90 സ്‌പോർട്‌സ് മോഡുകളുള്ള അമാസ്ഫിറ്റ് ജിടിഎസ് 2 ഇ, അമാസ്ഫിറ്റ് ജിടിആർ 2 ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ
അമാസ്ഫിറ്റ് ജിടിഎസ് 2, ജിടിആർ 2 എന്നിവയുടെ തുടർന്നുള്ള മോഡലുകളായി അമാസ്ഫിറ്റ് ജിടിഎസ് 2 ഇ, അമാസ്ഫിറ്റ് ജിടിആർ 2 ഇ സ്മാർട്ട് വാച്ചുകൾ ചൈനയിൽ അവതരിപ്പിച്ചു. പുതിയ വാച്ചുകൾക്ക് പഴയ മോഡലുകളുടെ അതേ സവിശേഷതകളുണ്ടെങ്കിലും കുറഞ്ഞ വിലയും മറ്റ് ചില സവിശേഷതകളും വരുന്നു. എന്നാൽ, ഈ സ്മാർട്ട് വാച്ച് കൂടുതൽ ബാറ്ററി ലൈഫ് നൽകുമെന്നും പറയുന്നു. അമാസ്ഫിറ്റ് ജിടിഎസ് 2 ഇയ്ക്ക് ചതുരാകൃതിയിലുള്ള ഡയൽ ഉണ്ട്. അമാസ്ഫിറ്റ് ജിടിആർ 2 ഇ റൗണ്ട് ഡയലുമായി വരുന്നു. രണ്ട് സ്മാർട്ട് വാച്ച് മോഡലുകളും മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്, കൂടാതെ 2.5 ഡി കർവ്ഡ് ഗ്ലാസുമായാണ് ഈ വാച്ചുകൾ വരുന്നത്.

അമാസ്ഫിറ്റ് ജിടിഎസ് 2 ഇ, അമാസ്ഫിറ്റ് ജിടിആർ 2 ഇ: വില
അമാസ്ഫിറ്റ് ജിടിഎസ് 2 ഇ, അമാസ്ഫിറ്റ് ജിടിആർ 2 ഇ എന്നിവയുടെ വില സിഎൻവൈ 799 ആണ് (ഏകദേശം 9,000 രൂപ) ആണ്. ഡാർക്ക് ഗ്രീൻ, ഒബ്‌സിഡിയൻ ബ്ലാക്ക്, റോളണ്ട് പർപ്പിൾ കളർ ഓപ്ഷനുകളിലാണ് അമാസ്ഫിറ്റ് ജിടിഎസ് 2 ഇ വിപണിയിൽ വരുന്നത്. അമാസ്ഫിറ്റ് ചൈന വെബ്സൈറ്റ് (ജിടിഎസ് 2 ഇ, ജിടിആർ 2 ഇ) വഴി വാങ്ങാൻ ലഭ്യമാണ്. അവരുടെ അന്തർദ്ദേശീയ ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതിനാൽ ഈ സ്മാർട്ട് വാച്ചുകൾ എപ്പോൾ ഇന്ത്യയിലേക്ക് വരുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.

