Home
Gadgets

ഈ ബുദ്ധി എന്താ നേരത്തെ തോന്നാഞ്ഞേ? എഐ അപ്ഗ്രേഡുമായി അലക്സാ

പുതിയ ജനറേറ്റീവ് എഐ സവിശേഷതകൾ നൽകി അലക്‌സയെ മെച്ചപ്പെടുത്താൻ ആമസോൺ പ്രവർത്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന കിംവദന്തികൾ ഈ വർഷം ആദ്യം തൊട്ടേ പ്രചരിക്കാൻ തുടങ്ങിയിരുന്നു. അപ്‌ഗ്രേഡ് ചെയ്‌ത അലക്‌സയുമായി കമ്പനി എന്താണ് ചെയ്യാൻ ലക്ഷ്യമിടുന്നതെന്നും അതിൻ്റെ വില എത്രയാണെന്നും ആമസോൺ ഇത് ചെയ്യുന്നതിൻ്റെ കാരണത്തെക്കുറിച്ചും ചില വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

ആമസോൺ അതിന്റെ ഡെവലപ്പർമാർക്ക് ചാറ്റ് ജിബിടി (ChatGPT) പോലെയുള്ളവയെ പരാമർശിച്ച് പുതിയ എഐ ഫീച്ചറുകൾ സൃഷ്ടിക്കാൻ നിർദ്ദേശം നൽകിയിരുന്നു. കമ്പനി സിഇഒ ആൻഡി ജാസി പറഞ്ഞത് ആധുനിക കാലത്തെ അലക്‌സക്ക് കുറച്ച് കൂടുതൽ ചെയ്യേണ്ടതായി ഉണ്ട്. മാത്രമല്ല അസിസ്റ്റൻ്റ് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം മാത്രം അല്ല ആഗ്രഹിക്കുന്നത് എന്നും കമ്പനി സിഇഒ കൂട്ടിച്ചേർത്തു.

ഈ ബുദ്ധി എന്താ നേരത്തെ തോന്നാഞ്ഞേ? എഐ അപ്ഗ്രേഡുമായി അലക്സാ

നിലവിൽ ഈ മോഡൽ വിലയേറിയ ഒരു അലാറം ക്ലോക്ക് മാത്രമായി മാറിയോ എന്ന ആശങ്കയിലാണ് ദേവ് ടീം. പുതിയ വഴിയിൽ സഞ്ചരിക്കാൻ ഒരുങ്ങുന്ന ആമസോൺ അതിന്റെ ദിശ സുഗമമാക്കുന്നതിന്, അതിൻ്റെ ബിസിനസ്സിൻ്റെ പ്രധാന ഭാഗങ്ങൾ അലക്സാ ടീമിന് വേണ്ടി പുനഃസംഘടിപ്പിച്ച്, ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസ് കൈവരിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

എജിഐ (Artificial general intelligence) എന്നത് സയൻസ് ഫിക്ഷനിൽ നിന്നുള്ള ഒരു ആശയമാണ്. എന്നാൽ ഒരു എഐ മോഡലിന് എന്നെങ്കിലും മനുഷ്യൻ്റെ ബുദ്ധിയുമായി പൊരുത്തപ്പെടുകയോ മനുഷ്യനേക്കാൾ ബുദ്ധിയിൽ പ്രവർത്തിക്കാനോ കഴിഞ്ഞേക്കാം എന്ന ആശയവും ഇതിലുണ്ട്. ആമസോണിന് വലിയ ലക്ഷ്യങ്ങൾ ഉണ്ടായിട്ടും, നല്ല ഉൽപ്പാദന ശേഷികളോടെ ഉള്ള സ്വന്തം ചാറ്റ്ബോട്ട് സൃഷ്ടിക്കാൻ ചെറിയ നീക്കങ്ങളിലൂടെ തുടങ്ങുകയാണ് എന്ന് വേണം കരുതാൻ.

റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച്, അലക്‌സാ അപ്‌ഗ്രേഡിൽ ആമസോൺ അതിൻ്റേതായ വലിയ ഭാഷാ മോഡലായ ടൈറ്റൻ ഉപയോഗിക്കും.ആമസോൺ ബെഡ്‌റോക്കിൻ്റെ ഭാഗമായി ടൈറ്റൻ ബിസിനസുകൾക്ക് മാത്രമേ ഇവ ലഭ്യമാകൂ. ഇതിന് ടെക്‌സ്‌റ്റ് സൃഷ്‌ടിക്കാനും ഇമേജുകൾ സൃഷ്‌ടിക്കാനും ഡോക്യുമെൻ്റുകൾ സംഗ്രഹിക്കാനും എൻ്റർപ്രൈസിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാനുമാകും.

സൂപ്പർ ചാർജ്ഡ് അലക്‌സയിലേക്കുള്ള ആക്‌സസിന് ആളുകളിൽ നിന്ന് പണം ഈടാക്കാൻ ആമസോൺ പദ്ധതിയിടുന്നതായി മുൻ റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. എന്നിരുന്നാലും, ചെലവ് അല്ലെങ്കിൽ പ്ലാൻ ഘടന അജ്ഞാതമായിരുന്നു. പ്രൈമിൽ നിന്ന് തികച്ചും വേറിട്ട ഒരു സബ്‌സ്‌ക്രിപ്‌ഷൻ സേവനമായി അലക്‌സ അപ്‌ഗ്രേഡ് സമാരംഭിക്കാൻ ആമസോൺ പദ്ധതിയിടുന്നതായി പറയപ്പെടുന്നുണ്ട്. അതായത് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട് അനുസരിച്ച് ആളുകൾക്ക് എഐ പരീക്ഷിക്കാൻ അധിക പണം നൽകേണ്ടിവരും.

പ്രത്യക്ഷത്തിൽ, കൃത്യമായി എത്ര തുക ഈടാക്കണം എന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ട്. എന്നിരുന്നാലും ആമസോൺ ഇതുവരെ പ്രതിമാസ ഫീസ് കുറച്ചിട്ടില്ല. ഒരു റിപ്പോർട്ട് സൂചിപ്പിച്ചതനുസരിച്ച് ചില എഐ സേവനങ്ങൾ ഒരു ഘട്ടത്തിൽ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ വില കൂട്ടിയതായി ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ഓപ്പൺ എഐ അതിൻ്റെ പ്ലസ് പ്ലാനിന് പ്രതിമാസം $20 (ഏകദേശം 1664.27 രൂപ) ഈടാക്കുന്നു.

അലക്‌സയുടെ അപ്‌ഡേറ്റ് എപ്പോൾ ആരംഭിക്കുമെന്നോ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നോ യാതൊരു വിവരവും കമ്പനി പുറത്ത് വിട്ടിട്ടില്ല. എന്നാൽ അത് വിപണിയിൽ ലോഞ്ച് ആയാൽ, എക്കോ പോപ്പ് പോലുള്ള ഒരു ആമസോൺ സ്മാർട്ട് സ്പീക്കറിലൂടെ ആക്‌സസ് ചെയ്യാനാവുന്ന ആദ്യത്തെ ചാറ്റ്ബോട്ട് ആയി അലക്‌സ മാറും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Rumors started circulating earlier this year claiming that Amazon was working to improve Alexa with new generative AI features. Some information has now surfaced about what the company aims to do with the upgraded Alexa, how much it will cost, and why Amazon is doing it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X