ഗെയിമിംഗ് ആക്‌സസറികൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡെയ്‌സ് സെയിൽ ആരംഭിച്ചു
നിങ്ങൾ ഗെയിമിംഗ് ആക്‌സസറികൾ വാങ്ങുവാൻ പദ്ധതിയിടുകയാണെങ്കിൽ ഇപ്പോൾ ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡെയ്‌സ് സെയിലിൽ നിന്നും വാങ്ങുന്നത് നന്നായിരിക്കും. ജനുവരി 29 മുതൽ ആരംഭിച്ച ഈ സെയിലിൽ (Amazon Grand Gaming Days sale 2021) നിന്നും നിങ്ങൾക്ക് ശ്രദ്ധേയമായ കിഴിവുകളിൽ മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകൾ ആമസോണിൽ നിന്നും സ്വന്തമാക്കുവാൻ സാധിക്കും. കൂടാതെ, കൺട്രോളറുകൾ, ഹെഡ്‌സെറ്റുകൾ, കീബോർഡുകൾ, മൗസുകൾ, ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾ എന്നിവ ഉൾപ്പെടെയുള്ള ആക്‌സസറികൾക്ക് ആമസോൺ ഓഫറുകൾ നൽകുന്നു. എന്നാൽ, ഈ വിൽപ്പന ഓഫറുകളിൽ എക്സ്ബോക്സ് ഗെയിമിംഗ് കൺസോളുകളൊന്നും വരുന്നില്ല എന്നതാണ് സങ്കടപ്പെടുത്തുന്ന ഒരു കാര്യം.

ഈ വിൽപ്പനയിൽ എഎംഡി റൈസൺ 5 പ്രോസസറുകളിലും ഇന്റൽ ടെൻത്ത് ജനറേഷൻ പ്രോസസ്സറുകളിൽ വരുന്ന ഗെയിമിംഗ് ലാപ്‌ടോപ്പുകൾ മികച്ച ഓഫറുകളിൽ നേടാൻ കഴിയും. കൂടാതെ, സോണി, ടിസിഎൽ, എൽജി, ലെനോവോ, ഏസർ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഗെയിമിംഗ് മോണിറ്ററുകളിലും ടിവികളിലും നല്ല കിഴിവിൽ ലഭ്യമാണ്. കൂടാതെ, ടിവികളും മോണിറ്ററുകളും നിങ്ങൾക്ക് 30 ശതമാനം വരെ കിഴിവിൽ ലഭിക്കുമെന്ന് ആമസോൺ പറയുന്നു.

ഗെയിമിംഗ് ആക്‌സസറികൾക്ക് മികച്ച ഓഫറുകൾ
ഗ്രാൻഡ് ഗെയിമിംഗ് ഡേയ്‌സിൽ നിങ്ങൾക്ക് എച്ച്എസ്ബിസി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോഗിച്ച് പ്രോഡക്ടുകൾ വാങ്ങുമ്പോൾ അഞ്ച് ശതമാനം കിഴിവ്, അതായത് 1,500 രൂപ വരെ കിഴിവ് ലഭിക്കുന്നതാണ്. ഇഎംഐ ഇടപാടിൽ കുറഞ്ഞത് 8,000 രൂപ കിഴിവും ലഭിക്കും. കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇഎംഐയ്ക്ക് അഞ്ച് ശതമാനം കിഴിവും, 10,000 രൂപ മിനിമം ട്രാൻസാക്ഷനിൽ 1,500 രൂപ വരെ കിഴിവും ലഭിക്കുന്നു.
ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡേയ്‌സ് സെയിൽ: ശ്രദ്ധിക്കേണ്ട ഓഫറുകൾ
സാധാരണ ഗെയിമിംഗിനും വീഡിയോ എഡിറ്റിംഗ് ജോലികൾക്കും മാത്രം മതിയായ ഒരു പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പ് നിങ്ങൾ വാങ്ങുകയാണെങ്കിൽ തീർച്ചയായും പരിശോധിക്കേണ്ട ചില ഓപ്ഷനുകളാണ് താഴെ പറയുന്നത്.

ഗ്രാൻഡ് ഗെയിമിംഗ് ഡെയ്‌സ് സെയിൽ: ഗെയിമിംഗ് ലാപ്‌ടോപ്പുകൾക്കുള്ള ഓഫറുകൾ
കണ്ടെന്റ് സ്രഷ്ടാക്കൾക്കും പുതിയ ഗെയിമർമാർക്കുള്ള എച്ച്‌പി പവലിയൻ ഗെയിമിംഗ് ലാപ്ടോപ്പിന് 59,490 രൂപയാണ് വില വരുന്നത്. ഇതിന് എൻവിഡിയ ജിടിഎക്സ് 1650 ഗ്രാഫിക്സിനൊപ്പം നയൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 5-9300 എച്ച് സെറ്റപ്പും ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ, വ്യത്യസ്ത രൂപകൽപ്പനയിലും ബിൽഡിലും വരുന്ന ലെനോവോ ലിജിയൻ വൈ 540 59,990 രൂപയ്ക്ക് സമാന സവിശേഷതകൾ വരുന്ന മറ്റൊരു മികച്ച ലാപ്ടോപ്പാണ്.