അമാസ്ഫിറ്റ് ജിടിഎസ് 2 ഇ സവിശേഷതകൾ
ജിടിഎസ് 2 ഇയിൽ 2.5 ഡി കർവ്ഡ് ഗ്ലാസും 1.65 ഇഞ്ച് സൂപ്പർ റെറ്റിന ഡിസ്പ്ലേയും ഉണ്ട്. 246 എംഎഎച്ചിൽ അമാസ്ഫിറ്റ് ജിടിഎസ് 2 ന് വരുന്ന ബാറ്ററിയാണ് ഇതിലുള്ളതെങ്കിലും ദൈനംദിന ഉപയോഗ മോഡിൽ ഇത് 14 ദിവസം വരെ നീണ്ടുനിൽക്കുമെന്ന് കമ്പനി പറയുന്നു. ബേസിക് മോഡിൽ ഇത് 24 ദിവസം വരെ നീണ്ടുനിൽക്കും. 25 ഗ്രാം ഭാരം വരുന്ന അമാസ്ഫിറ്റ് ജിടിഎസ് 2 ഇയിൽ ബയോളജിക്കൽ ഡാറ്റ സെൻസർ, ബ്ലഡ് ഓക്സിജൻ സെൻസർ, ആക്സിലറേഷൻ സെൻസർ, ഗൈറോസ്കോപ്പ്, ജിയോ മാഗ്നറ്റിക് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ടെമ്പറേച്ചർ സെൻസർ, ഒരു ലീനിയർ മോട്ടോർ എന്നിവ സെൻസറുകളിൽ ഉൾപ്പെടുന്നു. നിങ്ങൾക്ക് എൻഎഫ്‌സിയും ബ്ലൂടൂത്തും 5.0 കണക്റ്റിവിറ്റിക്കായി ലഭിക്കും. റണ്ണിങ്, ജോഗിംഗ്, സൈക്ലിംഗ്, നീന്തൽ, ട്രെഡ്മിൽ എന്നിവ ഉൾപ്പെടെ 90 സ്പോർട്സ് മോഡുകൾ നിങ്ങൾക്ക് ലഭിക്കും. 50 മീറ്റർ വരെ വാട്ടർപ്രൂഫ് കൂടിയാണ് അമാസ്ഫിറ്റ് ജിടിഎസ് 2 ഇ.

അമാസ്ഫിറ്റ് ജിടിആർ 2 ഇ: സവിശേഷതകൾ
അമാസ്ഫിറ്റ് ജിടിആർ 2 ഇയ്ക്ക് വലതുവശത്ത് രണ്ട് ബട്ടണുകളുണ്ട്. 32 ഗ്രാം ഭാരം വരുന്ന അലുമിനിയം ബോഡിയാണ് ഇതിന്. 326 പിപി പിക്സൽ ഡെൻസിറ്റി ഉള്ള 454x454 പിക്‌സൽ അമോലെഡ് ഡിസ്‌പ്ലേ നിങ്ങൾക്ക് ലഭിക്കും. 471 എംഎഎച്ച് ബാറ്ററി ദൈനംദിന ഉപയോഗ മോഡിൽ 24 ദിവസം വരെയും ബേസിക് വാച്ച് മോഡിൽ 45 ദിവസം വരെയും നിലനിൽക്കുമെന്ന് അവകാശപ്പെടുന്നു. അമാസ്ഫിറ്റ് ജിടിആർ 2 നെ അപേക്ഷിച്ച് ഇത് കൂടുതൽ ബാറ്ററി ലൈഫാണ് നൽകുന്നത്. നിങ്ങൾക്ക് ഒരു ഹുവാമി പ്രൊപ്രൈറ്ററി ബയോട്രാക്കർ പിപിജി ബയോളജിക്കൽ ഡാറ്റ സെൻസർ, ആക്സിലറേഷൻ സെൻസർ, ഗൈറോസ്കോപ്പ്, 3-ആക്സിസ് ജിയോ മാഗ്നറ്റിക് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, എയർ പ്രഷർ സെൻസർ, ടെംപറേച്ചർ സെൻസർ എന്നിവ ലഭിക്കുന്നു.

എൻഎഫ്‌സി, ബ്ലൂടൂത്ത് 5.0 എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. എന്നാൽ, പഴയ ജിടിആർ 2 ൽ നിന്ന് വ്യത്യസ്തമായി ജിടിആർ 2 ഇയിൽ നിന്ന് വൈ-ഫൈ വരുന്നില്ല. റണ്ണിങ്, ജോഗിംഗ്, സൈക്ലിംഗ്, ട്രെഡ്‌മിൽ, നീന്തൽ എന്ന് തുടങ്ങി മൊത്തം 90 സ്‌പോർട്‌സ് മോഡുകൾ നിങ്ങൾക്ക് ട്രാക്ക് ചെയ്യുവാൻ കഴിയും. 50 മീറ്റർ വരെ വാട്ടർപ്രൂഫ് കൂടിയാണിത്. നിങ്ങൾക്ക് ബ്ലഡ് ഓക്സിജൻ മോണിറ്ററിങ്, സ്ലീപ്പ് മോണിറ്ററിങ് എന്നിവ ഇതിൽ ലഭിക്കും.


Click it and Unblock the Notifications








