Home
Gadgets

എഎംഡി റേഡിയൻ ആർ‌എക്സ് 6800 ഗ്രാഫിക്‌സ് കാർഡുകൾ ഇന്ത്യയിൽ ഇപ്പോൾ 45,999 രൂപ മുതൽ ലഭ്യമാണ്

എഎംഡി റേഡിയൻ ആർ‌എക്സ് 6800 (AMD Radeon RX 6800) ഇപ്പോൾ ഇന്ത്യയിലെ ഓൺ‌ലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ ചാനലുകൾ വഴി വിൽപനയ്ക്ക് എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസവസാനം എഎംഡി റേഡിയൻ ആർ‌എക്സ് 6000 സീരീസ് പ്രഖ്യാപിച്ചിരുന്നു. ഈ സീരിസിൽ എഎംഡി റേഡിയൻ ആർ‌എക്സ് 6800, എ‌എം‌ഡി റേഡിയൻ ആർ‌എക്സ് 6800 എക്സ് ടി, ടോപ്പ് എൻഡ് എ‌എം‌ഡി റേഡിയൻ ആർ‌എക്സ് 6900 എക്സ് ടി തുടങ്ങിയ മൂന്ന് പുതിയ ഗ്രാഫിക്സ് കാർഡുകൾ കൂടി ഉൾപ്പെടുന്നുണ്ട്. റേഡിയൻ ആർ‌എക്സ് 6800 എക്സ് ടി, റേഡിയൻ ആർ‌എക്സ് 6900 എക്സ് ടി എന്നിവയുടെ വില എ‌എം‌ഡി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, റേഡിയൻ ആർ‌എക്സ് 6800 ന്റെ ഇ-ടെയ്‌ലർ നിർദേശിച്ച വിലകൾ കമ്പനി ഇവിടെ നൽകിയിരിക്കുന്നു.

എഎംഡി റേഡിയൻ ആർ‌എക്സ് 6800: ഇന്ത്യയിലെ വില

എഎംഡി റേഡിയൻ ആർ‌എക്സ് 6800: ഇന്ത്യയിലെ വില

ഈ ചിപ്പ് മേക്കർ കമ്പനി തന്നെ നിർമ്മിച്ച എഎംഡി റേഡിയൻ ആർ‌എക്സ് 6800 ന് ജിഎസ്ടി ഒഴിവാക്കിയാൽ ഇന്ത്യയിൽ 45,999 രൂപയാണ് വില വരുന്നത്. റേഡിയൻ ആർ‌എക്സ് 6800 ഇതുവരെ എ‌എം‌ഡി ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറിൽ പട്ടികപ്പെടുത്തിയിട്ടില്ല. നിലവിൽ ഒരുപാട് ഓൺലൈൻ റീട്ടെയിലർമാർ ഇതുവരെ എഎംഡി റേഡിയൻ ആർ‌എക്സ് 6800 അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടില്ല. ഇത് പ്രൈം എ ബി ജി ബിയിൽ 55,999 രൂപയ്ക്കും വീഡാന്റ് കമ്പ്യൂട്ടറുകളിൽ നിന്നും 65,000 രൂപയ്ക്കും പട്ടികപ്പെടുത്തിയിരിക്കുന്നു.

എഎംഡി റേഡിയൻ ആർ‌എക്സ് 6800 ഗ്രാഫിക്‌സ് കാർഡുകൾ

നവംബർ 25 മുതൽ റേഡിയൻ ആർ‌എക്സ് 6800, റേഡിയൻ ആർ‌എക്സ് 6800 എക്സ് ടി എന്നിവയുടെ ആഡ്-ഇൻ ബോർഡ് (എ‌ഐ‌ബി) മോഡലുകൾ ലഭ്യമാകുമെന്ന് കമ്പനി നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. എ‌എം‌ഡി മാനുഫാക്ച്ചറിങ് പാർട്ണറായ അസ്യൂസ്, ഇവി‌ജി‌എ, എക്സ്എഫ്‌എക്സ്, മറ്റുള്ളവയെ എ‌ഐ‌ബി സൂചിപ്പിക്കുന്നുണ്ട്. റേഡിയൻ ആർ‌എക്സ് 6800 എക്‌സ്ടിയുടെ വില ഇപ്പോൾ വ്യക്തമല്ല. റേഡിയൻ ആർ‌എക്സ് 6800 നവംബർ 18 മുതൽ ഓഫ്‌ലൈൻ വിതരണക്കാർ വഴിയും രാജ്യത്തുടനീളം ആമസോൺ പോലുള്ള ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയും ഇന്ത്യയിൽ ലഭ്യമാകും. 'മാക്സിമം കൂളിംഗ് എക്‌സ്‌പീരിയൻസ്' നൽകുന്നതിനായി മൂന്ന് റേഡിയേറ്റർ രൂപകൽപ്പനയോടെ റഫറൻസ് കാർഡുകൾ വരുന്നു.

