Home
Gadgets

എക്കോ ഡോട്ട്, ഫയർ ടിവി സ്റ്റിക്ക്, കിൻഡിൽ തുടങ്ങിയ പ്രോഡക്റ്റുകൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ പ്രൈം ഡേ സെയിൽ

ജൂലൈ 26 ന് ആരംഭിക്കുന്ന ആമസോൺ പ്രൈം ഡേ സെയിൽ രണ്ട് ദിവസത്തെ ഇവന്റായിരിക്കും. അതായത് ഈ വിൽ‌പന ജൂലൈ 27 ന് അവസാനിക്കും. നിങ്ങൾക്ക് ഷോപ്പിംഗിന് രണ്ട് ദിവസത്തെ സമയമാണ് ആമസോൺ നൽകുന്നത്, കൂടാതെ വിവിധ ഉൽപ്പന്നങ്ങൾക്ക് വലിയ കിഴിവുകളാണ് ഇവിടെ നൽകിയിട്ടുള്ളത്. നിങ്ങൾ ഒരു സ്മാർട്ട് സ്പീക്കർ, ഒരു സ്മാർട്ട് ഡിസ്പ്ലേ, ഒരു കിൻഡിൽ അല്ലെങ്കിൽ ഒരു ഫയർ ടിവി എന്നിവയ്ക്കായി തിരയുകയാണെങ്കിൽ അത് ആമസോണിൽ നിങ്ങൾക്കായി വിലക്കുറവിൽ ലഭ്യമാക്കിയിട്ടുണ്ട്. ആമസോണിൻറെ അലക്സാ-പവർ എക്കോ സ്പീക്കറുകൾ, എല്ലാ കിൻഡിൽ, ഫയർ ടിവി മോഡലുകൾ എന്നിവ ഡിസ്കൗണ്ടിൽ വിൽപ്പനയ്‌ക്കെത്തും. ആമസോൺ അനുസരിച്ച് നിങ്ങൾക്ക് ഈ ഉൽപ്പന്നങ്ങളിൽ 50 ശതമാനം വരെ കിഴിവ് ലഭിക്കും.

എക്കോ ഡോട്ട്, ഫയർ ടിവി സ്റ്റിക്ക്, കിൻഡിൽ തുടങ്ങിയ പ്രോഡക്റ്റുകൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ പ്രൈം ഡേ സെയിൽ

നിങ്ങൾക്ക് ഈ വിൽപ്പനയിൽ പങ്കെടുക്കുവാൻ പാലിക്കേണ്ട ഏതാനും നിർദേശങ്ങൾ ഇവിടെ നൽകിയിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ വിൽപ്പന പ്രൈം അംഗങ്ങൾക്ക് മാത്രമുള്ളതാണ്, അതിനർത്ഥം നിങ്ങൾക്ക് ഒരു ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലെങ്കിൽ പ്രൈം ഡിസ്കൗണ്ടിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയില്ല. പക്ഷേ ഇതിനൊരു പരിഹാരമായി നിങ്ങൾക്ക് പ്രതിമാസ, വാർഷികാടിസ്ഥാനത്തിൽ ആമസോൺ പ്രൈം അംഗത്വം സ്വന്തമാക്കുവാൻ സാധിക്കും. ഇതിന് പ്രതിമാസം 129 രൂപയും പ്രതിവർഷം 999 രൂപയുമാണ് വില വരുന്നത്. രണ്ട് ദിവസത്തെ സൗജന്യ ഡെലിവറി, പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ, കിൻഡിൽ പ്രൈം റീഡിംഗ് സബ്സ്ക്രിപ്ഷൻ, പ്രൈം മ്യൂസിക് സബ്സ്ക്രിപ്ഷൻ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുന്നു. ഇപ്പോൾ, ജൂലൈ 26 ന് ആമസോണിൽ തത്സമയമാകുന്ന ഈ വിൽപ്പനയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

