Home
Gadgets

ഇത്രക്ക് ആരാധകർ ഉണ്ടാകാൻ കാരണം എന്തായിരിക്കും? ആപ്പിൾ എയർപോഡ്സ് 4ൽ എന്താണ് പ്രത്യേകത?

തിങ്കളാഴ്ച കമ്പനിയുടെ "ഇറ്റ്സ് ഗ്ലോടൈം" ഇവൻ്റിൽ ആപ്പിൾ എയർപോഡ്സ് 4 ലോഞ്ച് ചെയ്തു. ഏറ്റവും പുതിയ ആപ്പിൾ വെയറബിൾ ഓഡിയോ പ്രോഡക്ട്, അടിസ്ഥാന എയർപോഡുകളിൽ ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ (ANC) അവതരിപ്പിക്കുന്നതിന് പുറമേ, ലിസണിങ് എക്സ്പീരിയൻസിലേക്ക് കൂടുതൽ മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുന്നു. മെഷീൻ ലേണിംഗും ജസ്റ്റർ കണ്ട്രോളും പ്രയോജനപ്പെടുത്തുന്ന സവിശേഷതകളെയും ഇത് പിന്തുണയ്ക്കുന്നു. ആപ്പിൾ പാർക്കിലെ എയർപോഡ്സ് 4ൻ്റെ അരങ്ങേറ്റത്തിനൊപ്പം, കുപെർട്ടിനോ അടിസ്ഥാനമാക്കിയുള്ള ടെക് ഭീമൻ, ഹെഡ്‌ഫോണിലെ പ്രൊപ്രൈറ്ററി ലൈറ്റ്‌നിംഗ് പോർട്ടിനെ മാറ്റിസ്ഥാപിക്കുന്ന എയർപോഡ്‌സ് മാക്‌സിലെ യുഎസ്ബി ടൈപ്പ്-സിയിലേക്ക് മാറുകയും ചെയ്തു.

എയർപോഡ്സ് 4ൻ്റെ ഇന്ത്യയിലെ വില: എയർപോഡ്സ് 4 രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്. ANC ഉള്ളതും അല്ലാതെയും. എയർപോഡ്സ് 4 (ANC ഇല്ലാതെ) ഇന്ത്യയിലെ വില 12,900 രൂപയും, ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനോട് കൂടിയ എയർപോഡ്‌സ് 4ൻ്റെ വില 17,900 രൂപയുമാണ്. ആപ്പിളിൻ്റെ ഏറ്റവും പുതിയ ഓഡിയോ പ്രോഡക്ട് ഇന്ന് മുതൽ പ്രീ-ഓർഡറിനായി ലഭ്യമാണ്. വിൽപ്പന സെപ്റ്റംബർ 20 മുതൽ ആരംഭിക്കും.

ആപ്പിൾ എയർപോഡ്സ് 4ൽ എന്താണ് പ്രത്യേകത?

എയർപോഡ്സ് 4 സ്പെസിഫിക്കേഷനുകൾ: എയർപോഡ്സ് 4 ഇപ്പോൾ ഒരു സമർപ്പിത ട്രാൻസ്പെരൻസി മോഡിന് പുറമേ, ആക്റ്റീവ് നോയ്സ് ക്യാൻസലേഷനുമായി (ANC) വരുന്നു. മുമ്പ് എയർപോഡ്സ് പ്രോ (2nd ജനറേഷൻ), എയർപോഡ്സ് മാക്സ് എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നത് ആയിരുന്നു ഈ സവിശേഷതകൾ. അവ ആപ്പിളിൻ്റെ H2 ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്നു.

കൂടാതെ ശബ്ദ നിലവാരം മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന ഒരു പുതിയ അക്കോസ്റ്റിക് ആർക്കിടെക്ചർ ഫീച്ചർ ചെയ്യുന്നു. വ്യക്തിഗതമാക്കിയ സ്പേഷ്യൽ ഓഡിയോ, അഡാപ്റ്റീവ് ഓഡിയോ, കോൺവെർസേഷണൽ അവെയർനെസ്സ് എന്നിവയും എയർപോഡ്സ് 4 വാഗ്ദാനം ചെയ്യുന്നു. ആപ്പിളിൻ്റെ ഏറ്റവും പുതിയ TWS ഇയർഫോണുകളും മെഷീൻ ലേണിംഗിനൊപ്പം ആണ് വരുന്നത്.

ഇത് കോൾ എടുക്കാൻ തലയാട്ടുന്നത് പോലുള്ള ആംഗ്യങ്ങൾ പ്രയോജനപ്പെടുത്താൻ ഉപയോക്താവിനെ അനുവദിക്കുന്നു. ഫ്ലാഗ്ഷിപ്പ് എയർപോഡ്സ് പ്രോ സെക്കൻഡ് ജനെറേഷൻ) പോലെയുള്ള വോയ്‌സ് ഐസൊലേഷനും ഫോഴ്‌സ് സെൻസറുകളും അവർ വാഗ്ദാനം ചെയ്യുന്നു. മൊത്തം 30 മണിക്കൂർ പ്ലേ ടൈം വാഗ്ദാനം ചെയ്യുന്ന പുതിയ യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് കേസ് കമ്പനി അവതരിപ്പിച്ചു. കൂടാതെ, എയർപോഡ്സ് 4 ഇപ്പോൾ വയർലെസ് ചാർജിംഗ് ശേഷിയും പിന്തുണയ്ക്കുന്നു.

പുതിയ കളർ ഓപ്ഷനുകളിൽ എയർപോഡ്സ് മാക്സ്: എയർപോഡ്സ് 4ന് പുറമേ, ആപ്പിൾ എയർപോഡ്സ് മാക്സിന് പുതിയ കളർവേകളും അവതരിപ്പിച്ചു. അവ ഓവർ-ദി-ഇയർ ഹെഡ്‌ഫോണുകൾ ആണ്. ഇപ്പോൾ ഇത് ബ്ലൂ, മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. കൂടാതെ വ്യക്തിഗതമാക്കിയ സ്പേഷ്യൽ ഓഡിയോ ഉൾപ്പെടെ യഥാർത്ഥ മോഡലിൻ്റെ അതേ സവിശേഷതകൾക്കുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നു.

പുതിയ ഹെൽത്ത് സെൻട്രിക്ക് ഫീച്ചറുകളോടെ ആപ്പിൾ അതിൻ്റെ എയർപോഡ്സ് പ്രോ (സെക്കൻഡ് ജനെറേഷൻ) അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. അവ ഇപ്പോൾ ഒരു ഇൻ-ബിൽറ്റ് ഹിയറിംഗ് ടെസ്റ്റ് ഫീച്ചറുമായി ആണ് വരുന്നത്. അത് ധരിക്കുന്നയാളെ അവരുടെ കേൾവി പരിശോധിക്കാൻ അനുവദിക്കുന്നു. എയർപോഡ്സ് പ്രോ (സെക്കൻഡ് ജനെറേഷൻ) ഒരു പുതിയ നോയിസ് ആപ്പും പേഴ്സണലൈസ്ഡ് ഹിയറിങ് പ്രൊഫൈൽ ഓപ്ഷനുകളും അവതരിപ്പിക്കുന്നതിലൂടെ ഹിയറിങ് എയ്ഡ് ശേഷിയെ പിന്തുണയ്ക്കുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Apple launched the AirPods 4 at the company's “It's Glowtime” event on Monday. It also supports features that leverage machine learning and gesture control. Alongside the debut of the AirPods 4 at Apple Park, the Cupertino-based tech giant also switched to USB Type-C on the AirPods Max, replacing the proprietary Lightning port on the headphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X