മോഹിച്ചതുപോലെ കാണാം! പാതി വിലയിൽ പോലും കിട്ടും, ആമസോണിലെ ബെസ്റ്റ് സ്മാർട്ട് ടിവി ഡീലുകൾ
സ്മാർട്ട്ഫോണുകൾ മാത്രമല്ല, സ്മാർട്ട് ടിവികൾ, വാഷിങ് മെഷിനുകൾ തുടങ്ങി വീട്ടിലേക്ക് ആവശ്യമായ വിവിധ ഡിവൈസുകളും വൻ വിലക്കുറവിൽ വാങ്ങാൻ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ അവസരം ഒരുക്കുന്നുണ്ട്. അതിൽ സ്മാർട്ട് ടിവികൾക്ക് ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ടുകൾ ഏറെ ശ്രദ്ധേയമാണ്. വിലക്കുറവിൽ ഒരു സ്മാർട്ട് ടിവി വാങ്ങാൻ കാത്തിരുന്നവർക്ക് ദീപാവലി ഫെസ്റ്റിവൽ സെയിൽ ഡിസ്കൗണ്ടുകൾ മികച്ച അവസരം ഒരുക്കിയിരിക്കുന്നു. 32 ഇഞ്ച്, 43 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് എന്നിങ്ങനെ വിവിധ വലിപ്പങ്ങളിലുള്ള സ്മാർട്ട്ടിവികൾ വൻ വിലക്കുറവിൽ വാങ്ങാൻ ആമസോണിൽ അവസരമുണ്ട്. ഇതിൽ ചില മോഡലുകൾ പാതി വിലയിൽ പോലും ലഭ്യമാണ്.
32 ഇഞ്ച് സ്മാർട്ട്ടിവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള ആമസോണിലെ ബെസ്റ്റ് ഡീലുകൾ: റെഡ്മി F സീരീസ് HD റെഡി സ്മാർട്ട് LED ഫയർ ടിവി 62% ഡിസ്കൗണ്ടിൽ 9,499 രൂപയ്ക്ക് ലഭ്യമാകും. സാംസങ് വണ്ടർടൈൻമെൻ്റ് സീരീസ് എച്ച്‌ഡി റെഡി എൽഇഡി സ്മാർട്ട് ടിവി 48% ഡിസ്കൗണ്ടിൽ 11,990 രൂപയ്ക്ക് ലഭ്യമാണ്.

ഷവോമി സ്മാർട്ട് ടിവി എ HD റെഡി സ്മാർട്ട് ഗൂഗിൾ LED TV 56 ശതമാനം ഡിസ്കൗണ്ടിൽ 10,999 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാണ്. LG HD റെഡി സ്മാർട്ട് LED TV 41 ശതമാനം ഡിസ്കൗണ്ടിൽ 12,990 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്.
43 ഇഞ്ച് സ്മാർട്ട് ടിവികൾക്ക് ആമസോണിൽ ലഭ്യമായ മികച്ച ഡീലുകൾ: സാംസങ് ഡി സീരീസ് ക്രിസ്റ്റൽ 4കെ Vivid അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി 40% ഡിസ്കൗണ്ടിൽ 26,990 രൂപയ്ക്ക് ലഭ്യമാണ്. ഷവോമി X സീരീസ് 4K എൽഇഡി സ്മാർട്ട് ഗൂഗിൾ ടിവി ആമസോണിൽ 42% ഡിസ്കൗണ്ടിന് ശേഷം 24,999 രൂപയ്ക്ക് ലഭ്യമാണ്.

സോണി ബ്രാവിയ 2 സീരീസ് 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി ആമസോണിൽ 33% ഡിസ്കൗണ്ടിന് ശേഷം 39,990 രൂപയ്ക്ക് ലഭ്യമാണ്. അതേപോലെ, LG 4K അൾട്ര എച്ച്ഡി സ്മാർട്ട് LED TV 35% ഡിസ്കൗണ്ടിന് ശേഷം 30,990 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാണ്.
55 ഇഞ്ച് സ്മാർട്ട് ടിവികൾക്ക് ആമസോണിൽ ലഭ്യമായ ഡിസ്കൗണ്ടുകൾ: സാംസങ് D സീരീസ് ക്രിസ്റ്റൽ 4K Vivid അൾട്രാ HD സ്മാർട്ട് LED ടിവി ആമസോണിൽ 37% ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 40,990 രൂപയ്ക്ക് വിൽക്കുന്നു. സോണി ബ്രാവിയ-2 4K അൾട്ര HD സ്മാർട്ട് LED ഗൂഗിൾ ടിവി 40% ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 59,990 രൂപയ്ക്ക് ലഭ്യമാണ്.
അതുപോലെ, TCL 4K അൾട്ര HD സ്മാർട്ട് QLED ഗൂഗിൾ ടിവി 58% ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 33,990 രൂപയ്ക്ക് ആമസോണിൽ ഇപ്പോൾ വിൽക്കുന്നുണ്ട്. അതേപോലെ സാംസങ് QE1D സീരീസ് 4K അൾട്രാ HD QLED സ്മാർട്ട് ടിവി 34% ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 58,990 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാനാകും.

65 ഇഞ്ച് സ്മാർട്ട് ടിവികൾക്ക് ആമസോണിലുള്ള ബെസ്റ്റ് ഡിസ്കൗണ്ടുകൾ: സാംസങ് D സീരീസ് ക്രിസ്റ്റൽ 4K Vivid പ്രോ അൾട്ര HD സ്മാർട്ട് എൽഇടി ടിവി 36% ഡിസ്കൗണ്ടിൽ 63,990 രൂപയ്ക്ക് വാങ്ങാനാകും. അതേപോലെ സോണി ബ്രാവിയ 4K അൾട്ര HD സ്മാർട്ട് LED ഗൂഗിൾ ടിവി 47% ഡിസ്കൗണ്ടിന് ശേഷം 73,990 രൂപയ്ക്ക് ലഭ്യമാണ്.
തോഷിബ C450NP സീരീസ് 4K അൾട്രാ HD സ്മാർട്ട് QLED TV 41% ഡിസ്കൗണ്ടിൽ 52,999 രൂപയ്ക്ക് ആമസോണിൽ വിൽക്കുന്നു. അതേപോലെ എൽജി 4K അൾട്രാ HD സ്മാർട്ട് എൽഇഡി ടിവി 41% ഡിസ്കൗണ്ടിൽ 60,990 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാണ്. ഈ സ്മാർട്ട് ടിവികൾക്കെല്ലാം ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