റേഡിയൻ ആർ‌എക്സ് 6000

റേഡിയൻ ആർ‌എക്സ് 6000 സീരീസിന്റെ നവംബറിൽ റിലീസ് തീയതി എ‌എം‌ഡി ഒക്ടോബറിൽ പ്രഖ്യാപിച്ചു. എൻ‌വിഡിയയുടെ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3000 സീരീസിനെതിരെ പുതിയ എ‌എം‌ഡി സീരീസ് സെപ്റ്റംബറിൽ അവതരിപ്പിക്കുകയും ആഗോളതലത്തിൽ ആ മാസം തന്നെ അവസാനം പുറത്തിറക്കുകയും ചെയ്തു. ജിഫോഴ്സ് ആർടിഎക്സ് 3000 സീരീസിൽ വരുന്ന ആർ‌ടി‌എക്സ് 3070, ആർ‌ടി‌എക്സ് 3090 എന്നിവയുടെ വില വരുന്നത് 51,000 രൂപ മുതൽ 1,52,000 രൂപ വരെയാണ്.

റേഡിയൻ ആർ‌എക്സ് 6000 സീരീസ്

"പുതിയ എഎംഡി റേഡിയൻ ആർ‌എക്സ് 6800, ആർ‌എക്സ് 6800 എക്സ് ടി, ആർ‌എക്സ് 6900 എക്സ് ടി ഗ്രാഫിക്സ് കാർഡുകൾക്ക് വേൾഡ്-ക്ലാസ് 4 കെ, പ്രധാന എ‌എ‌എ ടൈറ്റിലുകളിൽവരുന്ന 1440 പി പെർഫോമൻസ് തുടങ്ങിയ സവിശേഷതകൾ മികച്ച ഗെയിമിംഗ് അനുഭവം നൽകുന്നു." എ‌എം‌ഡി ഗ്രാഫിക്സിന്റെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായ സ്കോട്ട് ഹെർക്കൽമാൻ റേഡിയൻ ആർ‌എക്സ് 6000 സീരീസ് പ്രഖ്യാപന സമയത്ത് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

എഎംഡി റേഡിയൻ ആർ‌എക്സ് 6800 ഇന്ത്യയിൽ

എഎംഡി റേഡിയൻ ആർ‌എക്സ് 6800, ആർ‌എക്സ് 6800 എക്സ് ടി എന്നിവ 4 കെ ഗെയിമിംഗിനെ കൂടുതൽ‌ ആക്‌സസ് ചെയ്യാൻ‌ കഴിയുന്ന ചില പുതിയ സവിശേഷതകളുമായി വരുന്നു. ഈ രണ്ട് ജിപിയുമാരും ആർ‌ഡി‌എൻ‌എ 2 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ആർ‌എക്സ് 6800, ആർ‌എക്സ് 6800 എക്‌സി എന്നിവ 16 ജിബിഡി ജിഡിഡിആർ 6 വീഡിയോ മെമ്മറി എഎംഡി ഇൻഫിനിറ്റി കാഷെ സാങ്കേതികവിദ്യയുമായി വരുന്നു. ഇത് ജിഡിഡിആർ 6 വീഡിയോ മെമ്മറിയുള്ള മറ്റ് ജിപിയുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓരോ വാട്ടിനും 2.4 എക്സ് കൂടുതൽ ബാൻഡ്‌വിഡ്ത്ത് നൽകുന്നു. ആർ‌ടി‌എക്സ് 3070 ജി‌ഡി‌ഡി‌ആർ 6 മെമ്മറി ഉപയോഗിക്കുമ്പോൾ ആർ‌ടി‌എക്സ് 3080 മെച്ചപ്പെട്ട ബാൻഡ്‌വിഡ്‌ത്ത് വരുന്ന നെക്സ്റ്റ് ജനറേഷൻ ജിഡിഡിആർ 6 എക്സ് മെമ്മറി ഉപയോഗിക്കുന്നു.

എക്സ്ഡിആർ 1.1 റേ-ട്രേസിംഗ്

എക്സ്ഡിആർ 1.1 റേ-ട്രേസിംഗ് ഉപയോഗിച്ച് നേറ്റീവ് റേ-ട്രേസിംഗിനെ സപ്പോർട്ട് ചെയ്യുന്ന എഎംഡിയിൽ നിന്നുള്ള ആദ്യ ഗ്രാഫിക്സ് കാർഡുകളും ഇവയാണ്. മെച്ചപ്പെട്ട ദൃശ്യാനുഭവത്തിനായി ഗോഡ്ഫാൾ പോലുള്ള ഗെയിമുകൾക്ക് പൂർണ്ണമായ റേ-ട്രെയ്സ്ഡ് ഹൈ-ഫിഡിലിറ്റി ഗ്രാഫിക്സ് നൽകുവാൻ കഴിയും എന്നുള്ളതാണ് മറ്റൊരു കാര്യം. അതിനുമുകളിൽ, ഉയർന്ന പ്രകടനമുള്ള ഗെയിമിംഗ് കേന്ദ്രീകൃത ജിപിയു, സിപിയു എന്നിവ നിർമ്മിക്കുന്ന ഒരേയൊരു കമ്പനി കൂടിയാണ് എഎംഡി.

Best Mobiles in India

English summary
AMD Radeon RX 6800 is now available through online and offline retail channels in India. AMD announced the Radeon RX 6000 series late last month. Three new graphics cards are included: the AMD Radeon RX 6800, the AMD Radeon RX 6800 XT and the AMD Radeon RX 6900 XT.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X