എൻവിഡിയ ജിടിഎക്സ് 1050 ടി, 256 ജിബി എസ്എസ്ഡി, 1 ടിബി എച്ച്ഡിഡി എന്നിവയ്‌ക്കൊപ്പം ടെൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 5 പ്രോസസറുമായി വരുന്ന ഡെൽ ജി 3 3500 ലാപ്ടോപ്പ് ഈ സെയിലിൽ നിങ്ങൾക്ക് 75,490 രൂപയ്ക്ക് ലഭിക്കുന്നു. Ryzen 5 4600HS, NVIDIA 1650Ti ഗ്രാഫിക്സ്, 1 TB SSD സ്റ്റോറേജ്, 15.6 ഇഞ്ച് 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകൾ വരുന്ന അസ്യൂസ് റോഗ് സെഫിറസ് ജി 14 ലാപ്ടോപ്പ് 94,490 രൂപയ്ക്ക് ലഭ്യമാണ്. ഇതിൽ നിങ്ങൾക്ക് എക്സ്ബോക്സ് ഗെയിമിങ്ങിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.

ഗ്രാൻഡ് ഗെയിമിംഗ് ഡെയ്‌സ് സെയിൽ: ഗെയിമിംഗ് മോണിറ്ററുകൾക്കുള്ള ഓഫറുകൾ
എച്ച്ഡിആർ 10 സപ്പോർട്ട്, ഒരു ഐപിഎസ് പാനലും ടാഗുകളുമായി വരുന്ന രണ്ട് എച്ച്ഡിഎംഐ പോർട്ടുകൾ, ഒരു ഡിസ്പ്ലേ പോർട്ട്, എഎംഡി ഫ്രീസിങ്കിനുള്ള സപ്പോർട്ട് എന്നിവ വരുന്ന എൽജി 27 ഇഞ്ച് 4 കെ മോണിറ്റർ 28,468 രൂപയ്ക്ക് ലഭ്യമാണ്.

165 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന 27 ഇഞ്ച് വിഎ എഫ്എച്ച്ഡി ഡിസ്പ്ലേയുള്ള ലെനോവോ ജി 27 സി -10 കർവ്ഡ് ഗെയിമിംഗ് മോണിറ്റർ 18,990 രൂപയ്ക്ക് ലഭ്യമാണ്. ഇതിന് എഎംഡി ഫ്രീസിങ്ക്, 1 എക്സ് ഡിസ്പ്ലേ പോർട്ട്, 1 എക്സ് എച്ച്ഡിഎംഐ, ഓഡിയോ ഔട്ട്, ടിൽറ്റ് & ഹൈറ്റ് അഡ്ജസ്റ്റബിൾ, വെസ മൗണ്ട് തുടങ്ങിയ സവിശേഷതകളുണ്ട്.
സോണി ബ്രാവിയ 55 ഇഞ്ച് 4 കെ ടിവി 57,990 രൂപയ്ക്ക് ഈ വില്പനയിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നു. ഇതിന് ഗെയിംപ്ലേയെക്കുള്ള മികച്ച സപ്പോർട്ടുമായി വരുന്നു. എന്നാൽ, ഇത് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലല്ല.

ഗ്രാൻഡ് ഗെയിമിംഗ് ഡെയ്‌സ് സെയിൽ: ഗെയിമിംഗ് ഹെഡ്‌സെറ്റുകൾക്കുള്ള ഓഫറുകൾ
നോയ്‌സ് ക്യാൻസലിങ് സവിശേഷത വരുന്ന ബൂം മൈക്രോഫോണുള്ള ഏലിയൻവെയർ സ്റ്റീരിയോ ഗെയിമിംഗ് ഹെഡ്‌സെറ്റ് 310 എച്ച് 5,499 രൂപയ്ക്ക് ലഭ്യമാണ്.
2,499 രൂപ വിലയുള്ള ലെനോവോ ലിജിയൻ എച്ച് 300 ഗെയിമിംഗ് ഹെഡ്സെറ്റ് ഒരു ബജറ്റ് ഗെയിമിംഗ് ഹെഡ്‌സെറ്റാണ്.
പിസി, എക്സ്ബോക്സ്, പിഎസ് 4 എന്നിവയ്ക്കുള്ള 7.1 ചാനൽ ഓഡിയോ സപ്പോർട്ട് വരുന്ന ഹൈപ്പർ എക്സ് ക്‌ളൗഡ് കോർ ഹെഡ്സെറ്റ് 6,099 രൂപ എന്ന ഡിസ്‌കൗണ്ട് വിലയ്ക്ക് ലഭിക്കുന്നു.


Click it and Unblock the Notifications








