ഡെലിവറി ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണ സേവനം നല്‍കാന്‍ ആമസോണ്‍

By Gizbot Bureau
|

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സാധനങ്ങളുടെ വിതരണം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനൊപ്പം നിരീക്ഷണം സേവനമായി നല്‍കാന്‍ ആമസോണ്‍ തയ്യാറെടുക്കുന്നു. വിതരണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകള്‍ നിരീക്ഷണവും നടത്തും.

 
ഡെലിവറി ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണ സേവനം നല്‍കാന്‍ ആമസോണ്‍

സാധനങ്ങളുടെ വിതരണത്തിനൊപ്പം നിരീക്ഷണത്തിനും വസ്തുവകകളുടെ ചിത്രങ്ങള്‍ പകര്‍ത്താനും ശേഷിയുള്ള ഡ്രോണ്‍ നിര്‍മ്മാണത്തിനുള്ള പേറ്റന്റ് കമ്പനി അടുത്തിടെ സ്വന്തമാക്കിയിരുന്നു. സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ പോലെ നിരീക്ഷണ സേവനവും ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആമസോണ്‍.

സാധാരണ വീഡിയോ ക്യാമറ നിരീക്ഷണത്തെക്കാള്‍ ഒരുപടി മുന്നിലാണ് ഡ്രോണ്‍ നിരീക്ഷണമെന്ന് പേറ്റന്റിനായി സമര്‍പ്പിച്ച അപേക്ഷയില്‍ ആമസോണ്‍ പറയുന്നു. പരിമിതമായ നിരീക്ഷണ പരിധിയാണ് വീഡിയോ ക്യാമറകളുടെ പ്രധാന പോരായ്മ. മാത്രമല്ല ഇതില്‍ കൃത്രിമത്വം നടത്താനും കേടുവരുത്താനും കുറ്റവാളികള്‍ക്ക് സാധിക്കും.

മാസങ്ങള്‍ക്കുള്ളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വിതരണം ആരംഭിക്കുമെന്ന് ആമസോണ്‍ കണ്‍സ്യൂമര്‍ വിഭാഗം മേധാവി ജെഫ് വില്‍ക് ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കമ്പനി പേറ്റന്റിന് അപേക്ഷ നല്‍കിയും സ്വന്തമാക്കിയതും.

2018 ഫെബ്രുവരിയില്‍ ആമസോണ്‍ സ്മാര്‍ട്ട് ഡോര്‍ബെല്‍ നിര്‍മ്മാതാക്കളായ റിങിന് ഒരു ബില്യണ്‍ ഡോളര്‍ നല്‍കി കരാര്‍ ഒപ്പിട്ടിരുന്നു. ഈ ബെല്‍ ഉപഭോക്താക്കള്‍ക്ക് വീഡിയോ അയക്കും. വീഡിയോ സ്മാര്‍ട്ട്‌ഫോണില്‍ പരിശോധിക്കാനും മറുപടി നല്‍കാനും കഴിയും.

തുടര്‍ന്ന് ആമസോണ്‍ നെയിബേഴ്‌സ് എന്ന പേരില്‍ കുറ്റകൃത്യങ്ങള്‍ യഥാസമയം അറിയിക്കുന്നതിനായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആരംഭിക്കുകയും ചെയ്തു. റിങ് സുരക്ഷാ ക്യമാറയില്‍ നിന്നുള്ള വീഡിയോകള്‍ നെറ്റ് വര്‍ക്കില്‍ അപ്ലോഡ് ചെയ്ത് 'ക്രൈം', 'സേഫ്റ്റി', സസ്പീഷ്യസ്' എന്നിങ്ങനെ ടാഗ് ചെയ്യാന്‍ കഴിയും.

ഇതിന് പുറമെ ആമസോണ്‍ കീ എന്ന സേവനവും കമ്പനി നല്‍കുന്നുണ്ട്. വീട്ടിലെ വാതിലുകളില്‍ സ്മാര്‍ട്ട് ലോക്കും വീടിനകത്ത് ആമസോണിന്റെ സുരക്ഷാ ക്യാമറകളും സ്ഥാപിക്കുന്ന പ്രൈം അംഗങ്ങളുടെ വീട്ടില്‍ നേരിട്ട് പാക്കറ്റുകള്‍ എത്തിക്കുന്ന സംവിധാനമാണിത്.

നിയമവിരുദ്ധമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായി ആമസോണിന് എതിരെ ആരോപണമുണ്ട്.

Best Mobiles in India

Read more about:
English summary
Amazon testing surveillance services with delivery drones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X