Home
Gadgets

ആംകെറ്റ് ഇവോഫോക്സ് ഗെയിംബോക്സ് ഗെയിമിംഗ് കൺസോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

4 കെ സ്ട്രീമിംഗ് സപ്പോർട്ട് വരുന്ന പുതിയ ബജറ്റ് ഗെയിമിംഗ് കൺസോൾ 'ഇവോഫോക്സ് ഗെയിംബോക്സ്' ആംകെറ്റ് പുറത്തിറക്കി. ഇത് പുതിയ പ്ലേസ്റ്റേഷൻ, എക്സ്ബോക്സ് സീരീസ് എക്സ് | സീരീസ് എസ് പോലെ അത്രേ ശക്തമല്ലെങ്കിലും നൂറുകണക്കിന് വീഡിയോ ഗെയിമുകൾ നിഷ്പ്രയാസം സപ്പോർട്ട് ചെയ്യുന്ന ഒരു കൺസോളാണ് ഇവോഫോക്സ് ഗെയിംബോക്സ്. ഇവോഫോക്സ് ഗെയിംബോക്സ് ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിപ്പിക്കുകയും കൂടാതെ ആൻഡ്രോയിഡ് ഇക്കോസിസ്റ്റത്തിൽ നിന്ന് 20 ജനപ്രിയ ഗെയിമുകളുമായി വരികയും ചെയ്യുന്നു. ഇവയ്‌ക്കൊപ്പം 100 ഇൻസ്റ്റാൾ ചെയ്ത മുൻ റെട്രോ ഗെയിമുകളും ഇതിലുണ്ട്. ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോർ വഴിയും കമ്പനിയുടെ സ്വന്തം തേർഡ് പാർട്ടി ആപ്പ് സ്റ്റോർ വഴിയും കൂടുതൽ ഗെയിമുകൾ ഡൗൺലോഡ് ചെയ്യ്ത് കളിക്കാവുന്നതാണ്.

ആംകെറ്റ് ഇവോഫോക്സ് ഗെയിംബോക്സ്: വില

9,999 രൂപയാണ് ആംകെറ്റ് ഇവോഫോക്സ് ഗെയിംബോക്സ് കൺസോളിന് വരുന്ന വില. ആംകെറ്റ് ഉപഭോക്താക്കൾക്ക് 1,000 രൂപ കിഴിവിൽ ഇവോഫോക്സ് ഗെയിംബോക്സ് ആദ്യ ആഴ്ചയിൽ തന്നെ 8,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഗെയിമിംഗ് കൺസോൾ ഫ്ലിപ്കാർട്ടിൽ നിന്നും കമ്പനിയുടെ സ്വന്തം വെബ്‌സൈറ്റിൽ നിന്നും നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

ആംകെറ്റ് ഇവോഫോക്സ് ഗെയിംബോക്സ്: സവിശേഷതകൾ

ആംകെറ്റ് ഇവോഫോക്സ് ഗെയിംബോക്സ്: സവിശേഷതകൾ

ആംകെറ്റ് ഇവോഫോക്സ് ഗെയിംബോക്സ് ഗെയിം കൺസോൾ ഒരു ആൻഡ്രോയിഡ് ടിവി ബോക്സിനോട് സാമ്യമുള്ളതായി പറയുന്നു, മാത്രമല്ല ഇത് ഒരു റിമോട്ടുമായാണ് വരുന്നത്. എക്സ്ബോക്സ് വൺ കണ്ട്രോളറിന് സമാനമായ ഇവോ ഫോക്സ് എലൈറ്റ് പ്രോ വയർലെസ് എന്ന ഗെയിംപാഡും ഇതോടപ്പം വരുന്നു. ഈ റിമോട്ട് കൺട്രോളിൽ വോയ്‌സ് കൺട്രോൾ വരുന്നു, മാത്രമല്ല എയർ ജെസ്റ്ററുകളെ സപ്പോർട്ട് ചെയ്യുന്നതിനാൽ ഇത് ഒരു മൗസായി പ്രവർത്തിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും.

അംലോജിക് എസ് 905 എക്സ് 3 പ്രോസസർ

മാലി ജി 31 3 ഡി ജിപിയുമായി ജോടിയാക്കിയ അംലോജിക് എസ് 905 എക്സ് 3 പ്രോസസറാണ് ഗെയിം കൺസോളിന് കരുത്ത് നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 128 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 4 ജിബി ഡിഡിആർ 3 റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിൽ വരുന്നു. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0 എന്നിവയ്ക്കുള്ള സപ്പോർട്ടുമായാണ് ഇത് വരുന്നത്.

ആൻഡ്രോയിഡ് 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു

ആൻഡ്രോയിഡ് ടിവി പ്ലേ സ്റ്റോറിലേക്ക് ആക്‌സസ്സുള്ള ഈ ഡിവൈസ് ഗൂഗിളിൻറെ ആൻഡ്രോയിഡ് 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. പുതിയ പ്രവർത്തനരീതികൾ സമയത്ത് ലഭിക്കുന്നതിനായി ഒടിഎ അപ്‌ഡേറ്റുകൾ തുടർന്നും പുറത്തിറക്കുമെന്ന് കമ്പനി പറയുന്നു. സിസ്റ്റം നന്നായി ട്യൂൺ ചെയ്‌തിട്ടുണ്ടെന്നും അസ്ഫാൽറ്റ് 8, ബീച്ച് ബഗ്ഗി തുടങ്ങിയ ഗെയിമുകൾക്ക് യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിപ്പിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. ഉപയോക്താക്കൾക്ക് ഈ ഡിവൈസിലേക്ക് ഒരു വെബ്‌ക്യാം കണക്റ്റ് ചെയ്യാനും വീഡിയോ കോളുകൾ ചെയ്യാനും സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
With support for 4K streaming, Amkette has released a new budget gaming console, the EvoFox GameBox. Although this may not be as large or strong as the current PlayStation 5 or Xbox Series X | Series S, it is still a powerful console with hundreds of video games supported.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X