സ്മാർട്ട് വാച്ച് വാങ്ങാൻ നല്ലസമയം ഇതാണ്! 8,999 രൂപയുടെ വാച്ചിന് 1,199 രൂപ, 6,999 രൂപയുടെ വാച്ചിന് 1,298 രൂപ!
ഇന്നത്തെ ജീവിത ശൈലികൾവച്ച് നോക്കിയാൽ സ്മാർട്ട് വാച്ചുകൾ നമ്മുടെ ജീവിതത്തിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഒരു വസ്തുവാണ്. നിരവധി ആരോഗ്യനിരീക്ഷണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായാണ് ഇപ്പോഴത്തെ സ്മാർട്ട് വാച്ചുകൾ എത്തുന്നത്. ഇതിനോടകം തന്നെ യുവതലമുറയിലെ നിരവധി പേർ സ്മാർട്ട് വാച്ചിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവയുടെ കടുത്ത ആരാധകരായിക്കഴിഞ്ഞു.
സ്ത്രീ - പുരുഷ വ്യത്യാസമില്ലാതെ സ്മാർട്ട് വാച്ചുകൾ എല്ലാവരുടെയും പ്രിയപ്പെട്ട ഗാഡ്ജറ്റ് ആയിക്കഴിഞ്ഞു. സ്മാർട്ട്ഫോണിൽ നിർവഹിക്കുന്ന പല കാര്യങ്ങളും ഇന്ന് സ്മാർട്ട് വാച്ചിന്റെ സഹായത്തോടെയും നിർവഹിക്കാം. ആകർഷകമായ ഡിസൈനും ആരെയും സ്മാർട്ടാക്കുന്ന മികച്ച ഫീച്ചറുകളും ആളുകളുടെ പ്രിയപ്പെട്ട ഗാഡ്ജറ്റാക്കി സ്മാർട്ട് വാച്ചുകളെ മാറ്റി.

പുതിയ സ്മാർട്ട് വാച്ച് വാങ്ങാൻ ഇപ്പോൾ നല്ല സമയമാണ്. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഓൺലൈനുകളിൽ ഓഫർ കച്ചവടം പൊടിപൊടിക്കുകയാണ്. ഇ-കൊമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോണും ഫ്ലിപ്പ്കാർട്ടും ഓഫർ സെയിലുകൾ ആരംഭിച്ചുകഴിഞ്ഞു. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഓഗസ്റ്റ് 8 വരെയും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്‌സ് സെയിൽ ഓഗസ്റ്റ് 9 വരെയുമാണ് നടക്കുക.
സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട് ടിവികൾക്കും മാത്രമല്ല, സ്മാർട്ട് വാച്ചുകൾക്കും ആമസോണും ഫ്ലിപ്പ്കാർട്ടും ഡിസ്കൗണ്ടും ഓഫറുകളും നൽകുന്നുണ്ട്. അതിനാൽത്തന്നെ സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഇപ്പോൾ ആമസോണിൽ നിന്നും ഫ്ലിപ്പ്കാർട്ടിൽനിന്നും ഓഫറിൽ വാങ്ങാൻ ലഭ്യമായ ചില സ്മാർട്ട് വാച്ചുകൾ പരിചയപ്പെടാം.

