Home
Gadgets

നിങ്ങൾക്ക് സൗജന്യ സ്ട്രാപ്പുള്ള അമാസ്ഫിറ്റ് ജിടിഎസ് 2 മിനി സ്വന്തമാക്കുവാൻ ഇതാ ഒരവസരം

ജി‌ടി‌ആർ 2 വാച്ചിനൊപ്പം ജി‌എം‌എസ് 2 സീരീസ് ഇന്ത്യയിൽ അടുത്തിടെ അമാസ്ഫിറ്റ് അവതരിപ്പിച്ചിരുന്നു. ജിടിഎസ് 2, ജിടിആർ 2 എന്നിവ പ്രീമിയം സെഗ്‌മെന്റിൽ വരുന്ന സ്മാർട്ട് വാച്ചുകളാണ്. അതേസമയം 6,999 രൂപ വിലവരുന്ന ജിടിഎസ് 2 മിനി (Amazfit GTS 2 Mini) ബജറ്റ് വില വിഭാഗത്തിൽ വരുന്ന ഒരു സ്മാർട്ട് വാച്ച് ആണ്. അനവധി സവിശേഷതകൾ ഉൾപ്പെടുത്തിയ ഇത് ഇപ്പോൾ രാജ്യത്തെ ഏറ്റവും ആവശ്യമുള്ള വാച്ചുകളിൽ ഒന്നാണ്. എന്നാൽ, അമാസ്ഫിറ്റ് വിതരണ ശൃംഖലയിൽ ചില പ്രശ്‌നങ്ങൾ നേരിടുന്നന്നതിനാൽ ഉപയോക്താക്കൾക്ക് ഇത് വിപണിയിൽ നിന്നും ലഭിക്കുവാൻ അൽപം കാലതാമസം നേരിട്ടേക്കും.

അമാസ്ഫിറ്റ് ജിടിഎസ് 2

കാലതാമസം നേരിടുന്നതിനാൽ ഇതുവരെ അമാസ്ഫിറ്റ് ജിടിഎസ് 2 മിനി ബുക്ക് ചെയ്തവർക്ക് ഇപ്പോൾ ഒരു സൗജന്യ സ്ട്രാപ്പും കൂടി ലഭിക്കുന്നതാണ്. ലോജിസ്റ്റിക്സിൽ പ്രശ്‌നങ്ങളുണ്ടെന്നും അത് ഡെലിവറികൾ വൈകിപ്പിക്കുമെന്നും കമ്പനി പറഞ്ഞിരുന്നു. ഈ സ്മാർട്ട് വാച്ച് ഡെലിവർ ചെയ്യുന്നതിനായി ഉപയോക്താക്കൾക്ക് എത്രത്തോളം കാത്തിരിക്കേണ്ടിവരുമെന്ന കാര്യം അമാസ്ഫിറ്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു സൗജന്യ സ്ട്രാപ്പ് ലഭിക്കുന്നതിനായി ജനുവരി ഒന്നിന് മുമ്പ് വാച്ച് നിങ്ങൾക്ക് ബുക്ക് ചെയ്യാവുന്നതാണ്.

അമാസ്ഫിറ്റ് ജിടിഎസ് 2 മിനി: സവിശേഷതകൾ

അമാസ്ഫിറ്റ് ജിടിഎസ് 2 മിനി: സവിശേഷതകൾ

6,999 രൂപയ്ക്ക് കഴിഞ്ഞയാഴ്ച പുറത്തിറക്കി. ജിടിഎസ് 2 മിനി കൂടുതൽ ചെലവേറിയ വാനില മോഡലിന്റെ ബേസിക് സവിശേഷതകൾ മിക്കതും അതുപോലെ നിലനിർത്തുന്നു. ബജറ്റ് ഗാഡ്‌ജറ്റായി ലഭിക്കുവാൻ കമ്പനി ഈ സ്മാർട്ട് വാച്ചിൽ ചിലയിടങ്ങളിൽ വിട്ടുവീഴ്ച്ച നടത്തും. അതിനാൽ, ഈ വാച്ച് ഉപയോഗിച്ച് നിങ്ങൾക്ക് ഓൺ‌ബോർഡ് സ്പീക്കറും മൈക്കും നഷ്ടപ്പെട്ടേക്കാം. ജിടിഎസ് 2 മിനിയിൽ വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടും ബെൻഡഡ്‌ എഡ്ജ് ഡിസ്‌പ്ലേയും ഇല്ല. ബാറ്ററി വലുപ്പം ചെറുതാണെങ്കിലും 14 ദിവസത്തെ ബാറ്ററി ലൈഫ് വരെ നൽകുമെന്ന് അമാസ്ഫിറ്റ് അവകാശപ്പെടുന്നു.

സൗജന്യ സ്ട്രാപ്പുള്ള അമാസ്ഫിറ്റ് ജിടിഎസ് 2 മിനി

ജി‌ടി‌എസ് 2 മിനിയിലെ വിവിധ തരം ഒപ്റ്റിക്കൽ സെൻസറുകളുടെ പട്ടികയിൽ ഫിറ്റ്‌നെസ് താൽപ്പര്യക്കാർക്ക് ഹിയർ റേറ്റ് മോണിറ്ററിങ്ങും എസ്പിO2 മോണിറ്ററിങ്ങും കണ്ടെത്താനാകും. ഒരാൾക്ക് സ്ട്രെസ് ട്രാക്ക് ചെയ്യാനും ശാന്തമാക്കാനായി ശ്വസന വ്യായാമങ്ങൾ ഉപയോഗിക്കാനും കഴിയും. 70 ലധികം സ്‌പോർട്‌സ് മോഡുകൾ ഉപയോക്താക്കൾക്ക് ഇതിൽ നിന്നും പ്രയോജനപ്പെടുത്തുവാൻ സാധിക്കും. സ്ത്രീ ഉപയോക്താക്കൾക്ക് അവരുടെ മെൻസ്ട്രുൽ ഹെൽത്ത് ട്രാക്ക് ചെയ്യുവാനും കഴിയും.

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുമായി മാത്രം യോജിക്കുന്നു

6,999 രൂപ വില വരുന്ന അമാസ്ഫിറ്റ് ജിടിഎസ് 2 മിനി 4,999 രൂപ വില വരുന്ന റിയൽ‌മി വാച്ച് എസുമായി മത്സരിക്കേണ്ടതായി വരും. അമോലെഡ് ഡിസ്പ്ലേ ഇല്ലാത്ത റിയൽ‌മി വാച്ച് എസിന് കുറച്ച് സ്പോർട്സ് മോഡുകളും വരുന്നു. എന്നാൽ, ജിപിഎസ് സെൻസറുകളൊന്നും ലഭ്യമല്ല. റിയൽ‌മി 15 ദിവസത്തെ ബാറ്ററി ലൈഫ് നൽകുമെന്ന് അവകാശപ്പെടുന്നു. ഈ സ്മാർട്ട് വാച്ച് നിലവിൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുമായി മാത്രം യോജിക്കുന്നു.

More from GizBot

Best Mobiles in India

English summary
The GTS 2 series has recently been released in India by Amazfit alongside the GTR 2 watch. The GTS 2 and GTR 2 cater to the premium market, while the GTS 2 Mini, with a starting price of Rs 6,999, is aimed at the budget segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X