിയിലെത്തും. ലോഞ്ച് ചെയ്യുവാൻ പോകുന്ന തീയതി പരസ്യമാക്കിയതിന് പുറമെ ഈ സ്മാർട്ട് വാച്ചുകൾക്കായുള്ള വീഡിയോ ടീസറുകളും കമ്പനി ട്വിറ്ററിൽ പങ്കിടുകയും സവിശേഷതകൾ വെളിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച യഥാക്രമം അമാസ്ഫിറ്റ് ജിടിആർ 2, അമാസ്ഫിറ്റ് ജിടിഎസ് 2 എന്നിവയുടെ ബജറ്റ് എഡിഷനുകളാണ് അമാസ്ഫിറ്റ് ജിടിആർ 2 ഇ, അമാസ്ഫിറ്റ് ജിടിഎസ് 2 ഇ സ്മാർട്ട് വാച്ചുകൾ.

അമാസ്ഫിറ്റ് ജിടിആർ 2 ഇ, അമാസ്ഫിറ്റ് ജിടിഎസ് 2 ഇ തുടങ്ങിയ സ്മാർട്ട് വാച്ചുകൾ കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിക്കുകയും സിഇഎസ് 2021ൽ ആഗോള വിപണിയിൽ അവതരിപ്പിക്കുകയും ചെയ്തു. അമാസ്ഫിറ്റ് ജിടിആർ 2 ഇ, അമാസ്ഫിറ്റ് ജിടിഎസ് 2 ഇ തുടങ്ങിയ സ്മാർട്ട് വാച്ചുകൾ 2021 ജനുവരി 19ന് അവതരിപ്പിക്കുമെന്ന് ടീസർ വീഡിയോകൾ വഴി അമാസ്ഫിറ്റ് ട്വിറ്ററിൽ പ്രഖ്യപിച്ചു. അമാസ്ഫിറ്റ് ജിടിആർ 2 ഇയ്ക്ക് ബാറ്ററി ലൈഫ് വളരെ കൂടുതലും, എന്നാൽ അവയുടെ ഡയൽ രൂപങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു.
അമാസ്ഫിറ്റ് ജിടിആർ 2 ഇ: സവിശേഷതകളും, ലഭ്യതയും
ആമസോൺ വഴിയും, അമാസ്ഫിറ്റിന്റെ ഇന്ത്യൻ വെബ്സൈറ്റ് വഴിയും അമാസ്ഫിറ്റ് ജിടിആർ 2 ഇ നിങ്ങൾക്ക് വാങ്ങാവുന്നതാണ്. ഒബ്സിഡിയൻ ബ്ലാക്ക്, സ്ലേറ്റ് ഗ്രേ, മാച്ച ഗ്രീൻ കളർ വേരിയന്റുകളിൽ ഇത് വിപണിയിൽ വരുന്നു. അമാസ്ഫിറ്റ് ജിടിആർ 2 ഇ യുടെ ചില സവിശേഷതകൾ ടീസർ വീഡിയോയിൽ വെളിപ്പെടുത്തുകയും ചെയ്യ്തു. 1.39 ഇഞ്ച് എച്ച്ഡി ഓൺ അമോലെഡ് ഡിസ്പ്ലേ, 24 ദിവസത്തെ ബാറ്ററി ലൈഫ്, 5 എടിഎം വാട്ടർ റെസിസ്റ്റൻസ് എന്നിവ ഇതിലുണ്ടാകും. ഇതിന് വൃത്താകൃതിയിലുള്ള ഡിസ്പ്ലേയാണ് വരുന്നത്. വീഡിയോയിൽ കാണുന്നതുപോലെ ഈ സ്മാർട്ട് വാച്ചിന് വളഞ്ഞ ബെസെൽ-ലെസ്സ് രൂപകൽപ്പനയാണ് വരുന്നത്. 24 മണിക്കൂർ ഹാർട്ട്റേറ്റ് മോണിറ്ററിങ്, ബ്ലഡ്-ഓക്സിജൻ സാച്ചുറേഷൻ മെഷർമെൻറ്,സ്ലീപ്പ് ക്വാളിറ്റി മോണിറ്ററിങ് തുടങ്ങിയ ഹെൽത്ത് ഫീച്ചറുകൾ ഇതിൽ വരുന്നു.

അമാസ്ഫിറ്റ് ജിടിആർ 2 ഇയിൽ 90 സ്പോർട്സ് മോഡുകളും 50 ലധികം വാച്ച് ഫെയ്സുകളും വരുന്നു. നിങ്ങളുടെ ശാരീരിക അവസ്ഥ സംഗ്രഹിക്കുന്നതും അതിന് സ്കോർ നൽകുന്ന ഒരു പിഎഐ ഹെൽത്ത് അസ്സസ്മെന്റ് സംവിധാനവും ഇതിൽ വരുന്നു. സ്ട്രെസ് ലെവൽ മോണിറ്ററിംഗ്, വോയിസ് അസസ്മെന്റ് സവിശേഷതകളും ഇതിൽ ലഭ്യമാണ്.
അമാസ്ഫിറ്റ് ജിടിഎസ് 2 ഇ സവിശേഷതകൾ, ലഭ്യത
ഫ്ലിപ്പ്കാർട്ട്, അമാസ്ഫിറ്റിന്റെ ഇന്ത്യയുടെ വെബ്സൈറ്റ് എന്നിവ വഴി നിങ്ങൾക്ക് അമാസ്ഫിറ്റ് ജിടിഎസ് 2 ഇ സ്വന്തമാക്കാവുന്നതാണ്. അർബൻ ഗ്രേ, ഡെസേർട്ട് ഗോൾഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ വേരിയന്റുകളിൽ ഇത് വിപണിയിൽ വരുന്നു. ഇതിന് ബെസെൽ-കുറവ് രൂപകൽപ്പനയും 1.65 ഇഞ്ച് എച്ച്ഡി ഓൺ അമോലെഡ് സ്ക്വയർ ആകൃതിയിലുള്ള ഡിസ്പ്ലേയുമുണ്ട്. ഹാർട്ട്റേറ്റ്, ബ്ലഡ് ഓക്സിജൻ, സ്ലീപ് മോണിറ്ററിങ് സവിശേഷതകൾ എന്നിവ ഈ സ്മാർട്ട് വാച്ചിലുണ്ട്. അമാസ്ഫിറ്റ് ജിടിആർ 2 ഇ പോലെ തന്നെ അമാസ്ഫിറ്റ് ജിടിഎസ് 2 ഇയിലും 90 സ്പോർട്സ് മോഡുകൾ, 50 ലധികം വാച്ച് ഫെയ്സുകൾ, 40 ഓൽവേസ് ഓൺ ഡിസ്പ്ലേ, 5 എടിഎം വാട്ടർ റെസിസ്റ്റൻസ് എന്നിവ വരുന്നു. അമാസ്ഫിറ്റ് ജിടിഎസ് 2 ഇയ്ക്ക് 14 ദിവസത്തെ ബാറ്ററി ലൈഫ് ഉണ്ട്. ഈ സ്മാർട്ട് വാച്ചിന് ഒരു പിഎഐ ഹെൽത്ത് അസ്സസ്മെന്റ് സംവിധാനവും വോയ്‌സ് അസസ്മെന്റ് സവിശേഷതകളും വരുന്നു.


Click it and Unblock the Notifications








