Home
Gadgets

6999 രൂപ വിലയുള്ള അമാസ്ഫിറ്റ് ജിടിഎസ് 2 മിനി സ്മാർട്ട് വാച്ച് വരുന്നു ഇന്ത്യയിൽ

അമാസ്ഫിറ്റ് ജിടിഎസ് 2 മിനിക്ക് (Amazfit GTS 2 mini) ഇന്ത്യയിൽ വരുന്ന വിലയും മറ്റ് ലഭ്യത വിശദാംശങ്ങളും ഔദ്യോഗികമായി വെളിപ്പെടുത്തി. ഈ പുതിയ സ്മാർട്ട് വാച്ച് ഡിസംബർ 26 മുതൽ രാജ്യത്ത് പ്രീ-ബുക്കിംഗിനായി ലഭ്യമാകുമെന്ന് ഹുവാമി സബ് ബ്രാൻഡായ അമാസ്ഫിറ്റ് അറിയിച്ചു. അമാസ്ഫിറ്റ് ജിടിഎസ് 2 മിനി ഈ മാസം ആദ്യം ചൈനയിൽ അവതരിപ്പിച്ചു. അമോലെഡ് ഡിസ്പ്ലേയിൽ വരുന്ന ഈ സ്മാർട്ട് വാച്ച് തുടർച്ചയായ ഹാർട്ട്റേറ്റ് മോണിറ്ററിങ് നിരീക്ഷണത്തിനായി പിപിജി ഒപ്റ്റിക്കൽ സെൻസർ അവതരിപ്പിക്കുന്നു. സ്ട്രെസ് ലെവൽ മോണിറ്ററിംഗ്, പീരീഡ് സൈക്കിൾ ട്രാക്കിംഗ്, സ്ലീപ്പ് ക്വാളിറ്റി മോണിറ്ററിംഗ് തുടങ്ങിയ സവിശേഷതകളും അമാസ്ഫിറ്റ് ജിടിഎസ് 2 മിനിയിൽ ഉൾപ്പെടുന്നു. 50 വാച്ച് ഫെയ്‌സുകളുമായാണ് ഈ സ്മാർട്ട് വാച്ച് വിപണിയിൽ വരുന്നത്.

അമാസ്ഫിറ്റ് ജിടിഎസ് 2 മിനി: ഇന്ത്യയിലെ വില, ലഭ്യത

അമാസ്ഫിറ്റ് ജിടിഎസ് 2 മിനി: ഇന്ത്യയിലെ വില, ലഭ്യത

അമാസ്ഫിറ്റ് ജിടിഎസ് 2 മിനിക്ക് ഇന്ത്യയിൽ 6,999 രൂപയാണ് വില വരുന്നത്. സ്മാർട്ട് വാച്ച് ഫ്ലമിംഗോ പിങ്ക്, മിഡ്‌നൈറ്റ് ബ്ലാക്ക്, സേജ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്, ഡിസംബർ 26 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ, അമാസ്ഫിറ്റ് ഇന്ത്യ വെബ്‌സൈറ്റ് എന്നിവയിലൂടെ പ്രീ-ബുക്കിംഗിനായി ലഭ്യമായി തുടങ്ങും. സി‌എൻ‌വൈ 699 ന്റെ ടാഗ് (ഏകദേശം 8,000 രൂപ) വിലയ്ക്ക് അമാസ്ഫിറ്റ് ജിടിഎസ് 2 മിനി ചൈനയിൽ ലോഞ്ച് ചെയ്തു.

