ആമസോണിന്റെ പുതിയ എക്കോ ഡിവൈസുകള്‍ ഇനി ഇന്ത്യയിലും!

By Archana V
|

ആമസോണിന്റെ പുതിയ എക്കോ ഡിവൈസുകള്‍ അവസാനം ഇന്ത്യയിലേക്ക് എത്തുകയാണ്. എക്കോ, എക്കോ പ്ലസ്, എക്കോ ഡോട്ട് എന്നീ അലക്‌സ എനേബിള്‍ഡ് ഡിവൈസുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരികയാണന്ന് ആമസോണ്‍ പ്രഖ്യാപിച്ചു.

ആമസോണില്‍ ലാപ്‌ടോപ്പുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫറുകള്‍: വേഗമാകട്ടേ!ആമസോണില്‍ ലാപ്‌ടോപ്പുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫറുകള്‍: വേഗമാകട്ടേ!

ആമസോണിന്റെ പുതിയ എക്കോ ഡിവൈസുകള്‍ ഇനി ഇന്ത്യയിലും!

എക്കോ ഡിവൈസുകള്‍ ഇന്‍വിറ്റേഷനിലൂടെ www.amazon.in വഴി ഇനി വാങ്ങി തുടങ്ങാം. അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് വിലയില്‍ 30 ശതമാനം ഇളവും ഒരു വര്‍ഷത്തെ പ്രൈം മെമ്പര്‍ഷിപ്പും ലഭിക്കും. ഓഫര്‍ പരിമതമായ കാലയളവിലേക്ക് മാത്രമെ ലഭ്യമാകു. എല്ലാ ഡിവൈസുകളുടെയും ഷിപ്പിങ് ഒക്ടോബര്‍ 30 മുതല്‍ ആരംഭിക്കും.

എക്കോ, എക്കോ പ്ലസ്, എക്കോ ഡോട്ട് എന്നിവ ശബ്ദത്താല്‍ നിയന്ത്രിക്കാവുന്ന സ്പീക്കറുകളാണ്. അലക്‌സയാണ് എക്കോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

അലക്‌സ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക, മ്യൂസിക് പ്ലേ ചെയ്യുക, വാര്‍ത്ത വായിക്കുക, അലാറം , ടൈമര്‍ എന്നിവ സെറ്റ് ചെയ്യുക,കലണ്ടര്‍ പരിശോധിക്കുക, സ്‌പോര്‍ട്‌സിന്റെ സ്‌കോറുകള്‍ പറയുക, വീട്ടിലെ ലൈറ്റുകള്‍ നിയന്ത്രിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്യും. എക്കോയുടെ വോയ്‌സ് കണ്‍ട്രോള്‍ വഴി നിങ്ങളുടെ ശബ്ദം മാത്ര ഉപയോഗിച്ച് ഇക്കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് ഓരോ മുറിയിലും ചെയ്യാം.

ഇന്ത്യയില്‍, പ്രാദേശിക ഉച്ഛാരണത്തോടു കൂടിയ ഇംഗ്ലീഷ് ആയിരിക്കും അലക്‌സ ലഭ്യമാക്കുക. ഇംഗ്ലീഷ് ഇതര ഭാഷകളും സപ്പോര്‍ട്ട് ചെയ്യും.

ഇന്ത്യയിലെ പല കമ്പനികളും പുതിയ അലെക്‌സ സ്‌കില്ലുകള്‍ വികസിപ്പിക്കുന്നുണ്ട്. സാവന്‍, ടൈംസ് ഓഫ് ഇന്ത്യ, ഇഎസ്പിഎന്‍ക്രിക് ഇന്‍ഫോ, ഒല,ഫ്രഷ്‌മെനു എന്നിവയുടെ ഉള്‍പ്പടെ 10,000 ലേറെ സ്‌കില്ലുകള്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

നിലവില്‍ പത്തുലക്ഷത്തോളം പേര്‍ അലെക്‌സ ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യയിലും ഈ പുതിയ അനുഭവം ലഭ്യമാക്കുകയാണെന്ന് ആമസോണ്‍ ഡിവൈസസ് ആന്‍ഡ് സര്‍വീസസിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ദേവ് ലിംപ് പറഞ്ഞു.

ജിയോ ഫോണ്‍ ഇഫക്ട്: ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുന്ന ഈ 4ജി ഫീച്ചര്‍ ഫോണുകള്‍!ജിയോ ഫോണ്‍ ഇഫക്ട്: ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുന്ന ഈ 4ജി ഫീച്ചര്‍ ഫോണുകള്‍!

ആമസോണ്‍ എക്കോ

ആമസോണ്‍ എക്കോ

ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന ഹാന്‍ഡ്‌സ്-ഫ്രീ സ്പീക്കര്‍ ആണിത്. ഫാര്‍-ഫീല്‍ഡ് വോയ്‌സ് കണ്‍ട്രോള്‍ ഉപയോഗിച്ച് മുറിയില്‍ എവിടെ നിന്നും അലെക്‌സ ആക്‌സസ് ചെയ്യാന്‍ ഇത് അനുവദിക്കും.