മികച്ച ഓഫറുകളുമായി എക്കോ സ്പീക്കറുകളും സ്മാർട്ട് ഡിസ്പ്ലേകളും

മികച്ച ഓഫറുകളുമായി എക്കോ സ്പീക്കറുകളും സ്മാർട്ട് ഡിസ്പ്ലേകളും

ആമസോൺ എക്കോ സ്പീക്കറുകൾ ഡിസ്കൗണ്ടിൽ ഇവിടെ വിൽപ്പനയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്. എക്കോ ഡോട്ട് (ഫോർത്ത് ജനറേഷൻ) 3, xx9 രൂപയ്ക്ക് വിൽപ്പനയ്‌ക്കെത്തുമെന്ന് വെബ്‌സൈറ്റ് പറയുന്നു. ഇതിൻറെ വില 3,009 മുതൽ 3,999 രൂപ വരെയാകാം, എന്നാൽ യഥാർത്ഥ വില 4,499 രൂപയേക്കാൾ കുറവാണ്. എക്കോ ഡോട്ട് വിത്ത് ക്ലോക്ക് 4, xx9 രൂപയ്ക്ക് വിൽപ്പന നടത്തും. ഇത് 4,009 രൂപയ്ക്കും 4,999 രൂപയ്ക്കും ഇടയിലാകാം നൽകുന്ന വില, പക്ഷേ 5,499 രൂപയേക്കാൾ കുറവുമാണ്. എക്കോ ഷോ 5 സ്മാർട്ട് ഡിസ്‌പ്ലേയും ഡിസ്‌കൗണ്ടിൽ വിൽപ്പനയ്‌ക്കെത്തുന്നതാണ്. ഈ ഉൽപ്പന്നങ്ങൾക്ക് പുറമെ അവയുടെ താൽ‌ക്കാലിക വിലയും ഇവിടെ സൂചിപ്പിച്ചിരിക്കുന്നു, മാത്രവുമല്ല മറ്റ് എക്കോ ഉൽ‌പ്പന്നങ്ങൾക്ക് കിഴിവുണ്ടാകും. അവയിൽ എക്കോ ഡോട്ട് (തേർഡ് ജനറേഷൻ), എക്കോ ഫ്ലെക്സ്, എക്കോ ഇൻപുട്ട്, എക്കോ, എക്കോ ഓട്ടോ എന്നിവയും ഉൾപ്പെടുന്നു.

മികച്ച ഓഫറുകളുമായി ഫയർ ടിവികൾ

മികച്ച ഓഫറുകളുമായി ഫയർ ടിവികൾ

ഡയർ ഫയർ ടിവി സ്റ്റിക്ക് ലൈറ്റിന് 2, xx9 രൂപ വില നൽകിയിട്ടുണ്ട്, ഇത് ഒരു താൽക്കാലിക വിലയാണെങ്കിലും യഥാർത്ഥ വിലയായ 3,999 രൂപയേക്കാൾ കുറവായിരിക്കും. ഫയർ ടിവി സ്റ്റിക്ക് 4 കെ യുടെ വില 3, xx9 രൂപയാണ്, ഇത് കുറഞ്ഞത് ഫയർ ടിവി സ്റ്റിക്ക് 4 കെ യുടെ യഥാർത്ഥ വിലയായ 5,999 രൂപയിൽ കുറവാണ്. ഫയർ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്ന നിരവധി സ്മാർട്ട് ടിവികളും ആമസോൺ ഇവിടെ വിൽക്കുന്നു, ഇതിനെ ഫയർ ടിവി എഡിഷൻ സ്മാർട്ട് എൽഇഡി ടിവികൾ എന്നാണ് വിളിക്കുന്നത്. പട്ടികപ്പെടുത്തിയ വിലയായ 56,000 രൂപയിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾക്ക് ഇവയിലൊന്ന് 30,099 രൂപയ്ക്ക് സ്വന്തമാക്കാം.

മികച്ച ഓഫറുകളുമായി കിൻഡിൽ

മികച്ച ഓഫറുകളുമായി കിൻഡിൽ

വായിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്കാണ് കിൻഡിൽ ഇ-റീഡർ. 7,999 രൂപ യഥാർത്ഥ വിലയുള്ള ഈ ആമസോൺ കിൻഡിൽ ഇ-റീഡർ 6, xx9 രൂപയ്ക്ക് വിൽപ്പന നടത്തും. കിൻഡിൽ (ടെൻത്ത് ജനറേഷൻ), കിൻഡിൽ പേപ്പർ‌വൈറ്റ്, കിൻഡിൽ ഒയാസിസ് എന്നിവ പോലുള്ള മറ്റ് കിൻഡിൽ ഉൽ‌പ്പന്നങ്ങൾക്കും കിഴിവുകൾ ലഭിക്കും.

More from GizBot

Best Mobiles in India

English summary
Amazon Prime Day deal will begin on July 26 and will last two days, ending on July 27. So you have two days to shop, and there will be significant discounts across all product categories. Amazon provides something for everyone, whether you're looking for a smart speaker, a smart display, a Kindle, or a Fire TV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X