അമാസ്ഫിറ്റ് ജിടിഎസ് 2 ഇ, അമാസ്ഫിറ്റ് ജിടിആർ 2 ഇ സ്മാർട്ട് വാച്ചുകൾ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും
കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച അമാസ്ഫിറ്റ് ജിടിആർ 2 സ്മാർട്ട് വാച്ചിന് ശേഷം അമാസ്ഫിറ്റ് ജിടിഎസ് 2 ഇ, ജിടിആർ 2 ഇ വാച്ചുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ജിടിഎസ് 2, ജിടിആർ 2 എന്നിവയ്‌ക്ക് അനുബന്ധമായി അന്താരാഷ്ട്ര വിപണിയിൽ അമാസ്ഫിറ്റ് ഈ വാച്ചുകൾ നേരത്തെ പുറത്തിറക്കിയിരുന്നു. ഈ വാച്ചുകൾക്കായി അമാസ്ഫിറ്റ് ഇന്ത്യ ഇതുവരെ വിലകൾ പ്രഖ്യാപിക്കുകയോ പ്രീ-ഓർഡറുകൾ ആരംഭിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, ഈ വാച്ചുകൾക്ക് ജിടിഎസ് 2, ജിടിആർ 2 എന്നിവയ്ക്ക് കീഴിൽ കൊണ്ട് വരുവാൻ കഴിയും. ഇത് ഫസ്റ്റ് ജനറേഷൻ ജിടിആർ, ജിടിഎസ് വാച്ചുകൾ മാറ്റിസ്ഥാപിക്കുന്നു. ഈ വാച്ചുകൾ 9,000 രൂപയിൽ നിന്ന് ആരംഭിക്കുമെന്നും പറയുന്നു. എന്നാൽ, ഷവോമി എംഐ വാച്ച് റിവോൾവ്, റിയൽമി വാച്ച് എസ് പ്രോ എന്നിവയ്‌ക്കെതിരെ മത്സരിക്കുവാൻ അമാസ്ഫിറ്റിനെ ഇത് സഹായിക്കും.

അമാസ്ഫിറ്റ് ജിടിഎസ് 2 ഇ, ജിടിആർ 2 ഇ: സവിശേഷതകൾ
ജിടിഎസ് 2, ജിടിആർ 2 എന്നിവയുടെ സ്റ്റാൻഡേർഡ് മോഡലുകളുടെ വാട്ടർഡ്-ഡൗൺ എഡിഷനുകളാണ് അമാസ്ഫിറ്റ് ജിടിഎസ് 2 ഇ, ജിടിആർ 2 ഇ സ്മാർട്ട് വാച്ചുകൾ. നിങ്ങൾക്ക് ഇതിൽ കോളിംഗ് ഫംഗ്ഷനുകൾ നഷ്‌ടപ്പെടുകയും മറിച്ച് ബാറ്ററി ലൈഫ് കൂടുതൽ ലഭിക്കുകയും ചെയ്യുന്നു. ജിടിഎസ് 2 ഇയുടെ വില കുറയ്‌ക്കുന്നതിനായി രൂപകൽപ്പനയിൽ അൽപ്പം വിട്ടുവീഴ്ച നടത്തിയിട്ടുണ്ട്. ജിടിഎസ് 2 ഇ ഒരു ചതുരാകൃതിയിലുള്ള ലേയൗട്ടിൽ 1.65 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ അവതരിപ്പിക്കുന്നു.

വലിയ ബാറ്ററി വരുന്ന ഈ സ്മാർട്ട് വാച്ച് 14 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. ഹാർട്ട്റേറ്റ് മോണിറ്ററിങ്, എസ്‌പിഒ 2 മോണിറ്ററിംഗ്, സ്ട്രെസ്, സ്ലീപ് മോണിറ്ററിംഗ് എന്ന് തുടങ്ങി 90 ലധികം സ്‌പോർട്‌സ് ട്രാക്കിംഗ് മോഡുകൾ ഇതിൽ വരുന്നു. ഒരു തെർമോമീറ്ററും ഒരു ബാരോമീറ്റർ ഫംഗ്ഷനും ഇതിൽ ഉണ്ട്. ഇത് സ്പീക്കറിനെ നഷ്‌ടപ്പെടുത്തുന്നു, പക്ഷേ ഓഫ്‌ലൈൻ വോയ്‌സ് കമാൻഡുകൾക്കായി മൈക്രോഫോൺ നിലനിൽക്കുകയും ചെയ്യുന്നു.

മറുവശത്ത്, ജിടിആർ 2 ഇ ഒരേ വൃത്താകൃതിയിലുള്ള 1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ നിലനിർത്തുന്നു. ജിടിഎസ് 2 ഇയുടെ അതേ ഫിറ്റ്നസ് ഫംഗ്ഷനുകളും ഇതിൽ നൽകിയിരിക്കുന്നു. പക്ഷേ, കൂടുതൽ സമയം ബാറ്ററി ലൈഫ് നേടുന്നു എന്നുള്ളതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രധാനപ്പെട്ട സവിശേഷത. ജിടിആർ 2 ഇയ്ക്ക് 24 ദിവസത്തെ പവർ ബാക്കപ്പ് വാഗ്ദാനം ചെയ്യുമെന്ന് അമാസ്ഫിറ്റ് പറയുന്നു. ജിടിആർ 2 ഇയിൽ വാനില ജിടിആർ 2 ന് സമാനമായ മെച്ചപ്പെട്ട ഹാപ്റ്റിക്സുകളും ഉണ്ട്.

ജിടിഎസ് 2 ഇ, ജിടിആർ 2 ഇ എന്നിവ 9,000 രൂപ വില നിരക്കിൽ വിപണിയിൽ വന്നാൽ ഇവ ഷവോമി എംഐ വാച്ച് റിവോൾവ്, റിയൽമി വാച്ച് എസ് പ്രോ എന്നിവയ്ക്ക് മികച്ച ബദലായിരിക്കും, ഇവ രണ്ടും 9,999 രൂപ വിലയിലാണ് വിൽക്കുന്നത്. എംഐ വാച്ച് റിവോൾവിന് ക്ലാസ്-ലീഡിംഗ് ഡിസൈനും ഹെൽത്ത് ട്രാക്കിംഗ് സവിശേഷതകളും ഉണ്ട്. വേഗത്തിലുള്ള ആനിമേഷനുകളും പഴയ സ്കൂൾ രൂപകൽപ്പനയും ഉപയോഗിച്ച് ഈ സെഗ്‌മെന്റിലെ ഏത് വാച്ചിനുമുള്ള മികച്ച പ്രകടനം റിയൽമി വാച്ച് എസ് പ്രോ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