അലെക്‌സ എന്ന വാക്ക് തിരിച്ചയാനുള്ള ഓണ്‍-ഡിവൈസ് സോഫ്റ്റ്‌വെയറാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. എക്കോ അലക്‌സ എന്ന വാക്ക് തിരിച്ചറിഞ്ഞാല്‍ ഉടന്‍ ഡിവൈസിലെ ലൈറ്റ് നീല നിറമാവുകയും റെക്വസ്റ്റ് ക്ലൗഡിലേക്ക് അയക്കാന്‍ തുടങ്ങുകയും ചെയ്യും. റെക്വസ്റ്റ് പ്രോസസ് ചെയ്യുന്നത് അവിടെയാണ്.

ചാര്‍ക്കോള്‍, സാന്‍ഡ്‌സ്‌റ്റോണ്‍, ഹെതര്‍ ഗ്രെ എന്നീ മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ ആമസോണ്‍ എക്കോ ലഭ്യമാകും . വില 9,999 രൂപ.

എക്കോ പ്ലസ്

എക്കോ പ്ലസ്

ഡോള്‍ബി സൗണ്ട്, ഫാര്‍-ഫീല്‍ഡ് മൈക്രോഫോണ്‍ അറെ, ബില്‍ട് ഇന്‍ സ്മാര്‍ട് ഹോം ഹബ് ഉള്‍പ്പടെ എക്കോയുടെ എല്ലാ ഫീച്ചറുകളും എക്കോ പ്ലസും ലഭ്യമാക്കും.

ബില്‍ട്-ഇന്‍ സ്മാര്‍ട് ഹോം ഹബ്ബിലൂടെ എക്കോ പ്ലസ് വളരെ എളുപ്പം ഹോം ഡിവൈസുകളുമായി കണക്ട് ചെയ്യും. അലെക്‌സ, ഡിസ്‌കവര്‍ മൈ ഡിവൈസ് എന്ന് മാത്രം പറഞ്ഞാല്‍ മതി എക്കോ പ്ലസ് മറ്റ് ആപ്പുകളുടെ സഹായമില്ലാതെ ഡിവൈസുകള്‍ തനിയെ കണ്ടത്തി സജ്ജീകരിക്കും.ഫിലിപ്‌സ് ഹ്യുവില്‍ നിന്നുള്ള സിഗ്ബീ സപ്പോര്‍ട്ടഡ് ഡിവൈസുകളില്‍ തുടക്കത്തില്‍ ഇത് പ്രവര്‍ത്തിക്കും.

എക്കോ പ്ലസിന്റെ വില 14,999 രൂപയാണ്.

നോക്കിയ 4ജി ഫീച്ചര്‍ ഫോണുകള്‍ എത്തുന്നു!നോക്കിയ 4ജി ഫീച്ചര്‍ ഫോണുകള്‍ എത്തുന്നു!

എക്കോ ഡോട്ട്
 

എക്കോ ഡോട്ട്

അലക്‌സയാല്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സ് ഫ്രീ, വോയ്‌സ് കണ്‍ട്രോള്‍ഡ് ഡിവൈസാണ് എക്കോ ഡോട്ട്. എക്കോയിലേത് പോലെ ഫാര്‍-ഫീല്‍ഡ് വോയ്‌സ് റെക്കഗ്നീഷ്യന്‍ ആണ് ഇതിലും ഉപയോഗിക്കുന്നത്.

വളരെ കനം കുറഞ്ഞ ചെറിയ ഡിസൈനാണ് ഇതിന്റേത്. വെളുപ്പും കറുപ്പും നിറങ്ങളില്‍ ലഭ്യമാകും. എല്ലാ മുറികളിലും ഒരു എക്കോ ഡോട്ട് വയ്ക്കാവുന്ന തരത്തിലാണ് ഇതിന്റെ ഡിസൈന്‍. ബില്‍ട് -ഇന്‍ സ്പീക്കര്‍ വഴി അലക്‌സയുമായി സംസാരിക്കുകയും പാട്ടു കേള്‍ക്കുകയും ചെയ്യാം. അല്ലെങ്കില്‍ ബ്ലൂടൂത്ത് വഴിയോ 3.5 എംഎം സ്റ്റീരിയോ കേബിള്‍ ഉപയോഗിച്ചോ എക്കോ ഡോട്ട് സ്പീക്കറുമായി കണക്ട് ചെയ്യാം. ഏത് ഹോം എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റവുമായും അലക്‌സ് ബന്ധിപ്പിക്കാം.

4,499 രൂപയാണ് എക്കോ ഡോട്ടിന്റെ വില.

ലഭ്യത

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇന്‍വിറ്റേഷനിലൂടെ ആയിരിക്കും എക്കോ ഡിവൈസുകള്‍ ലഭ്യമാവുക.

എക്കോ ലഭിക്കുന്നതിന് www.amazon.in/echo

എക്കോ പ്ലസ് ലഭിക്കുന്നതിന് www.amazon.in/echo plus

എക്കോ ഡോട്ട് ലഭിക്കുന്നതിന് www.amazon.in/echodot

എന്നിവയില്‍ ഇന്‍വിറ്റേഷന് വേണ്ടി അപേക്ഷിക്കാം.

ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോര്‍ തുടങ്ങിയ റീട്ടെയ്‌ലര്‍ സ്‌റ്റോറുകള്‍ വഴിയും എക്കോ ഡിവാസുകള്‍ പിന്നീട് ലഭ്യമായി തുടങ്ങും.

Best Mobiles in India

Read more about:
English summary
Amazon Echo comes with a price tag of Rs. 9,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X