Home
Gadgets

എസ്‌പി‌ഒ 2 മോണിറ്ററുമായി വരുന്ന അമാസ്ഫിറ്റ് ജിടിഎസ് 2 മിനി ഇപ്പോൾ പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്: വില, സവിശേഷതകൾ

അമാസ്ഫിറ്റ് ജിടിഎസ് 2 മിനി സ്മാർട്ട് വാച്ച് (Amazfit GTS 2 mini) ഇപ്പോൾ പ്രീ-ഓർഡറിനായി ഇന്ത്യയിൽ ലഭ്യമാക്കി കഴിഞ്ഞു. അമാസ്ഫിറ്റ് ഇന്ത്യ ഓൺലൈൻ സ്റ്റോറിൽ നിന്നും ആമസോണിൽ നിന്നും ഓർഡർ ചെയ്യാൻ ഇപ്പോൾ നിങ്ങൾക്ക് സാധിക്കുന്നതാണ്. 1.55 ഇഞ്ച് കളർ അമോലെഡ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും ബിൽറ്റ്-ഇൻ ജിപിഎസും ഈ സ്മാർട്ട് വാച്ചിനുണ്ട്. ഓൺ ഡിസ്‌പ്ലേ പ്രവർത്തനവും 70 ലധികം സ്‌പോർട്‌സ് മോഡുകളും ഇതിൽ വരുന്നു. 19.5 ഗ്രാം ഭാരം വരുന്ന ഈ സ്മാർട്ട് വാച്ചിന് 50 വാച്ച് ഫെയ്സ് തീമുകൾ ഉണ്ട്. 24/7 ഹാർട്ട്റേറ്റ് പിപിജി ഒപ്റ്റിക്കൽ സെൻസറും ഇതിൽ ഉൾപ്പെടുന്നു.

എസ്‌പി‌ഒ 2 മോണിറ്ററുമായി വരുന്ന അമാസ്ഫിറ്റ് ജിടിഎസ് 2 മിനി

അമാസ്ഫിറ്റ് ജിടിഎസ് 2 മിനി: ഇന്ത്യയിലെ വില, വിൽപ്പന

പുതിയ അമാസ്ഫിറ്റ് ജിടിഎസ് 2 മിനി അമാസ്ഫിറ്റ് ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറിലും ആമസോണിലും പ്രീ-ഓർഡറിനായും ലഭ്യമാണ്. ഈ സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ 6,999 രൂപയാണ് വിലവരുന്നത്. ഇത് നിലവിൽ അമാസ്ഫിറ്റ് സൈറ്റിൽ കറുപ്പ്, പിങ്ക് സ്ട്രാപ്പ് ഓപ്ഷനുകളിലും ആമസോണിൽ കറുത്ത ഓപ്ഷനിലും പട്ടികപ്പെടുത്തിയിരിക്കുന്നു. സേജ് ഗ്രീൻ കളർ ഓപ്ഷൻ ഇതുവരെ വിൽപ്പനയ്ക്ക് ലഭ്യമായിട്ടില്ല. ആമസോൺ പ്രൈം അംഗങ്ങൾക്കായി നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ അഞ്ച് ശതമാനം ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു.

അമാസ്ഫിറ്റ് ജിടിഎസ് 2 മിനി: സവിശേഷതകൾ

അമാസ്ഫിറ്റ് ജിടിഎസ് 2 മിനിയിൽ 1.55 ഇഞ്ച് (306x354 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേ ഉണ്ട്. 24/7 ഹാർട്ട്റേറ്റ് മോണിറ്ററിങ്ങിനായി ഹുവാമിയുടെ സ്വന്തം ബയോട്രാക്കർ 2 ടെക് ഉപയോഗിക്കുന്ന പിപിജി ഒപ്റ്റിക്കൽ സെൻസറും ഇതിൽ ഉൾപ്പെടുന്നു. ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ (എസ്‌പി‌ഒ 2) മെഷർമെന്റിനൊപ്പം അമാസ്ഫിറ്റ് ജിടിഎസ് 2 മിനി വരുന്നു. ഈ സ്മാർട്ട് വാച്ചിൻറെ ഭാരം 19.5 ഗ്രാം മാത്രമാണ്, കൂടാതെ 50 വാച്ച് ഫെയ്സ് തീമുകളുമുണ്ട്.

ഇൻഡോർ, ഔട്ട്‌ഡോർ സ്‌പോർട്‌സുകൾക്കൊപ്പം ഓട്ടം, സൈക്ലിംഗ്, നീന്തൽ എന്നിവയുൾപ്പെടെ 70 പ്രീലോഡുചെയ്‌ത സ്‌പോർട്‌സ് മോഡുകളും അമാസ്ഫിറ്റ് ജിടിഎസ് 2 മിനിയിൽ വരുന്നു. വ്യായാമ ഘട്ടങ്ങളിൽ വ്യായാമ ഘട്ടങ്ങൾ, കണ്ടിഷൻസ്, ഹാർട്ട്റേറ്റ് സോൺസ് എന്നിവയെക്കുറിച്ചുള്ള അറിയിപ്പുകൾ നൽകാനും ഇത് രൂപകൽപ്പന ചെയ്തിട്ടുണ്ട്.

ഇതുകൂടാതെ, 220 എംഎഎച്ച് ബാറ്ററിയുമായി വരുന്ന അമാസ്ഫിറ്റ് ജിടിഎസ് 2 മിനിക്ക് ഒരു ചാർജിൽ 14 ദിവസം വരെ ഉപയോഗിക്കുവാൻ സാധിക്കും. സ്ലീപ്പ് ക്വാളിറ്റി മോണിറ്ററിംഗ്, പീരീഡ് സൈക്കിൾ ട്രാക്കിംഗ്, സ്ട്രെസ് മോണിറ്ററിംഗ് എന്നിവയുമായാണ് ഇത് വരുന്നത്. ഇത് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞത് ആൻഡ്രോയിഡ് 5.0 അല്ലെങ്കിൽ ഐഓഎസ് 10.0 പ്രവർത്തിക്കുന്ന ഡിവൈസുകളുമായി ഇത് പൊരുത്തപ്പെടുന്നു. അന്തർനിർമ്മിത ജിപിഎസ് പ്രവർത്തനവും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The Amazfit GTS 2 mini smartwatch in India is now available for pre-order. The wearable can be purchased from the online store of Amazfit India and from Amazon. The smartwatch has a 1.55-inch colour AMOLED touchscreen display and a built-in GPS. It also has an always-on monitor option and more than 70 modes of sport.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X