Home
Gadgets

അംബ്രെൻ നിയോബഡ്സ് 11, നിയോബഡ്സ് 22 ട്രൂ വയർലെസ് ഇയർഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

അംബ്രെൻ നിയോബഡ്സ് 11, നിയോബഡ്സ് 22 ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 12 മണിക്കൂർ വരെ പ്ലേബാക്ക് ടൈമാണ് ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനുമായി വരുന്ന അംബ്രെൻ നിയോബഡ്‌സ് 11 നിങ്ങൾക്ക് നൽകുന്നത്. ഒരു തവണ മുഴുവനായി അംബ്രെൻ നിയോബഡ്സ് 22 ചാർജ് ചെയ്താൽ നാല് മണിക്കൂർ വരെ നീണ്ടുനിൽക്കും. ഇതിൻറെ കേസിൽ അധികമായി ചാർജ് കൈവശം വയ്ക്കുവാൻ സാധിക്കുകയൂം അത് 14 മണിക്കൂർ വരെ തുടരുകയും ചെയ്യുന്നു. രണ്ട് ഇയർഫോണുകൾക്കും ഗൂഗിൾ അസിസ്റ്റന്റ്, സിരി സപ്പോർട്ട് ലഭിക്കും. കൂടാതെ, ബ്ലൂടൂത്ത് വി 5.0 കണക്റ്റിവിറ്റിയുമുണ്ട്.

അംബ്രെൻ നിയോബഡ്സ് 11, നിയോബഡ്സ് 22 ടിഡബ്ല്യുഎസ്: വിലയും, ലഭ്യതയും

അംബ്രെൻ നിയോബഡ്സ് 11, നിയോബഡ്സ് 22 ടിഡബ്ല്യുഎസ്: വിലയും, ലഭ്യതയും

അംബ്രെൻ ഇയർഫോണുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഇന്ത്യയിലെ ഒന്നിലധികം റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. അംബ്രെൻ നിയോബഡ്സ് 11, നിയോബഡ്സ് 22 എന്നിവയ്ക്ക് 2,499 രൂപയും ഒരു വർഷത്തെ വാറണ്ടിയും ലഭിക്കുന്നു. അംബ്രെൻ നിയോബഡ്സ് 11 ബ്ലാക്ക് കളർ ഓപ്ഷനിലും, നിയോബഡ്സ് 22 ബ്ലാക്ക്, വൈറ്റ് കളർ വേരിയന്റുകളിലുമായി ലഭ്യമാണ്.

അംബ്രെൻ നിയോബഡ്സ് 11: സവിശേഷതകൾ

അംബ്രെൻ നിയോബഡ്സ് 11: സവിശേഷതകൾ

ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനുമായി വരുന്ന ആംബ്രെൻ നിയോബഡ്സ് 11 ഉച്ചത്തിലുള്ള ആംബിയന്റ് ശബ്‌ദം ഇല്ലാതാക്കുമെന്ന് കമ്പനി പറയുന്നു. ഇയർഫോണുകളുടെ ബാറ്ററി നിലയും കേസും കാണിക്കുന്ന എൽഇഡി ഡിജിറ്റൽ ഡിസ്‌പ്ലേയുള്ള ചാർജിംഗ് കേസ് ഈ ഇയർബഡുകൾക്ക് ഉണ്ട്. ഓരോ ഇയർപീസും 40 എംഎഎച്ച് ബാറ്ററിയും ചാർജിംഗ് കേസിൽ 300 എംഎഎച്ച് ബാറ്ററിയുമായി വരുന്നു. ഒരു തവണ ചാർജ് ചെയ്താൽ നാല് മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്കും ചാർജിംഗ് കേസുമായി 12 മണിക്കൂർ വരെ സമയവും അംബ്രെൻ നിയോബഡ്സ് 11 വാഗ്ദാനം ചെയ്യുന്നു. ഏകദേശം 1.5 മണിക്കൂർ സമയം കൊണ്ട് ഇയർബഡുകൾ ചാർജ് ചെയ്യാൻ കഴിയും. ബ്ലൂടൂത്ത് വി 5.0 സവിഷേതയുമായി വരുന്ന ഈ ടി‌ഡബ്ല്യുഎസ് ഇയർബഡുകൾക്ക് 10 മീറ്റർ വരെ ട്രാൻസ്‌മിഷൻ റേഞ്ചുണ്ട്. IPX4 റേറ്റുചെയ്ത സ്വെറ്റ്‌ റെസിസ്റ്റസുമായി വരുന്ന ഈ ഇയർബഡുകൾക്ക് ടച്ച് കൺട്രോളുകളും വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടുമുണ്ട്.

അംബ്രെൻ നിയോബഡ്സ് 22: സവിശേഷതകൾ

അംബ്രെൻ നിയോബഡ്സ് 22: സവിശേഷതകൾ

അംബ്രെൻ നിയോബഡ്സ് 22 ഇയർബഡുകൾക്ക് ‘നോ ഫാൾ ഓഫ്' ഡിസൈൻ ഉണ്ടെന്ന് അവകാശപ്പെടുന്നു. ഓരോ ഇയർപീസിലും 40 എംഎഎച്ച് ബാറ്ററി വീതവും കേസിന് 400 എംഎഎച്ച് ബാറ്ററിയുമുണ്ട്. ഇയർബഡുകൾക്ക് മ്യൂസിക് പ്ലേബാക്ക് സമയം നാല് മണിക്കൂർ വരെ ഉണ്ടെന്ന് പറയുന്നു. ഇത് ചാർജിംഗ് കേസുമായി പരമാവധി സമയം 14 മണിക്കൂർ വരെ ദീർഘിപ്പിക്കുവാൻ കഴിയും. ഇയർബഡുകൾ പൂർണ്ണമായും ചാർജ് ചെയ്യുന്നതിന് ഏകദേശം 1.5 മണിക്കൂർ എടുക്കും. ടച്ച് കൺട്രോളുകൾ ഉപയോഗിച്ച് ആക്റ്റീവ് ചെയ്യുവാൻ കഴിയുന്ന ഒരു ബിൽറ്റ്-ഇൻ മൈക്രോഫോൺ ഈ ഇയർബഡുകൾക്ക് ഉണ്ട്. കോളുകൾ, മ്യൂസിക്, സിരി അല്ലെങ്കിൽ ഗൂഗിൾ അസിസ്റ്റന്റ് ആക്സസ് എന്നിവ നിയന്ത്രിക്കുന്നതിന് ഇതിന് ഒരു മൾട്ടി-ഫങ്ഷണൽ ബട്ടൺ ഉണ്ട്. 10 മീറ്റർ വരെ ട്രാൻസ്മിഷൻ റേഞ്ചുള്ള ബ്ലൂടൂത്ത് വി 5.0 സപ്പോർട്ടുമായാണ് അംബ്രെൻ നിയോബഡ്സ് 22 വരുന്നത്.

More from GizBot

Best Mobiles in India

English summary
The Ambrane NeoBuds 11 comes with active noise cancellation and has up to 12 hours of playback time. On a single charge, the Ambrane NeoBuds 22 can last up to four hours, and the case carries an extra charge that can keep it running for up to 14 hours.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X