ആമസോണ്‍ പ്രൈം ഡേ സെയില്‍: 50% വിലക്കിഴിവില്‍ വാങ്ങാവുന്ന 5 സ്മാര്‍ട്ട് വീട്ടുപകരണങ്ങള്‍

|

ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 15-ന് ആരംഭിക്കും. ഈ വര്‍ഷത്തെ സെയില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമുള്ളതാണ്. 48 മണിക്കൂര്‍ സെയില്‍ വഴി വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങിക്കാം.

ആമസോണ്‍ പ്രൈം ഡേ സെയില്‍:  50% വിലക്കിഴിവില്‍ വാങ്ങാവുന്ന 5 സ്മാര്‍ട്ട

 

പ്രൈം ഡേ സെയിലിന്റെ ഭാഗമായി സ്മാര്‍ട്ട് വീട്ടുപകരണങ്ങള്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ വാങ്ങാന്‍ അവസരമുണ്ട്. സ്മാര്‍ട്ട് ലൈറ്റുകള്‍, സ്മാര്‍ട്ട് ബള്‍ബുകള്‍, സ്മാര്‍ട്ട് പ്ലഗ്ഗുകള്‍, സ്മാര്‍ട്ട് റിമോട്ട്, സ്മാര്‍ട്ട് ക്യാമറകള്‍, സ്മാര്‍ട്ട് ഫാനുകള്‍ എന്നിവ ഇക്കൂട്ടത്തിലുണ്ട്. ആമസോണ്‍ അലക്‌സ എല്ലാ ഉപകരണങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ശബ്ദനിര്‍ദ്ദേശത്തിലൂടെ (വോയ്‌സ് കമാന്‍ഡ്‌സ്) ഇവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

1. സ്മാര്‍ട്ട് ലൈറ്റുകളും ബള്‍ബുകളും

1. സ്മാര്‍ട്ട് ലൈറ്റുകളും ബള്‍ബുകളും

പ്രൈം ഡേ സെയിലില്‍ വിപ്രോ, സിസ്‌ക, ഫിലിപ്‌സ് ഹ്യു, ടിപി-ലിങ്ക് തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട് ബള്‍ബുകള്‍ക്കും ലൈറ്റുകള്‍ക്കും വിലക്കിഴിവ് ലഭിക്കും. സിസ്‌ക സ്മാര്‍ട്ട് ലൈറ്റ് 7W എല്‍ഇഡി ബള്‍ബിന്റെ വില 799 രൂപയാണ്. വിപ്രോ വൈ-ഫൈ സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് ബി22 (9W) 899 രൂപയ്ക്ക് സ്വന്തമാക്കാം. വിപ്രോ നെക്‌സ്റ്റ് 20W സ്മാര്‍ട്ട് എല്‍ഇഡി ബാറ്റണ്‍ സെയിലില്‍ 1249 രൂപയ്ക്ക് വില്‍ക്കും. ഫിലിപ്‌സ് ഹ്യൂ 10W ബി22 സ്മാര്‍ട്ട് ബള്‍ബ്, ഫിലിപ്‌സ് ഹ്യൂ ലൈറ്റ്‌സ്ട്രിപ്പ് എക്സ്റ്റന്‍ഷന്‍ 1 മീറ്റര്‍ സ്മാര്‍ട്ട് ലൈറ്റ് എന്നിവയുടെ വില യഥാക്രമം 2243 രൂപയും 2699 രൂപയുമാണ്.