അമാസ്ഫിറ്റ് ജിടിഎസ് 2 മിനി: സവിശേഷതകൾ

അമാസ്ഫിറ്റ് ജിടിഎസ് 2 മിനി: സവിശേഷതകൾ

1.55 ഇഞ്ച് (306x354 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയുള്ള അമാസ്ഫിറ്റ് ജിടിഎസ് 2 മിനി 301 പിപി പിക്‌സൽ ഡെൻസിറ്റി നൽകുന്നു. 8.95 മിമി കട്ടിയുള്ളതും 19.5 ഗ്രാം ഭാരം വരുന്നതുമായ അലുമിനിയം അലോയ് ഉപയോഗിച്ചാണ് സ്മാർട്ട് വാച്ച് നിർമ്മിച്ചിരിക്കുന്നത്. ഫിറ്റ്‌നെസ് പ്രേമികൾക്ക് 24/7 ഹാർട്ട്റേറ്റ് മോണിറ്ററിങ് ചെയ്യുന്നതിനായി പിപിജി ഒപ്റ്റിക്കൽ സെൻസറും ഹുവാമി ബയോട്രാക്കർ 2 ഉം ഉൾപ്പെടുന്നു. റെസ്റ്റിംഗ് ഹാർട്ട്റേറ്റ് ട്രാക്കിംഗ്, ഹാർട്ട്റേറ്റ് സോൺസ്, ഹൈ ഹാർട്ട്റേറ്റ് അലർട്ട് എന്നിവയും ഈ സ്മാർട്ട് വാച്ച് നൽകുന്നു.

ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ (SpO2)

ഹാർട്ട്റേറ്റ് മോണിറ്ററിങിനൊപ്പം ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ (SpO2) മെഷർമെന്റിനൊപ്പം അമാസ്ഫിറ്റ് ജിടിഎസ് 2 മിനി വരുന്നു. ഇത് ഹുവാമിയുടെ പ്രൊപ്രൈറ്ററി ഓക്സിജൻ ഡാറ്റ എഐ എഞ്ചിനെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്ലീപ്പ് ക്വാളിറ്റി മോണിറ്ററിംഗ്, പെരിയോസ് സൈക്കിൾ ട്രാക്കിംഗ്, സ്ട്രെസ് മോണിറ്ററിംഗ് എന്നിവയും അമാസ്ഫിറ്റ് ജിടിഎസ് 2 മിനിയിൽ ലഭ്യമാണ്. കൂടാതെ, റണ്ണിങ്, സൈക്ലിംഗ്, സ്വിമിങ് എന്നിവയുൾപ്പെടെ 70 പ്രീലോഡ് ചെയ്ത സ്പോർട്സ് മോഡുകൾ ഈ സ്മാർട്ട് വാച്ചിൽ നിന്നും നിങ്ങൾക്ക് ലഭിക്കും. ഒപ്പം ഏറ്റവും ജനപ്രിയമായ ഇൻഡോർ,ഔട്ട്‌ഡോർ സ്പോർട്സ്. വ്യായാമ വേളകളിൽ വ്യായാമ ഘട്ടങ്ങൾ, സ്റ്റേജുകൾ, ഹാർട്ട്റേറ്റ് സോൺസ് എന്നിവയെക്കുറിച്ചുള്ള നോട്ടിഫിക്കേഷനുകൾ നൽകാനും ഇത് രൂപകൽപ്പന ചെയ്യ്തിരിക്കുന്നു.

അമാസ്ഫിറ്റ് ജിടിഎസ് 2 മിനി

ആൻഡ്രോയിഡ് 5.0 അല്ലെങ്കിൽ ഐഒഎസ് 10.0 പ്രവർത്തിക്കുന്ന ഡിവൈസുകളുമായി അമാസ്ഫിറ്റ് ജിടിഎസ് 2 മിനി അനുയോജ്യമാണ്. നിങ്ങൾക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സപ്പോർട്ടും ഇതിൽ ലഭിക്കുന്നതാണ്. കൂടാതെ, 220 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട് വാച്ചിൽ വരുന്നത്. ഇത് ഒരു തവണ ചാർജ് ചെയ്‌താൽ 14 ദിവസം വരെ ഉപയോഗിക്കുവാൻ കഴിയും.

More from GizBot

Best Mobiles in India

English summary
India's Amazfit GTS 2 mini price and details of availability have been officially announced. Huami sub-brand Amazfit has confirmed that the new smartwatch will go on pre-bookings in the nation from December 26.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X