ബീറ്റ്എക്സ്പി വേഗ നിയോ: ഈ സ്മാർട്ട് വാച്ച് 1,797 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. ബീറ്റ്‌എക്‌സ്‌പി വേഗ നിയോ SpO2 സെൻസർ, സ്ലീപ്പ് മോണിറ്റർ തുടങ്ങി ഒന്നിലധികം ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളുമായാണ് എത്തുന്നത്. 500 നിറ്റ് ബ്രൈറ്റ്നസും 466x466 പിക്സൽ റെസല്യൂഷനുമുള്ള 1.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രധാന സവിശേഷത.
ബോട്ട് വേവ് കോൾ 2: ബോട്ട് വേവ് കോൾ 2 ന്റെ യഥാർഥ വില 6,999 രൂപയാണ്. എന്നാൽ 1,298 രൂപയ്ക്ക് ആമസോണിൽ ഇത് ലഭ്യമാണ്. ബ്ലൂടൂത്ത് കോളിംഗ്, ഡോഗ് വാക്കിങ്, വെയ്റ്റ് ട്രെയിനിംഗ്, സ്കേറ്റ്ബോർഡിംഗ് എന്നിങ്ങനെ 700-ലധികം ആക്ടീവ് മോഡുകളും ബിൽറ്റ്-ഇൻ മൈക്രോഫോണും ക്ലൗഡ് അധിഷ്‌ഠിത വാച്ച് ഫെയ്‌സുകളും ഇതിലുണ്ട്.
ഫയർ ബോൾട്ട് ഹുറികെയ്ൻ: 8,999 രൂപയുള്ള ഫയർ-ബോൾട്ട് ഹുറികെയ്ൻ ഇപ്പോൾ വെറും 1,199 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഏഴ് ദിവസത്തെ ബാറ്ററി ലൈഫ്, ഫൈൻഡ് യുവർ ഫോൺ ഫീച്ചർ, മികച്ച റെറ്റിന എച്ച്‌ഡി കളർ ഡിസ്‌പ്ലേയ്ക്കുള്ള 2.5 ഡി കർവ്ഡ് ഗ്ലാസ്, ഓട്ടോമാറ്റിക് മോഷൻ റെക്കഗ്നിഷൻ എന്നിവയുമായാണ് ഈ കിടിലൻ വാച്ച് എത്തുന്നത്.

ഫയർ ബോൾട്ട് ഇൻവിൻസിബിൾ പ്ലസ്: ആമസോണിൽ 4,998 രൂപയ്ക്ക് ഈ സ്മാർട്ട് വാച്ച് ലഭ്യമാണ്. 700 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുള്ള 2.5D ഫുൾ ലാമിനേഷൻ കർവ് ഡിസ്‌പ്ലേ, ഹെൽത്ത് ട്രാക്കിങ് ഫീച്ചറുകൾ, 300 സ്‌പോർട്‌സ് മോഡുകൾ, ഏഴ് ദിവസത്തെ ബാറ്ററിലൈഫ്, കാൽക്കുലേറ്റർ, 120 വാച്ച് ഫെയ്‌സുകൾ എന്നിവയെല്ലാമുള്ള ഈ സ്മാർട്ട് വാച്ച് മികച്ച ഓപ്ഷനാണ്.
നോയിസ് നോവ: സ്മാർട്ട് വാച്ച് രംഗത്തെ വിശ്വാസ്യതയും ജനപ്രീതിയുമുള്ള ബ്രാൻഡുകളിലൊന്നാണ് നോയിസ്. നോയിസിന്റെ ഈ ബജറ്റ്- സ്മാർട്ട് വാച്ച് നോയ്സ് ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഉപയോക്താക്കളുടെ സ്ട്രെസ് ലെവലുകൾക്കനുസരിച്ച് ഇതിലെ വാച്ച് ഫെയ്സുകൾ സെറ്റ് ചെയ്യാം. ആമസോണിൽ ഈ ഉപകരണം 2,998 രൂപയ്ക്ക് ലഭ്യമാണ്.
സാംസങ് ഗാലക്‌സി വാച്ച്4: ആമസോണിൽ 13,988 രൂപയ്ക്ക് ഈ സ്മാർട്ട് വാച്ച് ലിസ്റ്റ് ചെയ്തിരിക്കുന്നു. എസ്ബിഐ ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഹാർട്ട് റേറ്റ് മോണിറ്ററിങ്, ബോഡി കമ്പോസിഷൻ അനാലിസിസ് തുടങ്ങിയ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ ഇതിലുണ്ട്. കൂടാതെ, സ്മാർട്ട്‌ഫോണുകളിലെ കോളുകളും മെസേജുകളും ഇമെയിലുകളുമെല്ലാം ഇതിലൂടെ കൈകാര്യം ചെയ്യാം.


Click it and Unblock the Notifications