5. സ്മാര്‍ട്ട് പ്ലഗ്ഗുകള്‍

5. സ്മാര്‍ട്ട് പ്ലഗ്ഗുകള്‍

ഈ വിഭാഗത്തില്‍ ഓക്ടെര്‍ സ്മാര്‍ട്ട് ഹോം വൈഫൈ സ്മാര്‍ട്ട് പ്ലഗ്ഗ്, ടിപി-ലിങ്ക് എച്ച്എസ് 100 വൈ-ഫൈ എന്നിവ വിലക്കുറവില്‍ വാങ്ങാന്‍ അവസരമുണ്ട്. ഇവയുടെ വില 1179 രൂപയും 1499 രൂപയുമാണ്. വെടാര്‍ പോളികാര്‍ബണേറ്റ് 16A സ്മാര്‍ട്ട് പ്ലഗ്ഗിന്റെ വില 2700 രൂപയായിരിക്കും. പാനസോണിക്കിന്റെ ആങ്കര്‍ 67901ബിഎല്‍ 6A സ്മാര്‍ട്ട് പ്ലഗ്ഗ് കിറ്റ് 4099 രൂപയ്ക്ക് സ്വന്തമാക്കാം.

2. സ്മാര്‍ട്ട് റിമോട്ട്
 

2. സ്മാര്‍ട്ട് റിമോട്ട്

ഓക്ടെര്‍ സ്മാര്‍ട്ട് ഹോം വൈ-ഫൈ യുണിവേഴ്‌സല്‍ റിമോട്ടിന്റെ പ്രൈം ഡേ സെയിലിലെ വില്‍പ്പന വില 2699 രൂപയാണ്. ഹാത്തവേ, ടാറ്റാ സ്‌കൈ, ഡിഷ് ടി.വി തുടങ്ങിയ പ്രമുഖ സെറ്റ് ടോപ് ബോക്‌സുകളിലെല്ലാം ഇത് ഉപയോഗിക്കാന്‍ കഴിയും.

3. സ്മാര്‍ട്ട് ക്യാമറകള്‍

3. സ്മാര്‍ട്ട് ക്യാമറകള്‍

ഡി-ലിങ്ക് വൈ-ഫൈ ഹോം ക്യാമറ-ഡിസിഎസ്പി6000എല്‍എച്ച്, എസ്‌വിസ് മിനി സിഎസ്-സിവി206 ഇന്‍ഡോര്‍ ഇന്റര്‍നെറ്റ് വൈ-ഫൈ ക്യാമറ എന്നിവയാണ് വിലക്കിഴിവില്‍ വാങ്ങാന്‍ അവസരമുള്ളത്. ഇവയുടെ വില 1945 രൂപയും 2999 രൂപയുമാണ്.

4. സ്മാര്‍ട്ട് ഫാനുകള്‍

4. സ്മാര്‍ട്ട് ഫാനുകള്‍

ശബ്ദനിര്‍ദ്ദേശത്തിലൂടെ സ്മാര്‍ട്ട് ഫാനിന്റെ വേഗതയും ലൈറ്റിന്റെ പ്രകാരവും നിയന്ത്രിക്കാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് ഗൊറില്ല റെനേസ സ്മാര്‍ട്ട്+ സീലിംഗ് ഫാന്‍, ഓറിയന്റ് ഇലക്ട്രിക് എയ്‌റോസ്ലിം 1200 m.m സ്മാര്‍ട്ട് പ്രീമിയം സീലിംഗ് ഫാനുകളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഗൊറില്ല റെനേസ സ്മാര്‍ട്ട്+ സീലിംഗ് ഫാനിന്റെ വില 5349 രൂപയാണ്. ഓറിയന്റ് ഇലക്ട്രിക് എയ്‌റോസ്ലിം 1200 m.m സ്മാര്‍ട്ട് ഫാനിന് 8200 രൂപ നല്‍കണം.

Most Read Articles
Best Mobiles in India

Read more about:
English summary
Amazon Prime Day Sale 2019 will start on July 15. This year’s sale will be the longest-ever, running for 48-hours. In the upcoming sale, buyers can avail up to 50% discount on Smart Home appliances that include Smart lights & bulbs, Smart plugs, Smart remote, Smart cameras and Smart fans. These devices come enabled with Amazon Alexa allowing one to control household appliances with simple voice commands. Here are all the devices you can choose from-

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more